Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുവജനങ്ങളുമായി സംവാദിക്കും, വിശ്വകര്‍മ്മ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നടത്തും; ത്രിദിന സന്ദര്‍ശനത്തിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നാളെ ഗോവയില്‍

സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ജല്‍ ജീവന്‍ മിഷന്‍ നടത്തുന്ന പ്രവര്‍ത്തനം വിലയിരുത്തുന്ന അദ്ദേഹം നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെ (എംഎസ്ഡിഇ) പ്രധാന സംരംഭമായ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയുടെ നാലാം പതിപ്പ് ഉദ്ഘാടനം ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2024, 06:31 pm IST
in India

ന്യൂദല്‍ഹി: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ, ഇലക്‌ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ജല്‍ ശക്തി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നാളെ (ജനുവരി 4) ഗോവയിലെത്തും.

സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ജല്‍ ജീവന്‍ മിഷന്‍ നടത്തുന്ന പ്രവര്‍ത്തനം വിലയിരുത്തുന്ന അദ്ദേഹം നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെ (എംഎസ്ഡിഇ) പ്രധാന സംരംഭമായ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയുടെ നാലാം പതിപ്പ് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി വിശ്വകര്‍മ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.

‘ഗുരു സമ്മാനം’ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന പിഎം വിശ്വകര്‍മ കേന്ദ്രങ്ങളുടെ ഉദ്ഘാടന ചടങ്ങ് ജനുവരി 4ന് രാവിലെ 11:15 ന് മര്‍ഗോവിലെ രവീന്ദ്ര ഭവനില്‍ നടക്കും. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ സാന്നിധ്യവും ചടങ്ങിലുണ്ടാവും. സംസ്ഥാനത്തെ യുവ ഇന്ത്യക്കാരുടെ പരിശീലനവും നൈപുണ്യവും സംബന്ധിച്ച് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരണാപത്രങ്ങള്‍ കൈമാറും.

തുടര്‍ന്ന് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ചിക്കലിം ഗ്രാമപഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ നടത്തിപ്പ് പുരോഗതി പരിശോധിക്കും. സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് അധികൃതരുമായി മന്ത്രി പോര്‍വോറിമില്‍ ചര്‍ച്ച നടത്തും. ജലവിതരണ മേഖലയില്‍ സാങ്കേതികവിദ്യയുടെ സാദ്ധ്യതകള്‍ സംയോജിപ്പിച്ച് കൊണ്ട് ഏവര്‍ക്കും സുരക്ഷതമായ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതില്‍ രാജ്യത്തിന് അനുകരിക്കാവുന്ന മാതൃക സൃഷ്ടിക്കുന്നതിന്റെ സാദ്ധ്യതകള്‍ അവലോകനം ചെയ്യും. 2019ല്‍ ജല്‍ ജീവന്‍ മിഷന്‍ ആരംഭിച്ച് 10 മാസത്തിനുള്ളില്‍ എല്ലാ വീടുകളിലും പൈപ്പിലൂടെ കുടിവെള്ളമെത്തിക്കുന്ന പദ്ധതിയായ ‘ഹര്‍ ഘര്‍ ജല്‍’ യാഥാര്‍ഥ്യമാക്കിയ സംസ്ഥാനമാണ് ഗോവ.

2019 ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജല്‍ ജീവന്‍ മിഷന്‍, എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും സുരക്ഷിതമായ ശുദ്ധജലം ടാപ്പിലൂടെ സ്ഥിരമായി വിതരണം ഉറപ്പാക്കുന്നു. ബിഐഎസ് 10500 ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ച് ഓരോ ഗ്രാമീണ കുടുംബത്തിനും പ്രതിദിനം കുറഞ്ഞത് 55 ലിറ്റര്‍ കുടിവെള്ളം നല്‍കാനാണ് മിഷന്‍ ലക്ഷ്യമിടുന്നത്. പദ്ധതി ഫലപ്രദമായി നടപ്പിലാക്കിയ ഗോവ, എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും ശുദ്ധമായ കുടിവെള്ളം, ഇതര ആവശ്യങ്ങള്‍ക്ക് വേണ്ട ജലം എന്നിവയുടെ മൗലികാവകാശം ഉറപ്പാക്കുന്ന ആദ്യ സംസ്ഥാനമായി വേറിട്ടുനില്‍ക്കുന്നു. സാങ്വെം, കുര്‍ചോറെം, ദബോലിം മേഖലകളില്‍ പര്യടനം നടത്തുന്ന രാജീവ് ചന്ദ്രശേഖര്‍ യുവജനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, സംരംഭകര്‍, മുതിര്‍ന്ന പൗരന്മാര്‍, പ്രാദേശിക ജനപ്രതിനിധികള്‍ മുതലായവരുമായി സംവദിക്കും.

Tags: Rajeev ChandrasekharGoa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം
Kerala

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

Kerala

രാജീവ് ചന്ദ്രശേഖര്‍ കിംഗ് മേക്കര്‍, മൂന്നിടത്ത് ജയം, ബിജെപിയെ രണ്ടാം സ്ഥാനത്തേക്കുയര്‍ത്തി നാലിന് പകരം ആറ് മണ്ഡലങ്ങള്‍; രണ്ടിടത്ത് വോട്ട് ഇരട്ടി

Kerala

കേരള രാഷ്‌ട്രീയത്തില്‍ പുതിയൊരു വഴിത്തിരിവ്… ചിട്ടയായ പ്രവര്‍ത്തനം; ദിവസങ്ങള്‍ എണ്ണിയുള്ള ആസൂത്രണം

Kerala

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

Kerala

രാജീവ് ചന്ദ്രശേഖരനും കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും, എം.എൽ അശ്വിനിയും ലീഡ് ചെയ്യുന്നു

പുതിയ വാര്‍ത്തകള്‍

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

കാസര്‍കോട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു: ജി. സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.