തൃശ്ശൂര്‍: സൈബര്‍ സഖാക്കളുടെ അശ്ലീല പോസ്റ്റുകള്‍ സംബന്ധിച്ച് പരാതി നല്കിയാലും പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുയരുന്നു. പാലക്കാട് സ്വദേശിയായ ഇടതുപക്ഷ അനുഭാവിയാണ് ഇതുസംബന്ധിച്ചു കണ്ണൂര്‍ ജില്ലാ സിപിഎം സെക്രട്ടേറിയറ്റിനെതിരെ ഗുരുതര ആരോപണമുന്നയിക്കുന്നത്.
നവകേരള യാത്രാ ധൂര്‍ത്തു സംബന്ധിച്ച് ഫെയ്സ്ബുക്കിലെ തന്റെ പോസ്റ്റിനെതിരെ കണ്ണൂരിലെ സൈബര്‍ സഖാക്കളാണ് അശ്ലീല പരാമര്‍ശങ്ങള്‍ പല തവണ നടത്തിയത്. ഈ വിഷയത്തില്‍ നടപടി വേണമെന്നും സഖാക്കളെ സഭ്യതയുടെ ഭാഷ പഠിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പാലക്കാട് സ്വദേശി കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും പാര്‍ട്ടി സ്വീകരിച്ചില്ലെന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: