Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നിയന്ത്രണ രേഖയിലും നിരീക്ഷണം ശക്തമാക്കി; പാകിസ്ഥാന്‍ ഭീകരരില്‍ നിന്ന് കണ്ടെത്തിയത് ചൈനീസ് ആയുധങ്ങള്‍; ജമ്മുകശ്മീരിലേക്ക് കൂടുതല്‍ സൈന്യം

വ്യാഴാഴ്ച സൈനിക വാഹനങ്ങള്‍ക്കുനേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രജൗരിയിലും പൂഞ്ചിലും സേനാവിന്യാസം വര്‍ധിപ്പിച്ചിട്ടുണ്ട്. നിയന്ത്രണ രേഖയിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2023, 12:07 pm IST
inIndia

ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കും. ഭീകരവാദഭീഷണിയുടെ പശ്ചാത്തലത്തിലാണിത്. പൂഞ്ചിലും രജൗരിയിലും ഭീകരര്‍ക്കെതിരായ നീക്കങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതും മുന്നില്‍ക്കണ്ടാണ് ഈ തീരുമാനം. ജമ്മുകശ്മീരിന് പുറത്തുനിന്നും ആവശ്യമെങ്കില്‍ സൈന്യത്തെ എത്തിക്കും. ചൈന അതിര്‍ത്തിയിലെ സേനാവിന്യാസത്തെ ബാധിക്കാതെയാകുമിത്. വ്യാഴാഴ്ച സൈനിക വാഹനങ്ങള്‍ക്കുനേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രജൗരിയിലും പൂഞ്ചിലും സേനാവിന്യാസം വര്‍ധിപ്പിച്ചിട്ടുണ്ട്. നിയന്ത്രണ രേഖയിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ജമ്മുകശ്മീരില്‍ സൈന്യത്തിന് നേരെ ആക്രമണം നടത്താന്‍ ഭീകരര്‍ക്ക് ചൈനീസ് നിര്‍മിത ആയുധങ്ങളും ആശയവിനിമയ ഉപകരണങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി. ചൈനീസ് നിര്‍മിത ആയുധങ്ങള്‍, ബോഡി സ്യൂട്ട് ക്യാമറകള്‍, വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ച് ഭീകരര്‍ സൈന്യത്തെ ആക്രമിക്കുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. അടുത്തിടെ നടന്ന ആക്രമണങ്ങളില്‍ ഭീകരര്‍ ഇവ ഉപയോഗിച്ചിരുന്നതായും സുരക്ഷാസേന കണ്ടെത്തിയിട്ടുണ്ട്. പാകിസ്ഥാന്‍ സൈന്യത്തിന് ഡ്രോണുകളും ഹാന്‍ഡ് ഗ്രനേഡുകളും മറ്റ് ആയുധങ്ങളും ചൈന വിതരണം ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ വര്‍ഷം നടന്ന മൂന്ന് ഭീകരാക്രമണങ്ങള്‍ക്കുശേഷം ഭീകരര്‍ പുറത്തുവിട്ട ചിത്രങ്ങള്‍ ചൈനീസ് നിര്‍മ്മിത ബോഡി ക്യാമറകളില്‍ നിന്ന് എടുത്തതും എഡിറ്റ് ചെയ്യുകയും മോര്‍ഫ് ചെയ്യുകയും ചെയ്തതാണെന്നാണ് കണ്ടെത്തല്‍. ആശയവിനിമയത്തിനായി ഭീകരര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും ചൈനീസ് നിര്‍മിതമാണെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചു. പാകിസ്ഥാനിലെ വിരമിച്ച സൈനികരും ഭീകരപ്രവര്‍ത്തനത്തിലുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ലഡാക്കില്‍ ഭാരതസൈന്യത്തെ പിന്‍വലിക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കമായാണ് ഇതിനെ കാണുന്നത്. മറ്റുഭാഗങ്ങളില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ശക്തമാകുമ്പോള്‍ അവിടേക്ക് സൈനികരെ വിന്യസിക്കാന്‍ ലഡാക്കില്‍ സേനാവിന്യാസം കുറയ്‌ക്കുമെന്ന കണക്കുകൂട്ടലും ചൈനയ്‌ക്കുണ്ട്.

പ്രതിരോധമന്ത്രി രാജ്നാഥ്സിങ് ഇന്ന് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ജമ്മുകശ്മീരിലെ സുരക്ഷാസാഹചര്യം നേരിട്ട് വിലയിരുത്താനാണിത്. പൂഞ്ചിലും രജൗരിയിലും അദ്ദേഹം സന്ദര്‍ശനം നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. കഴിഞ്ഞദിവസം ജമ്മുകശ്മീരിലെത്തിയ കരസേനാമേധാവി മനോജ് പാണ്ഡെ സുരാന്‍ കോട്ടിലും രജൗരിയിലും നടക്കുന്ന സൈനിക നീക്കങ്ങളുടെ പുരോഗതി വിലയിരുത്തിയിരുന്നു.

Tags: terrorismpakistanindian armyJammu KashmirChinese PropagandaRajouri Encounter
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരതയ്‌ക്കെതിരെ പാകിസ്ഥാൻ ആഗോള യുദ്ധം നയിക്കുന്നെന്ന് യുഎൻ മേധാവിയോട് പാക് ആഭ്യന്തര മന്ത്രി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

India

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പുതിയ വാര്‍ത്തകള്‍

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

വാട്സാപ്പ് ഡിലീറ്റ് ചെയ്തു; ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

ഭാരതവംശജയുടെ നേട്ടം; സമാധാന നൊബേലിൽ നവി പിള്ളയ്‌ക്ക് ചരിത്രനിമിഷം

നന്ദിഗ്രാമിൽ ബിജെപിക്ക് വൻ മുന്നേറ്റം; മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ റെജിനഗറിലും ശക്തമായ ലീഡ്

ജർമ്മൻ പൗരത്വമുള്ളയാൾ ഇന്ത്യയിൽ നിന്ന സമരത്തിൽ പങ്കെടുത്തതെങ്ങനെ ? ധ്രുവ് റാഠിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.