Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

മഹാരാജാവേ നിങ്ങള്‍ പട്ടാപ്പകലും നഗ്നനാണെന്ന് ഹാഷ്മി…ശ്രീകണ്ഠന്‍നായരും പിണറായിയും തമ്മില്‍ പരസ്യമായ പോര്‍വിളി; വനിതാറിപ്പോര്‍ക്കെതിരെ കേസ്

പിണറായിയെക്കുറിച്ച് 24ന്യൂസിന്റെ ഹാഷ്മി പറഞ്ഞത് ഇങ്ങിനെ: "മഹാരാജാവേ നിങ്ങള്‍ പട്ടാപ്പകലും നഗ്നനാണ്". നവകേരളാ യാത്ര കോടികള്‍ മുടക്കിയുള്ള ഒരു രാജാവെഴുന്നെള്ളിപ്പ് യാത്രയാണെന്നും ഹാഷ്മി വിശേഷിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2023, 06:11 pm IST
inKerala

തിരുവനന്തപുരം: പിണറായിയെക്കുറിച്ച് 24ന്യൂസിന്റെ ഹാഷ്മി പറഞ്ഞത് ഇങ്ങിനെ: “മഹാരാജാവേ നിങ്ങള്‍ പട്ടാപ്പകലും നഗ്നനാണ്”. നവകേരളാ യാത്ര കോടികള്‍ മുടക്കിയുള്ള ഒരു രാജാവെഴുന്നെള്ളിപ്പ് യാത്രയാണെന്നും ഹാഷ്മി വിശേഷിപ്പിക്കുന്നു. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ വിജോയിക്കുന്നവന്റെ മണ്ടയടിച്ചു തകര്‍ക്കുന്ന ഗുണ്ടാസംഘങ്ങളാണ് ഈ യാത്രയുടെ മറവില്‍ വിലസിയതെന്നും ഹാഷ്മി. കമ്മ്യൂണിസം തരിമ്പ് ഹൃദയത്തിലുള്ളവന് പിണറായിയുടെ വാഴ്‌ത്തുപാട്ട് കേള്‍ക്കുമ്പോള്‍ ഓക്കാനമാണ് വരുന്നതെന്നും ഹാഷ്മി. ഇന്നലെ വരെ ആര്‍ക്കുവേണ്ടിയാണോ അടിമപ്പണി ചെയ്തത് അവര്‍ക്കെതിരെ ഇന്ന് എന്തിനാണ് ഹാഷ്മി ഇങ്ങിനെ ഉറഞ്ഞുതുള്ളുന്നതെന്നോ? നവകേരളാബസിന് നേരെ യൂത്ത് കോണ്‍ഗ്രസുകാര‍് ചെരിപ്പെറിഞ്ഞ കേസില്‍ 24ന്യൂസിന്റെ വനിതാ റിപ്പോര്‍ട്ടര്‍ വിനീതയ്‌ക്കെതിരെ ക്രിമിനല്‍ ഗൂഡാലോചനയ്‌ക്ക് മുഖ്യമന്ത്രി കേസെടുത്തതോടെ ശ്രീകണ്ഠന്‍നായരുടെ ചാനലും മുഖ്യമന്ത്രിയും തമ്മില്‍ പരസ്യപ്പോര് മൂര്‍ച്ഛിച്ചത്. .

ഒരു കാലത്ത് പിണറായിക്കും സിപിഎമ്മിനും വേണ്ടി അഹോരാത്രം പണിയെടുത്ത ചാനലാണ് 24ന്യുൂസ്. അതിന്റെ എഡിറ്റര്‍ ശ്രീകണ്ഠന്‍നായരും പിണറായിയുടെ പിന്തുണയില്‍ അഹങ്കരിച്ചുനടന്ന ആളാണ്. ശബരിമല വിവാദമുണ്ടായപ്പോള്‍ കള്ള ചെമ്പോല കാണിച്ച് പണ്ട് ശബരിമലയുടെ ഉടമസ്ഥാവകാശം അരയന്മാര്‍ക്കാണെന്ന് വരെ മുഖ്യമന്ത്രിക്ക് വേണ്ടി കള്ളക്കഥ ചമച്ച ചാനലാണ് 24 ന്യൂസും ശ്രീകണ്ഠന്‍നായരും. ക്രിമിനല്‍ ഗൂഢാലോചന എന്നൊക്കെ പറഞ്ഞ് മൂക്കില്‍ കയറ്റാന്‍ നോക്കിയാല്‍ നടക്കില്ലെന്നും റിപ്പോര്‍ട്ടറെ ചേര്‍ത്ത് പിടിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും ഹാഷ്മി പിണറായിയെയും സഖാക്കളേയും വെല്ലുവിളിക്കുന്നു.

ഇപ്പോള്‍ നവകേരളാബസിന് നേരെ ചെരിപ്പെറിഞ്ഞ കേസില്‍ 24ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ വിനീതയ്‌ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനയ്‌ക്ക് പിണറായി പ്പൊലീസ് കേസെടുത്തതോടെ ശ്രീകണ്ഠന്‍നായരും പിണറായിയും തമ്മില്‍ ഉടക്കിലാണ്. സിപിഎമ്മുകാരും 24ന്യൂസും തമ്മില്‍ വന്‍ അടിയുമാണ്. പിണറായിയെ വെല്ലുവിളിക്കുന്ന പരിപാടിയായിരുന്നു കഴിഞ്ഞ ദിവസം 24ന്യൂസ് ചാനലിന്റെ ഹാഷ്മിയുടേത്. പൂച്ച പെറ്റ് പൂത്ത് കിടന്ന ഖജനാവിന് ഒരു റീത്തുംവെച്ച് നാടുചുറ്റാനിറങ്ങിയതാണ് നവകേരളാസദസ്സുമായി പിണറായിയും മന്ത്രിസംഘവുമെന്നാണ് ഹാഷ്മി പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞത്. രാഷ്‌ട്രീയ ധൂര്‍ത്തയാത്ര എന്നാണ് ഹാഷ്മി നവകേരളായാത്രയെ വിശേഷിപ്പിക്കുന്നത്. പട്ടിണിപ്പാവങ്ങള്‍ക്ക് മാസപ്പെന്‍ഷന്‍ കൊടുക്കാതെ അണ്ടിപ്പരിപ്പ് പാലില്‍ കുതിര്‍ത്തും കോഴിയും താറാവും മട്ടനും അപ്പാസും ഉരുട്ടിവിഴുങ്ങുന്ന പ്രഭാതവിരുന്നുകളായിരുന്നു നവകേരളായാത്രയില്‍ മുഖ്യമന്ത്രിയുടേതെന്നും ഹാഷ്മി തുറന്നടിക്കുന്നു. ഇതിനെതിരെ സൈബര്‍ സഖാക്കള്‍ ശ്രീകണ്ഠന്‍നായരേയും വിനീതയേയും ഹാഷ്മിയേയും എടുത്തിട്ട് അലക്കുകയാണ്. വിനീത നടത്തിയത് ക്രിമിനല്‍ ഗൂഢാലോചനയാണെന്നും ഗൂഢാലോചനയെ ഗൂഢാലോചനയെന്നേ വിളിക്കൂ എന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ തീര്‍ത്തുപറഞ്ഞതോടെ ശ്രീകണ്ഠന്‍നായരുടെ മുഖം നഷ്ടപ്പെട്ട അവസ്ഥയാണ്.

മുട്ടില്‍മരം മുറിക്കേസിലെ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്മാര്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ തുടങ്ങിയതോടെ പിണറായിക്കും സിപിഎമ്മിനും സ്വന്തം ചാനല്‍ എന്ന പ്രേമം റിപ്പോര്‍ട്ടറിനോടാണ്. സഖാക്കളായ നികേഷും മൊട്ട അരുണ്‍ എന്ന ഡോ. അരുണ്‍കുമാറും അവിടെ പിണറായി താല‍്പര്യം സംരക്ഷിക്കാന്‍ കട്ടയ്‌ക്ക് നിലകൊള്ളുന്നതോടെ ശ്രീകണ്ഠന്‍നായരും സ്വതവേ പിറകിലായ 24 ന്യൂസിനോട് പിണറായിക്ക് വലിയ താല്‍പര്യം ഒട്ടും ഇല്ലാതായിക്കഴിഞ്ഞു. ശ്രീകണ്ഠന്‍നായര്‍ എത്രയൊക്കെ അട്ടഹസിച്ചിട്ടും പിണറായി 24ന്യൂസിന്റെ വനിതാറിപ്പോര്‍ട്ടര്‍ക്കെതിരായ ക്രിമിനല്‍ ഗൂഢാലോചനക്കേസ് പിന്‍വലിക്കില്ലെന്ന നിലപാടിലാണ്.

 

 

 

 

Tags: Pinarayi VijayanNavakerala SadasSreekantan Nairnavakerala yatra24NewsHashmi Taj Ibrahim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയന് ഇന്ന് ആശ്വാസമില്ല; ഹർജി സുപ്രീംകോടതി 26ന് പരിഗണിച്ചേക്കും

Kerala

മാസപ്പടി കേസ്: വിജിലൻസ് എഫ്.ഐ.ആർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ സുപ്രീംകോടതിയിൽ

Kerala

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

Kerala

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഞങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി തരുന്നതാണ് സർക്കാരിന് നല്ലത് ; ഡി വൈ എഫ് ഐയ്‌ക്കൊപ്പം ചേർന്ന് ഭീഷണിയുമായി സ്നേഹ

ശ്രീരാമന്റെ ആദർശങ്ങൾ പുതുതലമുറയിലേക്ക് പകരണം; സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നും മൈഥിലി താക്കൂർ

‘ബൗളിംഗിലാണ് പിഴച്ചത്’; വെസ്റ്റ് ഇൻഡീസിനെതിരായ തോൽവിയുടെ കാരണം തുറന്നുപറഞ്ഞ് ശ്രേയസ് അയ്യർ

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

അടുത്ത അദ്ധ്യയന വർഷത്തേുക്ക് യുപി സർക്കാർ 698 കോടി അനുവദിച്ചു

ഇസ്ലാമിലേക്ക് മാറിയാലും പിന്നാക്ക സംവരണം വേണമെന്ന് സ്റ്റാലിൻ: സുപ്രീം കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാരിനോട് ആവശ്യം

ട്രെയിൻ പാളം തെറ്റി, ബോഗികൾക്ക് തീപിടിച്ചു; ഷൊർണൂരിൽ പരിഭ്രാന്തി, ഒടുവിൽ സംഭവിച്ചത്!

ഈ ചിത്രങ്ങൾ കാണുക, സമരക്കാരുടെ ‘ഗാന്ധിയൻ’ മോഡൽ

തിരുവനന്തപുരം കോർപ്പറേഷനിലെ വാർഡുകളിൽ വനിതകൾക്ക് സൗജന്യ ഫാഷൻ ഡിസൈനിങ്, കമ്പ്യൂട്ടർ പരിശീലനം; അപേക്ഷ ക്ഷണിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.