Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭരണഘടനാ പദവികളെ അപമാനിച്ച് മതിയാവാതെ പ്രതിപക്ഷം; ജാതിയെ കളിയാക്കിയതിനു പിന്നാലെ പൊതുജനരോഷം വര്‍ധിക്കുന്നു

പ്രധാനമന്ത്രി മോദിയുടെ ജാതിയെ കളിയാക്കി വലിയ ജനരോഷം വരുത്തിയ പ്രതിപക്ഷം ധന്‍ഖറെ അപമാനിച്ചതിലൂടെ ജാട്ട് സമൂഹത്തിന്റെ വ്യാപക അപ്രീതിയാണ് പിടിച്ചുപറ്റിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2023, 11:39 am IST
in India

ന്യൂദല്‍ഹി: രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവികളിലിരിക്കുന്നവരെ അപമാനിക്കുന്നത് പതിവാക്കി പ്രതിപക്ഷം. രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെ നിരന്തരം അപമാനിക്കുന്ന പ്രതിപക്ഷ നേതാക്കള്‍ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖറെയും പരസ്യമായി അപഹസിക്കുകയാണ്.

പ്രധാനമന്ത്രി മോദിയുടെ ജാതിയെ കളിയാക്കി വലിയ ജനരോഷം വരുത്തിയ പ്രതിപക്ഷം ധന്‍ഖറെ അപമാനിച്ചതിലൂടെ ജാട്ട് സമൂഹത്തിന്റെ വ്യാപക അപ്രീതിയാണ് പിടിച്ചുപറ്റിയത്. ധന്‍ഖറെ അപമാനിച്ചതിനുള്ള മറുപടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ തരാമെന്ന ജാട്ട് അസോസിയേഷന്റെ പ്രസ്താവനയും സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

പശ്ചിമ ബംഗാള്‍ ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍ഖര്‍ ഉപരാഷ്‌ട്രപതി പദത്തിലേക്ക് ഉയര്‍ന്നപ്പോള്‍ ഏറെ ചര്‍ച്ചയായത് അദ്ദേഹത്തിന്റെ ജാട്ട് പശ്ചാത്തലവും കര്‍ഷകന്റെ മകനെന്ന വിശേഷണവുമായിരുന്നു. അതിനാല്‍ തന്നെ പാര്‍ലമെന്റ് കവാടത്തില്‍ ധര്‍ണക്കിടെ ടിഎംസി അംഗം കല്യാണ്‍ ബാനര്‍ജി രാജ്യസഭാധ്യക്ഷനെ വ്യക്തിപരമായി അധിക്ഷേപിച്ച് മിമിക്രി നടത്തിയപ്പോള്‍ ജാട്ട് സമൂഹത്തിന് നേര്‍ക്കുള്ള അപമാനമായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു. ബാനര്‍ജിയുടെ പ്രവൃത്തിക്ക് പിന്നാലെ സഭ സമ്മേളിച്ചപ്പോള്‍ ജാട്ട് സമുദായാംഗമെന്ന നിലയിലും അപമാനിതനായെന്ന് ധന്‍ഖര്‍ പരസ്യമായി രോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് പ്രതിപക്ഷ നടപടി ഏറെ വിവാദമായി ഉയര്‍ന്നുവന്നത്.

ഹരിയാനയില്‍ 30 ശതമാനവും പഞ്ചാബില്‍ 23 ശതമാനവും പടിഞ്ഞാറന്‍ യുപിയില്‍ 18 ശതമാനവും രാജസ്ഥാനില്‍ 15 ശതമാനവുമുള്ള അതിശക്തമായ സമൂഹമാണ് ജാട്ട്. രാജ്യത്താകെ മൂന്നുകോടി ജാട്ട് സമൂഹമുണ്ടെന്നാണ് കണക്ക്. ജാട്ട് സമൂഹത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടി ഇന്‍ഡി സഖ്യത്തിന്റെ ഭാഗമായുണ്ടായിട്ടും പ്രതിഷേധമുയരാത്തതും ജാട്ട് സമൂഹത്തില്‍ അസ്വസ്ഥതകളുണ്ടാക്കിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങിന്റെ പാര്‍ട്ടിയായ രാഷ്‌ട്രീയ ലോക് ദള്‍ നേതാവും ചരണ്‍സിങിന്റെ കൊച്ചുമകനുമായ ജയന്ത് ചൗധരി ഉപരാഷ്‌ട്രപതി അപമാനിക്കപ്പെട്ടതിന് പിന്നാലെ നടന്ന ഇന്‍ഡി സഖ്യത്തിന്റെ യോഗത്തില്‍ പങ്കെടുത്തെങ്കിലും വിഷയത്തില്‍ മൗനം പാലിച്ചതും വിവാദമായിട്ടുണ്ട്.

ബംഗാള്‍ ഗവര്‍ണറായ കാലത്ത് ധന്‍ഖറും ടിഎംസിയും തമ്മില്‍ ആരംഭിച്ച ശീതസമരം ഇപ്പോഴും തുടരുകയാണെന്നാണ് കല്യാണ്‍ ബാനര്‍ജിയുടെ നടപടികള്‍ തെളിയിക്കുന്നത്. കൈക്കൂലി വാങ്ങിയ ബംഗാള്‍ മന്ത്രിമാരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഗവര്‍ണറായിരിക്കെ ധന്‍കര്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമായിരുന്നു ടിഎംസി ഉയര്‍ത്തിയത്.

ധന്‍ഖറിനെതിരെ ബംഗാളിലെ വിവിധ ഇടങ്ങളില്‍ കേസ് കൊടുക്കണമെന്ന് കല്യാണ്‍ ബാനര്‍ജി ആഹ്വാനം ചെയ്തിരുന്നു. അയാള്‍ എല്ലാക്കാലവും ഗവര്‍ണറായിരിക്കില്ലെന്നും പദവി പോയാല്‍ അറസ്റ്റ് ചെയ്തു ജയിലിലിടുമെന്നുമായിരുന്നു ബാനര്‍ജിയുടെ ഭീഷണി. എന്നാല്‍ ഏറെ അപ്രതീക്ഷിതമായി ധന്‍ഖര്‍ ഉപരാഷ്‌ട്രപതി പദത്തിലേക്ക് എത്തിയതോടെയാണ് ആ പദ്ധതി ടിഎംസി ഉപേക്ഷിച്ചത്.

Tags: INDIA AlliancecongressNarendra ModiVice President of IndiaParliament of India
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

Main Article

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

Editorial

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

India

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

Main Article

പാളങ്ങളില്‍ ഭാരതത്തിന്റെ പുതുഗാഥ; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് പ്രയാണം തുടങ്ങും

പുതിയ വാര്‍ത്തകള്‍

വിഎച്ച്പി കേന്ദ്രീയ സമിതിയില്‍ അന്താരാഷ്ട്ര അദ്ധ്യക്ഷന്‍ അഡ്വ. അലോക് കുമാര്‍ സംസാരിക്കുന്നു

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

തെലങ്കാനയിലെ വ്യവസായിയെ ഭീഷണിപ്പെടുത്തി 5കോടി തട്ടിയ യുവതി അറസ്റ്റിൽ, ഹണിട്രാപ് എന്ന് സംശയം, കുട്ടിയുടെ പിതൃത്വം ഇയാളുടേതെന്ന് ആരോപണം

ദല്‍ഹിയില്‍ റോഡിലെ കുഴിയടയ്ക്കാന്‍ ഉപയോഗിക്കുന്ന 'സ്പ്രേ, ഇന്‍ജക്ഷന്‍, പാച്ചിങ്' മെഷീന്‍

റോഡ് ബ്ലോക്ക് ചെയ്യണ്ട, റോളര്‍ ഉപയോഗിച്ച് സമയമോ കളയേണ്ട…അഞ്ച് മിനിട്ടില്‍ റോഡിലെ കുഴി അടയ്‌ക്കും, ഇത് ദല്‍ഹി മോഡല്‍

ബഹുരാഷ്ട്ര വ്യോമാഭ്യാസമായ എക്‌സര്‍സൈസ് പിച്ച് ബ്ലാക്ക് 2026ല്‍ മാറ്റുരയ്ക്കാനെത്തിയ ഭാരത വ്യോമസേനാംഗങ്ങള്‍

‘എക്‌സര്‍സൈസ് പിച്ച് ബ്ലാക്കി’നായി വ്യോമസേന ആസ്‌ട്രേലിയയില്‍

റോ​ഡ്രി ടൂ​ർ​ണ​മെ​ന്‍റി​ലെ താ​രം, പൗ ​കു​ബാ​ർ​സി മി​ക​ച്ച യു​വ​താ​രം; ഗോ​ൾ​ഡ​ൻ ഗ്ലൗ ​ഉ​നാ​യ് സി​മോ​ണി​ന്, ഗോ​ൾ​ഡ​ൻ ബൂ​ട്ട് എം​ബാ​പ്പെ​യ്‌ക്ക്

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

സാമ്പത്തിക വിപണിയും വൈകാരിക തീരുമാനങ്ങളും: സമ്പൂർണ്ണ രാശിഫലം (20 ജൂലൈ 2026) – AI ജ്യോതിഷം

രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് അഖില ഭാരതീയ കാര്യകാരി സമിതി യോഗം ബിഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം: ബിഎംഎസ്

ക്ഷേത്രമാതൃകയില്‍ വീട്ടിൽ പൂജാമുറി പണിതാൽ……

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.