Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘പ്രപഞ്ചസാര’ത്തിലെ വര്‍ണനകള്‍

ശ്രേഷ്ഠം സനാതന പൈതൃകം

പ്രൊഫ.കെ കെ കൃഷ്ണന്‍ നമ്പൂതിരിbyപ്രൊഫ.കെ കെ കൃഷ്ണന്‍ നമ്പൂതിരി
Dec 15, 2023, 06:07 pm IST
inSamskriti

മന്ത്രസ്വരൂപം വിശദമാക്കുന്നതിനെ തുടര്‍ന്ന് പ്രാണായാമം കൊണ്ടും ലിപിന്യാസം കൊണ്ടും അന്ത്യത്തില്‍ ഹൃല്ലേഖാമന്ത്രം (ഹീം) ഘടിപ്പിച്ച ബീജാക്ഷരന്യാസം’ കൊണ്ടും തന്റെ നാഭിക്കു താഴെ മൂലാധാരചക്രത്തില്‍ അവസ്ഥിതമായ കുണ്ഡിലിനീശക്തിയെ (സ്വാത്മശക്തിയെ) ഉണര്‍ത്തി മൂലാക്ഷരന്യാസം കൊണ്ട് സ്വയം തന്മയീഭവിച്ച് ദേഹശുദ്ധി ക്രമം പൂര്‍ണ്ണമാക്കുന്നു. അങ്ങനെ തന്മയീഭവിച്ച സ്വകീയ ആത്മാവിനെത്തന്നെ മൂര്‍ത്തിപൂജാ വിധാനത്തില്‍ വിഗ്രഹത്തിലേയ്‌ക്ക് ആഹിച്ച് (സന്നിവേശിപ്പിച്ചു) സാന്നിദ്ധ്യം വരുത്തുന്നു. തദനന്തരം ഷോഡശോപചാരപൂജയും നിവേദ്യ പൂജയും പ്രസന്ന പൂജയും ബ്രഹ്മാര്‍പ്പണപര്യന്തം ചെയ്തു മൂര്‍ത്തി ചൈതന്യത്തെ തന്നിലേക്കു തന്നെ ഉദ്വസിച്ച് പ്രാണായാമം ചെയ്തു പൂജ മുഴുവനാക്കുന്നു.

ഏഴാം പടലം മുതല്‍ ആദ്യം പഞ്ചാശത് (50) വര്‍ണരൂപിണിയായ സരസ്വതിയുടെ പൂജയും മറ്റും വര്‍ണിക്കുന്നു. 13ാം പടലം മുതല്‍ ദുര്‍ഗയുടെ പൂജയും സൂര്യപൂജയും മറ്റും വര്‍ണിച്ചതിനു ശേഷം ഗണേശമന്ത്രവും വശ്യപ്രയോഗങ്ങളും ശ്രീകൃഷ്ണപൂജയും വൈഷ്ണവ പൂജാവിധാനങ്ങളും മന്ത്രോദ്ധാരവും സന്താനോത്പത്തി ലാക്കാക്കിയുള്ള മന്ത്രങ്ങളും മറ്റു പല മന്ത്രങ്ങളും ബീജമന്ത്ര ങ്ങളും പരാമര്‍ശിച്ചിരിക്കുന്നു. കൂടെത്തന്നെ ജീവിതത്തില്‍ ഐശ്വര്യവും ശക്തിയും പ്രൗഢിയും ഉണ്ടാകുന്നതിനും ആഗ്രഹസിദ്ധികള്‍ക്കും വേണ്ട മന്ത്രങ്ങളും മന്ത്രവാദകാര്യങ്ങളും കൂടി പ്രപഞ്ചസാരത്തില്‍ വിസ്തരിച്ചിട്ടുണ്ട്.

ഗ്രന്ഥാരംഭത്തില്‍ തന്നെ മൂലാധാരത്തില്‍ നിന്ന് പരാ, പശ്യ ന്തീ, മദ്ധ്യമാ, വൈഖരി എന്നീ ഘട്ടങ്ങള്‍ കടന്നു ബഹിര്‍ഗമിക്കുന്ന ശബ്ദബ്രഹ്മത്തെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ അക്ഷരങ്ങള്‍ക്കും ബീജാക്ഷരങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്പിക്കപ്പെട്ടിട്ടുള്ളത്, ആകെ 32 പടലങ്ങളുള്ള ഈ ഗ്രന്ഥത്തിന് തത്ത്വപ്രദീപിക (നാഗസ്വാമി) വിജ്ഞാനോദ്യോതിനി (ത്രിവിക = മന്‍) വിവരണം (പദ്മപാദന്‍) തുടങ്ങിയ അനേകം വ്യാഖ്യാനങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്.

ഈശാന ശിവ ഗുരുദേവ പദ്ധതി

‘തന്ത്രപദ്ധതി’ എന്ന ശീര്‍ഷകത്തിലുള്ള ഈ ഗ്രന്ഥം വിവിധങ്ങളായ താന്ത്രികഗ്രന്ഥങ്ങളില്‍ നിന്ന് താന്‍ സമുദ്ധരിച്ചാണ് നിര്‍മ്മിക്കുന്നതെന്ന് ആരംഭത്തില്‍തന്നെ ശ്രുതപ്രകാശനും നിഖിലാഗമ തത്ത്വവേത്താവുമായ ഗ്രന്ഥകര്‍ത്താവ് പ്രസ്താവിക്കുന്നു.

‘വിസ്തൃതാനി വിശിഷ്ടാനി
തന്ത്രാണി വിവിധാന്യഹം
യാവത് സാമര്‍ത്ഥ്യമാലോച്യ
കരിഷ്യേ തന്ത്രപദ്ധതിം’

ഇക്കാലത്തും സുലഭമായ ഈ ഗ്രന്ഥം രചയിതാവിന്റെ നാമധേയം കൂടി ചേര്‍ത്താണ് അച്ചടിച്ചിട്ടുള്ളത്. മുകളില്‍ സൂചിപ്പിച്ചിട്ടുള്ളതുപോലെ കെട്ടിലും മട്ടിലും ബൃഹത്തായ ഒരു തന്ത്രശാസ്ത്ര ഗ്രന്ഥമാണ് ഇത്. എഡി.പതിനൊന്നാം നൂറ്റാണ്ടിലാണ് ഇതിന്റെ രചന. കര്‍ണ്ണാമൃതകര്‍ത്താവായ ലീലാശുകന്റെ (വില്വമംഗലത്തു സ്വാമിയാരുടെ) ഗുരുവായിരുന്ന ഈശാനാചാര്യനാണ് ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവ്.

ക്ഷേത്രങ്ങളുടേയും വിഗ്രഹങ്ങളുടെയും നിര്‍മ്മാണവിധികളും വിവിധ പൂജാവിധാനങ്ങളും ജപഹോമാദികള്‍ കൊണ്ട് പ്രാപ്തമാക്കാവുന്ന സിദ്ധിവിശേഷങ്ങളും ക്ഷേത്രോത്സവങ്ങളും ചില സസ്യങ്ങളുടെ ഔഷധമൂല്യങ്ങളും മന്ത്രവാദത്തിന്റെ അദ്ഭുത ഫലങ്ങളും തുടങ്ങി വിവിധങ്ങളായ വിഷയങ്ങള്‍ ഈ ഗ്രന്ഥത്തില്‍ ചര്‍ച്ചപ്പെട്ടിരിക്കുന്നു.
(തുടരും)

 

Tags: HinduismSanathana Dharmaശ്രേഷ്ഠം സനാതന പൈതൃകം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

Samskriti

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

Samskriti

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

Samskriti

സാളഗ്രാമവും സുദര്‍ശനചക്രവും

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.