Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്ത് 10,000 യൂണികോണുകള്‍ ഉണ്ടാകും; ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ യഥാര്‍ത്ഥ ശില്‍പ്പികള്‍ യുവാക്കളാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

2014 മുതല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കി വരുന്ന പരിവര്‍ത്തന പ്രവര്‍ത്തനങ്ങളിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അഭിവൃദ്ധി പ്രാപിക്കാനുള്ള അഭൂതപൂര്‍വമായ അവസരങ്ങളാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2023, 05:46 pm IST
in India
ഗുജറാത്തിലെ ഗാന്ധിനഗറില്‍ ഇന്ന് നടന്ന സ്റ്റാര്‍ട്ടപ് നിക്ഷേപക സംഗമത്തില്‍ സംരംഭകരോട് സംവദിക്കുന്ന കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ, ഇലക്ട്രോണിക്‌സ് & ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ഗാന്ധിനഗറില്‍ ഇന്ന് നടന്ന സ്റ്റാര്‍ട്ടപ് നിക്ഷേപക സംഗമത്തില്‍ സംരംഭകരോട് സംവദിക്കുന്ന കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ, ഇലക്ട്രോണിക്‌സ് & ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍

ഗാന്ധിനഗര്‍: ഇന്ത്യയുടെ വളര്‍ച്ചയെ മുന്നോട്ട് നയിക്കുന്നതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന് കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ, ഇലക്ട്രോണിക്‌സ് & ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. 2014 മുതല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കി വരുന്ന പരിവര്‍ത്തന പ്രവര്‍ത്തനങ്ങളിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അഭിവൃദ്ധി പ്രാപിക്കാനുള്ള അഭൂതപൂര്‍വമായ അവസരങ്ങളാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഗാന്ധിനഗറില്‍ ഗുജറാത്ത് സര്‍ക്കാര്‍ സംഘടിപ്പിച്ച സ്റ്റാര്‍ട്ടപ്പ് നിക്ഷേപക സംഗമത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍, നിക്ഷേപകര്‍, വ്യവസായ പ്രമുഖര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ സമയമാണിതെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഓര്‍മ്മപ്പെടുത്തി.

2014 മുതല്‍ ഇന്നൊവേഷന്‍ ആവാസവ്യവസ്ഥ കൈവരിച്ച ശ്രദ്ധേയമായ പുരോഗതി പതിറ്റാണ്ടുകളായി ഇന്ത്യയെക്കുറിച്ച് നിലനിന്നിരുന്ന സാങ്കേതികവിദ്യയുടെ ഉപഭോക്താക്കള്‍ എന്ന അവസ്ഥയില്‍ നിന്ന് ഉപകരണങ്ങള്‍, ഉല്‍പ്പന്നങ്ങള്‍, പ്ലാറ്റ്‌ഫോമുകള്‍, പരിഹാരങ്ങള്‍ എന്നിവയുടെ നിര്‍മ്മാതാക്കളാക്കി മാറ്റിയിരിക്കുന്നു.

ആഗോളതലത്തില്‍ അതിവേഗം വളരുന്ന ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുകയാണ്. ഇന്ത്യയുടെ ഈ പരിവര്‍ത്തനത്തിന്റെ ചാലകശക്തി ഡിജിറ്റലൈസേഷനാണെന്ന് ചൂണ്ടിക്കാട്ടിയ രാജീവ് ചന്ദ്രശേഖര്‍ രാജ്യത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചക്ക് സാങ്കേതികവിദ്യ ഒരു ഉത്തേജകമാണെന്ന് ഊന്നിപ്പറഞ്ഞു.

‘ഏതാനും കമ്പനികളായിരുന്നു ഒരുകാലത്ത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ആധിപത്യം പുലര്‍ത്തിയിരുന്നത്. അവരുടെ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിച്ച രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് മാന്ദ്യം അനുഭവിക്കേണ്ടി വന്നു. ഇന്ന് നമ്മുടെ സമ്പദ്‌വ്യവസ്ഥ അടുത്ത ഒരു ദശകത്തില്‍ സാങ്കേതിക രംഗത്ത് ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന അവസരങ്ങള്‍ക്കനുസൃതമായി രൂപപ്പെടുത്താനൊരുങ്ങുകയാണ്’ അദ്ദേഹം പറഞ്ഞു. 2026 ആകുമ്പോഴേക്കും ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ ജിഡിപിയുടെ അഞ്ചിലൊന്ന് അല്ലെങ്കില്‍ 20% ആയിരിക്കുമെന്ന് മന്ത്രി സൂചിപ്പിച്ചു.

അര്‍ദ്ധചാലകങ്ങളുടെയും ഇലക്‌ട്രോണിക്‌സ് ഉല്‍പ്പാദനത്തിന്റെയും മേഖലയില്‍ ഇന്ത്യയില്‍ ഇന്ന് നിരവധി അവസരങ്ങളുണ്ടെന്ന് സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു. ‘ഈ രാഗങ്ങളില്‍ നാം ഇന്ന് എവിടെയാണോ അത് ഒരു മഞ്ഞുമലയുടെ അഗ്രം മാത്രമാണ്; അടുത്ത ഏതാനും വര്‍ഷങ്ങളില്‍ അര്‍ദ്ധചാലക രൂപകല്‍പ്പനയിലും നവീകരണത്തിലും സ്റ്റാര്‍ട്ടപ്പുകള്‍ക്കും, നിര്‍മ്മിത ബുദ്ധി, വെബ് 3, ഇലക്ട്രോണിക്‌സ് നിര്‍മ്മാണ മേഖലകളിലെ യൂണികോണുകള്‍ എന്നിവയിലും വലുതായ വര്‍ദ്ധനയുണ്ടാകും. 10,000 യൂണികോണുകള്‍ യാഥാര്‍ഥ്യമാക്കുന്നതിനാണ് ഇന്ത്യ പദ്ധതിയിടുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ സൂചിപ്പിച്ചു.

Tags: indiaRajeev ChandrasekharGUJARATStartup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

India

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)
India

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.