Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തിആന്ദോളനവും ആചാര്യന്മാരും

ശ്രേഷ്ഠം സനാതന പൈതൃകം

പ്രൊഫ.കെ കെ കൃഷ്ണന്‍ നമ്പൂതിരിbyപ്രൊഫ.കെ കെ കൃഷ്ണന്‍ നമ്പൂതിരി
Nov 27, 2023, 08:05 pm IST
inSamskriti

ഭാരതത്തിന്റെ ഭാവനാത്മകമായ ഏകീഭാവത്തിന് ഏറ്റവുമധികം സംഭാവന നല്കിയ രണ്ടു സാംസ്‌കാരിക വിപ്ലവങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ഒന്നാമത്തേത് ആര്യ ദ്രാവിഡ സംഗമമാണ്. ഇതു വളരെ പ്രാചീനമായ പ്രാഗൈതിഹാസിക കാലത്തു നടന്നതാണ്. രണ്ടാമത്തേത് ഭക്തി പ്രവാഹത്തിന്റെ ആന്ദോളനം കൊണ്ടു ഈ നാടിനുണ്ടായ വൈകാരികമായ ഏകീഭവനമോ മാനസികമായ ഉദ്ഗ്രഥനമോ ആണ്. ഭാരതഭൂമിയില്‍ അധിവസിക്കുന്ന തങ്ങള്‍ ഈ നാടിന്റെ തന്നെ സന്താനങ്ങളാണെന്നും ഒരേ മാനസികതയുടേയും ചിന്താധാരകളുടേയും പ്രതിനിധികളെന്ന നിലയില്‍ ഈ നാടിന്റെ ഭാവിവിധാതാക്കളാണെന്നുമുള്ള ബോധം ദൃഢീഭവിച്ചത് ഭക്തിയുടെ സര്‍വ്വംസ്പര്‍ശിയായ വ്യാപനം മൂലമാണ്. അതുവരെ സംസ്‌കൃതത്തിന്റെ ഗിരിശൃംഗങ്ങളിലെ ഇടനാഴികളില്‍ തളം കെട്ടി നിന്നി രുന്ന ഭക്തിഭാഗീരഥി സാര്‍വ്വജനീനമായ ജീവിതത്തിന്റെ സമതല ഭൂവിലേക്ക് അമൃതധാരയായി ഒഴുകിയിറങ്ങി സാധാരണ മനുഷ്യരുടെ മനസ്സുകള്‍ക്ക് കുളിരും ഉര്‍വ്വരതയും പ്രദാനം ചെയ്തും അവരുടെ ആദ്ധ്യാത്മിക സാധനകള്‍ക്കു ലക്ഷ്യവും ഭാവനകള്‍ക്ക് ചിറകുകളും നല്കിയതുമായ ഐതിഹാസിക സംഭവമാണ് ഭക്തി പ്രസ്ഥാനം. അത് അരൂപമെങ്കിലും സംവേദനക്ഷമവും ഭാരതീയ സമൂഹത്തിലാകമാനം ഉണര്‍വും ഉന്മേഷവും നല്കിയതുമായിരുന്നു.

ജനഭാഷകളുടെ താഴ്‌വാരങ്ങളിലേക്കുണ്ടായ ഭക്തിയുടെ പ്രവാഹാം, പാണ്ഡിത്യവും ജാതിഭാവനയും അവിടവിടെ നിര്‍മ്മിച്ചുവച്ചിരുന്ന വേലിക്കെട്ടുകളും അജ്ഞതയുടേയും അശിക്ഷയുടേയും പാഴ്‌വരമ്പുകളും തട്ടിമാറ്റി ചിന്താധാരകളെ സമാനീകരിച്ചുകൊണ്ട് എല്ലായിടത്തും കരകവിഞ്ഞു പൊങ്ങിപ്പരന്നതും ഈ ഘട്ടത്തിലാണ്. ഭക്തിയുടെ അമൃതവാഹിനി ഒരു പുളകസ്പര്‍ശമായി ഭഗവാന്റെ നിര്‍ഗ്ഗുണാത്മകവും സഗുണാത്മകവുമായ എല്ലാ മാനവീയ സംവേദനകളയും തൊട്ടുണര്‍ത്തി രമണീയമായ കാവ്യാനുഭൂതികള്‍ക്കു രംഗമൊരുക്കിയതും ഈ വേളയിലാണ്. അങ്ങു കിഴക്ക് ജയദേവനും ചണ്ഡീദാസനും വിദ്യാപതിയും പടിഞ്ഞാറ് ജ്ഞാനദേവനും നാമദേവനും വടക്ക് ഗുരുനാനാക്ക് ദേവനും കബീര്‍ദാസും തെക്ക് പമ്പനും കമ്പരും ലീലാശുകനും ചെറുശ്ശേരിയും എഴുത്തച്ഛനും മദ്ധ്യഭാഗമായ ഭാരതത്തിന്റെ ഹൃദയപ്രദേശത്ത് സൂരദാസും തുള സീദാസും മറ്റനേകം രസസിദ്ധകവീശ്വരന്മാരും ഏതാണ്ട് സമാനങ്ങളായ പരിതോവസ്ഥകളില്‍ ഉദയം ചെയ്ത് തങ്ങളുടെ നിര്‍വൃതിദായകമായ സ്വരരാഗസുധയില്‍ ആറാടിച്ച് ഭാരതത്തിന്റെ ജനജീവിതമാകെ സരസവും മധുരവുമാക്കിയ ഭക്തിപ്രസ്ഥാനത്തിന്റെ വികാസത്തിനു പശ്ചാത്തലമൊരുക്കിയ ചിന്താധാരകളെയും അവയ്‌ക്കു കാരണഭൂതരായ വ്യക്തികളെയും പറ്റി വളരെ ചുരുക്കി ചിലത് പ്രസ്താവിച്ചുകൊള്ളട്ടെ.

സുദൂര ദക്ഷിണ ദേശത്തു ആവിര്‍ഭവിച്ച ആചാര്യപ്രവരന്മാര്‍ തങ്ങളുടെ വൈചാരികവും ദാര്‍ശനികമായ അധൃഷ്യത കൊണ്ട് ഉത്തരാപഥത്തിലെ ഏതോ ജനപദങ്ങളില്‍ ചരിത്രാതീത കാലത്ത് പ്രാദുദ്ഭവിച്ച അവതാര പുരുഷന്മാരായ രാമകൃഷ്ണന്മാര്‍ക്കും മഹര്‍ഷീശ്വരന്മാര്‍ക്കും ചിര പ്രതിഷ്ഠയേകിയിരുന്നു. എന്നാല്‍ അവരെ നാടിനു മുഴുവന്‍ ശ്രേയസ്സു വര്‍ഷിക്കുന്നവരും പ്രിയങ്കരന്മാരുമാക്കിത്തീര്‍ത്തത് ആഴ്‌വാരന്മാരുടെ തെക്കു നിന്ന് വടക്കോട്ടും അവിടന്ന് ഭാരതം മുഴുവനും വ്യാപിച്ച സഗുണഭക്തിയുടെ പ്രവാഹവും അതിന്റെ പ്രചാരവും ആയിരുന്നു. അതിനു മുന്‍പു തന്നെ നിര്‍ഗ്ഗുണഭക്തിയും അതിന്റെ ചിന്താധാരകളും ഉത്തരഭാരതത്തില്‍ എത്തിച്ചേര്‍ന്നിരുന്നതിനെപ്പറ്റി പ്രസ്താവിച്ചുകഴി ഞ്ഞിട്ടുണ്ടല്ലോ. ആഴ്‌വാരന്മാരുടേത് സഗുണമായ രാമഭക്തിയും കൃഷ്ണഭക്തിയും ആയിരുന്നു. അവയുടെ ഹൃദയംഗമത്വം മൂലം അവ പെട്ടെന്ന് ജനമനസ്സുകളില്‍ സ്ഥാനം പിടിച്ചു. അവ പ്രാരംഭത്തില്‍ തെക്കേ ഇന്ത്യ മുഴുവന്‍ വ്യാപിച്ചതിനുശേഷം 15 ഉം 16ഉം നൂറ്റാണ്ടുകളില്‍ ആദ്യം മഥുരയിലും ലോകത്തിലെ ആദ്യതീര്‍ത്ഥ നഗരമായ കാശിയിലും അവിടെ നിന്നു വടക്കേ ഇന്ത്യ മുഴുവനും വ്യാപിക്കുകയുണ്ടായി. അതിനു ഹേതുഭൂതരായ മഹാത്മാക്കള്‍ തെക്കേ ഇന്ത്യയില്‍ ജനിച്ച ആചാര്യന്മാരായിരുന്നു എന്നു പറഞ്ഞുവല്ലോ ഇവരെല്ലാം മഹാപണ്ഡിതന്മാരായ ദാര്‍ശനികന്മാരായിരുന്നു. ഇവരുടെയെല്ലാം ദാര്‍ശനിക സിദ്ധാന്തങ്ങള്‍ ഹിന്ദുധര്‍മ്മത്തിന്റെ വികാസത്തിന് വലിയ സംഭാവനകള്‍ നല്കിയിട്ടുണ്ട്.

ഇവരെക്കുറിച്ച് പറയുമ്പോള്‍ ആദ്യം ശങ്കരാചാര്യരില്‍ നിന്നു തന്നെ തുടങ്ങേണ്ടിയിരിക്കുന്നു.
(തുടരും)

Tags: Hinduismശ്രേഷ്ഠം സനാതന പൈതൃകംBhakti MovementAcharyas
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശുകമുനിയും ഭാഗവതവും

Samskriti

വേദസ്വരൂപം

Samskriti

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും -2: ആത്മതത്വത്തില്‍ ഉറച്ചുനില്‍ക്കണം

Samskriti

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

Samskriti

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.