Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സംസ്‌കാര പാരമ്പര്യത്തിന്റെ പുനരുദ്ധാരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2023, 08:00 pm IST
inSamskriti

പുതിയ തലമുറയെ ശ്രേഷ്ഠമായ മാനവോചിത ഗുണങ്ങളാല്‍ സജ്ജമാക്കാം
ഇവിടെ തനതായ ശ്രേഷ്ഠ സാംസ്‌ക്കാരിക പൈതൃകത്തിന്റെ അടിസ്ഥാനത്തില്‍ ശ്രേഷ്ഠവ്യക്തികളും നരരത്‌നങ്ങളും വലിയ സംഖ്യയില്‍ വളര്‍ന്നു കൊണ്ടേയിരുന്നു എന്നത് ഭാരതത്തിന്റെ സവിശേഷത ആണ്. ഇതേ അടിസ്ഥാനത്തില്‍ ഇതിനെ 33 കോടി ദേവന്മാരുടെ രാജ്യമെന്നും ജഗദ്ഗുരു എന്നും മറ്റും വിളിച്ചു വന്നിരുന്നു.

മനുഷ്യനു തന്റെ ഉളളില്‍ അളവറ്റ കഴിവുകള്‍ വകസിപ്പിച്ചെടുക്കാന്‍ സാധിക്കുമെന്നു ഭാരത്തിലെ ഋഷിമുനിമാര്‍ മനസ്സിലാക്കിയിരുന്നു. വികസിപ്പിച്ച കഴിവു ശരിയായ മാര്‍ഗത്തില്‍ പ്രയോഗിച്ചാല്‍ വ്യക്തിയെയും സമൂഹത്തെയും അഭിവൃദ്ധിപ്പെടുത്താന്‍ കഴിയും. എന്നാല്‍ മാര്‍ഗം പിഴച്ചാല്‍ വ്യക്തിയെയും സമൂഹത്തെയും നശിപ്പിക്കുവാനും സാധിക്കും. ശരിയായ മാര്‍ഗ്ഗത്തില്‍ തന്നെ തുടര്‍ന്നുകൊണ്ടേയിരിക്കാന്‍ ബാഹ്യമായ സമ്മര്‍ദ്ദം പലപ്പോഴും വേണ്ടത്ര ഫലപ്പെടാതെയാണ് കണ്ടു വരുന്നത്. അതിനു വേണ്ടി സ്വന്തം ഉളളില്‍ നിന്നും ശരിയായ ദിശയില്‍ ഉത്സാഹവും ദൃഢനിശ്ചയവും ഉണര്‍ത്തേണ്ടതുണ്ട്. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ (ഋഷി മുനിമാര്‍) മനുഷ്യന്റെ ഗുണധര്‍മ്മസ്വഭാവത്തെ, സമഗ്രമായ വ്യക്തിത്വത്തെ പരിഷ്‌കൃതവും സംസ്‌കാരപൂര്‍ണവും ആക്കുന്ന കാര്യത്തിന് പ്രാധാന്യം നല്‍കി.

സംസ്‌ക്കാരം എന്നതിന്റെ അര്‍ത്ഥം, ശുദ്ധീകരണം, ക്രമീകരണം എന്നാണ്. വിദഗ്ധമായ ഉദ്യാനപാലകന്‍ ചെടികള്‍ക്കു വെളളവും വളവും നല്‍കി വെട്ടി ഒതുക്കി സുന്ദരമാക്കുന്നു. മനുഷ്യ ജീവിതത്തെ സംസ്‌ക്കാര പൂര്‍ണ്ണമാക്കുന്നതിനു വേണ്ടി അതിന്റെ ഭാവങ്ങളെയും, വിചാരങ്ങളെയും, നിശ്ചയങ്ങളെയും, പെരുമാറ്റങ്ങളെയും, ശീലങ്ങളെയും പരിഷ്‌കൃതമാക്കണം. ഈ സൂക്ഷ്മവും ഗൂഢവുമായ പ്രക്രിയയെ സകലര്‍ക്കും സഹജവും സുലഭ്യവും ആക്കാന്‍ വേണ്ടി ഋഷിമാര്‍ സംസ്‌കാര പ്രക്രിയ വികസിപ്പിക്കുകയും പ്രാബല്യത്തില്‍ കൊണ്ടു വരികയും ചെയ്തു. അവര്‍ ജീവിതത്തിന്റെ ഓരോ പ്രധാനപ്പെട്ട ഘട്ടത്തിനും വേണ്ടി സംസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തി. പ്രത്യക്ഷ ക്രിയകളെ ആദ്ധ്യാത്മികവും ആധിദൈവികവും മനഃശ്ശാസ്ത്രപരവുമായ സിദ്ധാന്തങ്ങളും പ്രക്രിയകളുമായി ചേര്‍ത്തിണക്കി വിഭിന്ന സംസ്‌കാരങ്ങള്‍ക്ക് പ്രഭാവാത്മകമായ സ്വരൂപം പ്രദാനം ചെയ്തു. സംസ്‌കാരത്തിന്റെ ഈ ക്രമം ഗര്‍ഭാധാനം മുതല്‍ മരണാനന്തരക്രിയ വരെ വിധാനം ചെയ്തിരിക്കുന്നു.

നമ്മുടെ ആര്‍ഷ ഗ്രന്ഥങ്ങളിലും ധര്‍മ്മനിയമങ്ങളിലും സംസ്‌കാരങ്ങളുടെ എണ്ണം 40 വരെ കാണുന്നുണ്ട്. എന്നാല്‍ ഷോഡശ (പതിനാറു) സംസ്‌കാരങ്ങള്‍ ആണ് ദീര്‍ഘകാലമായി പ്രാബല്യത്തിലുളളത്. എക്കാലം വരെ സംസ്‌കാരങ്ങളുടെ പാവന പാരമ്പര്യം വിദഗ്ധമായി നടത്തിവന്നിരുന്നുവോ അക്കാലം വരെ നരരത്‌നങ്ങളുടെ വികാസം നിര്‍ബാധം നടന്നുകൊണ്ടിരുന്നു. ഈ പാരമ്പര്യം നാമാവശേഷമായിത്തീര്‍ന്നതോടെ വ്യക്തിത്വത്തിന്റെ കാഴ്ചപ്പാടില്‍ കൃശന്മാരും നിരാശാഗ്രസ്തരും, നിര്‍ജ്ജീവരും, തുച്ഛ സ്വാര്‍ത്ഥത്തിനായി അന്യരെ ചൂഷണം ചെയ്യുന്നവരുമായ വ്യക്തികളുടെ സംഖ്യ വര്‍ദ്ധിച്ചു തുടങ്ങി. ചിഹ്നപൂജയുടെ രൂപത്തില്‍ സംസ്‌കാരങ്ങളുടെ അല്പസ്വല്പം ചടങ്ങുകള്‍ അങ്ങുമിങ്ങും നടപ്പിലുണ്ട്, പക്ഷേ അതു കൊണ്ട് കാര്യമില്ല. അവയില്‍ വ്യക്തിത്വ നിര്‍മ്മാണത്തിനു വേണ്ട പ്രഭാവപൂര്‍ണമായ ജനശിക്ഷണത്തിന്റെ അഭാവവും സാരമായ ചെലവും കാരണം ഇതു മറിച്ചൊരു ഭാരമായി തീര്‍ന്നിരിക്കുകയാണ്.

പണ്ഡിറ്റ് ശ്രീരാം ശര്‍മ്മ ആചാര്യ വര്‍ത്തമാന യുഗത്തിന്റെ സകലമാന പ്രശ്‌നങ്ങളെയും പറ്റി പഠിക്കുകയും അവയ്‌ക്കെല്ലാം സമയോചിതമായ പരിഹാരം കാണുകയും ചെയ്തു. ഇതിന്റെ ഭാഗമായി അദ്ദേഹം സംസ്‌ക്കാര പ്രക്രിയ പുനരുദ്ധരിക്കാനുളള പ്രസ്ഥാനവും പ്രാബല്യത്തില്‍ കൊണ്ടുവന്നു. അദ്ദേഹം സംസ്‌കാരങ്ങള്‍ക്കു വിവേകപൂര്‍ണ്ണവും ശാസ്ത്രീയവുമായ സ്വരൂപം നല്‍കുകയും, പ്രയോജനപ്രദമായ പൊതു ശിക്ഷണം അവയുമായി യോജിപ്പിക്കുകയും കര്‍മ്മകാണ്ഡങ്ങള്‍ സര്‍വ്വസുലഭവും പ്രഭാവപൂര്‍ണ്ണവും ചുരുങ്ങിയ ചെലവില്‍ നടത്താവുന്നതും ആക്കുകയും ചെയ്തു. യുഗനിര്‍മ്മാണ പ്രസ്ഥാനത്തിന്റെ പരിപാടികളില്‍ അവ വിപുലമായ തോതില്‍ സഫലമായി നടത്തുകയുണ്ടായി. ഇതിനായി അദ്ദേഹം നിലവിലുളള സംസ്‌കാരങ്ങളില്‍ നിന്നും ഇപ്പോഴത്തെ സമയത്തിനു അനുകൂലമായി 12 സംസ്‌കാരങ്ങള്‍ മാത്രം പര്യാപ്തമാണെന്ന് കണക്കാക്കി. ഇവ ഇപ്രകാരമാണ്.

1. പുംസവനം,
2. നാമകരണം,
3. ചൂഡാകര്‍മ്മം (മുണ്ഡനം)
4. അന്നപ്രാശനം (ചോറൂണ്‍),
5. വിദ്യാരംഭം,
6. ദീക്ഷയും യജ്ഞോപവീതവും,
7. വിവാഹം,
8. വാനപ്രസ്ഥം,
9. അന്ത്യേഷ്ടി,
10. മരണാനന്തര അടിയന്തിരം,
11. ജന്മദിനോത്സവം,
12. വിവാഹദിനോത്സവം.

സംസ്‌കാരങ്ങള്‍ ഉചിതസമയത്ത് ഉചിതമായ അന്തരീക്ഷത്തില്‍ വെച്ച് ചെയ്യുകയും ചെയ്യിക്കുകയുംമൂലം ആളുകള്‍ക്ക് അസാമാന്യമായ പ്രയോജനം ലഭിക്കുന്നതായി കണ്ടുവരുന്നുണ്ട്.

(പണ്ഡിറ്റ് ശ്രീരാം ശര്‍മ്മ ആചാര്യയുടെ ഗായത്രി ഉപാസന എന്ന പുസ്തകത്തില്‍ നിന്ന്)

Tags: Gayatri MantraGayatri parivarCultural Heritage
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കുട്ടനാട് ഒരു വിസ്മയനാട്

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

Samskriti

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)
India

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.