Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വ്രതമഹിമയില്‍ ഗുരുവായൂര്‍ ഏകാദശി

കൊടകര ഉണ്ണിbyകൊടകര ഉണ്ണി
Nov 23, 2023, 02:03 am IST
inSamskriti

വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശിയായ ഗുരുവായൂര്‍ ഏകാദശി ഇന്ന്. ഏകാദശികള്‍ പലതുണ്ടെങ്കിലും ഗുരുവായൂര്‍ ഏകാദശി ഏറെ പ്രസിദ്ധമാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആണ്ടുവിശേഷങ്ങളില്‍ ഏറെ പ്രധാനപ്പെട്ടതാണ് ചരിത്രപ്രസിദ്ധമായ ഏകാദശി. ഗീതാദിനമായും നാരായണീയസമര്‍പ്പണദിനമായും ഗുരുവായൂര്‍ ഏകാദശി ആചരിക്കുന്നു. ഗജരാജഅനുസ്മരണവും ചെമ്പൈസംഗീതോത്സവവും അക്ഷരശ്ലോകമത്സരവും കൊണ്ട് ശ്രദ്ധേയമാണ് ഗുരുവായൂര്‍ ഏകാദശി. ദേവഗുരുവും വായുദേവനും ചേര്‍ന്ന് പാതാളാഞ്ജനശിലയില്‍ തീര്‍ത്ത വിഗ്രഹം സ്ഥാപിച്ച ഇടം ഗുരുവായൂരെന്നും പ്രതിഷ്ഠക്ക് ഗുരുവായൂരപ്പന്‍ എന്നും നാമധേയമുണ്ടായി. ഏകാദശിദിനത്തിലായിരുന്നു പ്രതിഷ്ഠനടത്തിയതെന്നതിനാല്‍ ഈദിനം ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാദിനമായും കണക്കാക്കുന്നു.

എന്നാല്‍ പ്രതിഷ്ഠാദിനത്തിന്റെ ആചാരങ്ങളോ ആഘോഷങ്ങളോ അല്ല ഏകാദശിച്ചടങ്ങുകള്‍ക്കാണ് പ്രാധാന്യം. ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 30 ദിവസം മുമ്പേ ഏകാദശിവിളക്കുകള്‍ ആരംഭിക്കും. അഷ്ടമി,നവമി, ദശമി, ഏകാദശി ദിവസങ്ങളില്‍ വിളക്കിന് ഭഗവാനെ പുറത്തേക്കെഴുന്നള്ളിക്കുന്നത് മനോഹരമായ സ്വര്‍ണ്ണക്കോലത്തിലാണ്. ദശമിദിവസമായ ഇന്നലെ പുലര്‍ച്ചെ തുറന്ന തിരുനട ഏകാദശിയും കഴിഞ്ഞ് ദ്വാദശിദിവസമായ നാളെ കാലത്ത് 9 മണിക്കുമാത്രമേ അടയ്‌ക്കൂ. ഇത്രയധികംനേരം തുടര്‍ച്ചയായി ക്ഷേത്രനട തുറന്നിരിക്കുന്നതും ഈ ദിവസങ്ങളില്‍ മാത്രമാണ്. ഏകാദശിദിവസം രാത്രിയോടുകൂടി കൂത്തമ്പലത്തില്‍ ദ്വാദശിപ്പണം സമര്‍പ്പണം നടക്കും.

ദ്വാദശിപ്പണ സമര്‍പ്പണം

പതിനായിരങ്ങളാണ് ഈ പുണ്യദിനങ്ങളില്‍ ഗുരുപവന പുരിയില്‍ എത്തിച്ചേരുന്നത്. ഏകാദശിനോറ്റ് ദ്വാദശിപ്പണം സമര്‍പ്പിച്ച് മഹാബ്രാഹ്മണരുടെ അനുഗ്രഹം തേടണം. ഇതാണ് ഗുരുവായൂരിലെ ദ്വാദശിപണച്ചടങ്ങ്. 9 ന് നട അടച്ചാല്‍ ക്ഷേത്രം അടിച്ചുതളിച്ച് വൃത്തിയാക്കിയശേഷം കുളം,കിണര്‍, ശ്രീകോവില്‍ എന്നിവിടങ്ങളില്‍ പുണ്യാഹം നടത്തുന്നു. തുടര്‍ന്ന് നിവേദ്യംവച്ചാണ് ദ്വാദശിദിവസത്തെ ചടങ്ങുകള്‍ ആരംഭിക്കുന്നത്. ശിവേലി, പാലഭിഷേകം, പന്തീരടിപൂജ, പഞ്ചഗവ്യാഭിഷേകം,നവകാഭിഷേകം, ഉച്ചപൂജ എന്നിവയുണ്ടാകും. ഏകാദശിദിവസത്തെ സദ്യയും ദ്വാദശി ഊട്ടും ത്രയോദശി ഊട്ടും ദേവസ്വം വകയാണ്. ത്രയോദശിദിവസം പരദേശി സമ്പ്രദായത്തിലുള്ള സദ്യയാണ് പതിവ്. ത്രയോദശിയോടുകൂടി ഏകാദശിയുടെ ചടങ്ങുകള്‍ അവസാനിക്കും.

ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ ശ്രീഗുരുവായൂരപ്പനില്‍ വിലയം പ്രാപിച്ചത് 1976 ലെ ഗുരുവായൂര്‍ ഏകാദശിദിവസമായിരുന്നു. ഗുരുവായൂര്‍ കേശവനെ അനുസ്മരിച്ച് ദശമിദിവസം ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകളെ പങ്കെടുപ്പിച്ചുകൊണ്ട് ഗജഘോഷയാത്രയും കേശവന്റെ പ്രതിമയില്‍ ഹാരാര്‍പ്പണവും ആനയൂട്ടും പതിവാണ്.

ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനന് ഭഗവദ്ഗീത ഉപദേശിച്ചത് ഏകാദശി ദിനത്തിലാണെന്നാണ് വിശ്വാസം. വൃന്ദാവനത്തില്‍ ഗോവിന്ദപട്ടാഭിഷേകം നടന്നതും ആദിശങ്കരാചാര്യര്‍ ഗുരുവായൂരിലെത്തിയതും ഈ ദിനത്തിലത്രേ. ശങ്കരാചാര്യസ്വാമികളാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ നിത്യപൂജാവിധാനങ്ങള്‍ ചിട്ടപ്പെടുത്തിയത്.

വ്രതങ്ങളില്‍ ശ്രേഷ്ഠം ഏകാദശിവ്രതം

വ്രതങ്ങളില്‍ ശ്രേഷ്ഠമാണ് ഗുരുവായൂര്‍ ഏകാദശിവ്രതം. ഏകാദശിയുടെ മഹത്വം ഉള്‍ക്കൊള്ളുന്ന കഥ പത്മപുരാണത്തിലുണ്ട്. ഒരിക്കല്‍ ഭഗവാന്‍ മഹാവിഷ്ണു ഗരുഡാരൂഢനായി യമപുരിയിലെത്തി. യമദേവനും മറ്റുംചേര്‍ന്ന് ഭഗവാനെ സ്വീകരിച്ചു. ഈ സമയം യമലോകത്തിന്റെ തെക്കുഭാഗത്തുനിന്നായി വേദനിപ്പിക്കുന്ന ചില നിലവിളികള്‍ കേള്‍ക്കാന്‍ തുടങ്ങി. നരകത്തില്‍ ദുരിതം അനുഭവിച്ചുകൊണ്ടിരുന്ന പാപികളുടേതായിരുന്നു ആ നിലവിളി. അവരെ ഭഗവാന്‍ കാണാന്‍ ചെന്നു. അന്ന് ഒരു ഏകാദശിസുദിനമായിരുന്നു. ഏകാദശി എന്ന ശബ്ദം കേട്ടമാത്രയില്‍ അവരുടെ പാപങ്ങളെല്ലാം നീങ്ങി. അത്രയ്‌ക്കു മഹത്വമുണ്ട് ഏകാദശിക്ക്.

എല്ലാഏകാദശിയും വിശിഷ്ടമാണെങ്കിലും ഗുരുവായൂരിലെ ഉത്ഥാനഏകാദശിക്ക് പ്രത്യേകപ്രാധാന്യമാണുള്ളത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അനുഷ്ഠിക്കാവുന്ന വ്രതമാണിത്. ദശമി,ഏകാദശി, ദ്വാദശി എന്നിങ്ങനെ 3 തിഥികളിലായാണ് ഈ വ്രതനാളുകള്‍ വരുന്നത്. ദശമിയിലും ദ്വാദശിയിലും ഒരിക്കലും ഏകാദശിക്ക് പൂര്‍ണ ഉപവാസവുമാണ്. ശുദ്ധോപവാസമാണ് വേണ്ടത്, അന്യചിന്തകള്‍ പാടില്ല. തെളിഞ്ഞമനസ്സോടെ ഭഗവദ്‌നാമങ്ങള്‍ ഉരുവിടണം. ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ തുടങ്ങിയ മന്ത്രങ്ങള്‍ 108 തവണ ജപിക്കുന്നതും വിഷ്ണുസഹസ്രനാമം ചൊല്ലുന്നതും ഭാഗവതം, നാരായണീയം, ഭഗവത്ഗീത എന്നീ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുന്നതും ശ്രവിക്കുന്നതും ഉത്തമമാണ്. ഏകാദശിനാളില്‍ തുളസീപൂജയും വിശേഷമാണ്. ദ്വാദശിനാളില്‍ ഹരിവാസരസമയത്തിനുശേഷം വിഷ്ണുദര്‍ശനം ചെയ്ത് പാരണവീടുംമുമ്പ് തുളസിച്ചുവട്ടില്‍ വെള്ളം ഒഴിക്കുന്നതും തുളസീപ്രദക്ഷിണവും ശ്രേഷ്ഠമാണ്. മലരും തുളസിയിലയും ഇട്ടതീര്‍ഥം സേവിച്ചശേഷമേ വ്രതം അവസാനിപ്പിക്കാവൂ.

 

Tags: HinduismHindu DevotionalGuruvayoor Ekadashi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Samskriti

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

Samskriti

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.