Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് ഒന്നേകാല്‍ ലക്ഷം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍

നിര്‍മിച്ചത് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലെന്നും ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അന്വേഷണത്തിന് നിര്‍ദേശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2023, 06:52 am IST
inKerala

പാലക്കാട്/ തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒന്നേകാല്‍ ലക്ഷത്തോളം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ചെന്ന ആരോപണത്തില്‍ വന്‍ വിവാദം. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡിജിപിക്ക് നിര്‍ദേശം നല്കി. വിശദാംശങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനെ അറിയിച്ചെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിനോട് വിശദീകരണവും തേടി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അടക്കമുള്ള രാഷ്‌ട്രീയ നേതാക്കള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

സ്ഥാനമൊഴിയുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ ബെംഗളൂരുവിലെ പിആര്‍ കമ്പനി വഴി വ്യാജതിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ചെന്നാണ് ആരോപണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഐഡി കാര്‍ഡിനെ വെല്ലുന്നതായിരുന്നു വ്യാജന്‍.

രാജ്യദ്രോഹ കുറ്റമാണെന്നും രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെ കോണ്‍ഗ്രസ് അട്ടിമറിക്കുകയാണെന്നും കെ. സുരേന്ദ്രന്‍ പരാതിയില്‍ പറയുന്നു. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി. രാജേഷാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി കൈമാറിയത്. ഡിജിപിക്കും കേന്ദ്ര ഏജന്‍സികള്‍ക്കും ബിജെപി പരാതി നല്കിയിട്ടുണ്ട്.
വ്യാജതിരിച്ചറിയില്‍ കാര്‍ഡ് നിര്‍മിച്ച കാര്യം ചൂണ്ടിക്കാണിച്ച് ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മല്ലികാര്‍ജുന ഖാര്‍ഗെ, രാഹുല്‍, കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍ എന്നിവര്‍ക്ക് പരാതി നല്കിയതോടെയാണ് സംഭവം പുറത്തായത്. ഇതിനായി വന്‍തുക ചെലവഴിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

‘സിആര്‍ കാര്‍ഡ്’ എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി നിര്‍മിച്ചത്. ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും പേരും മേല്‍വിലാസവും അടക്കമുള്ള വിവരങ്ങളും നല്കിയാല്‍ അഞ്ചു മിനിട്ടിനകം വ്യാജ കാര്‍ഡ് കിട്ടും. ഇത് പിവിസി കാര്‍ഡില്‍ പ്രിന്റ് എടുക്കാനാവും.

മൂന്ന് ദിവസം മുമ്പാണ് യൂത്ത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഫലം വന്നത്. ഷാഫി പറമ്പിലിന്റെ പിന്തുണയുള്ള രാഹുല്‍ മാങ്കൂട്ടം സംസ്ഥാന പ്രസിഡന്റായി ജയിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ മുറുകുന്നതിനിടെ ഇന്നലെയാണ് രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള അട്ടിമറി നടന്നെന്ന ഞെട്ടിക്കുന്ന ആരോപണം പുറത്തു വന്നത്. വിഷയത്തില്‍ അതീവ ഗൗരവത്തോടെ അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ആവശ്യപ്പെട്ടു.

Tags: congressshafi parampilfake identity cards
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

India

വന്ദേമാതരത്തെ അപമാനിച്ച സോണിയയും കോൺഗ്രസ് നേതൃത്വവും മാപ്പ് പറയണം : രൂക്ഷ വിമർശനവുമായി രവിശങ്കർ പ്രസാദ്

India

വന്ദേമാതരത്തെ അപമാനിച്ച സംഭവം: സോണിയ ​ഗാന്ധിക്കെതിരായ പരാതിയിൽ കേസെടുക്കുന്നതിൽ നിയമോപദേശം തേടി ദില്ലി പൊലീസ്

Kerala

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

India

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പുതിയ വാര്‍ത്തകള്‍

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.