Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്രങ്ങളില്‍ ആയുധപരിശീലനം: ദേവസ്വം പ്രസിഡന്റിന്റെ പ്രസ്താവന പുകമറ സൃഷ്ടിക്കല്‍ മാത്രമെന്ന് വത്സന്‍ തില്ലങ്കേരി

രഥോത്സവത്തോടനുബന്ധിച്ച് കല്പാത്തിയിലെത്തിയതായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2023, 10:43 pm IST
inKerala

പാലക്കാട്: ക്ഷേത്രങ്ങളില്‍ ആയുധപരിശീലനം നിരോധിക്കുമെന്ന തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റിന്റെ പ്രസ്താവന പുകമറ സൃഷ്ടിക്കല്‍ മാത്രമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി പറഞ്ഞു. രഥോത്സവത്തോടനുബന്ധിച്ച് കല്പാത്തിയിലെത്തിയതായിരുന്നു അദ്ദേഹം.

പുത്തനച്ചി പുരപ്പുറം തൂക്കും പോലാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തെത്തിയ ചിലരുടെ പ്രസ്താവനകള്‍. സര്‍ക്കാരിന്റെ പത്രക്കുറിപ്പ് ഇറക്കുക മാത്രമാണ് ഇവരുടെ ജോലി. സംസ്ഥാനത്തെ ഒരു ക്ഷേത്രപരിസരത്തും ആയുധപരിശീലനം നടക്കുന്നില്ല. ഉണ്ടെങ്കില്‍ അത് വെളിപ്പെടുത്താന്‍ തയാറാകണം.

ഭക്തരെ ക്ഷേത്രങ്ങളില്‍ നിന്ന് അകറ്റുന്നതിനുള്ള ആസൂത്രിത നീക്കമാണിത്. നാമജപം പോലും ക്ഷേത്രങ്ങളില്‍ പാടില്ലെന്ന നിലപാട് എന്തടിസ്ഥാനത്തിലാണ്? ആര്‍എസ്എസിനെ ലക്ഷ്യംവച്ചുള്ള നീക്കങ്ങളാണിവ.

ദേവസ്വം ബോര്‍ഡുകളുടെ അന്യാധീനപ്പെട്ടു കിടക്കുന്ന സ്ഥലം തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നതിന് പകരം ഭക്തര്‍ക്ക് നേരെ കുതിരകയറാനാണ് ഇവര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ ചട്ടുകങ്ങള്‍ മാത്രമായി ദേവസ്വം ബോര്‍ഡുകള്‍ അധഃപതിച്ചിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രങ്ങളില്‍ കാവിക്കൊടി ഉയര്‍ത്താന്‍ പാടില്ലെന്നു പറയുന്നവര്‍ മറ്റു മതസ്ഥരുടെ ആരാധനാ കേന്ദ്രങ്ങളില്‍ പാറിക്കളിക്കുന്ന കൊടികള്‍ മാറ്റാന്‍ പറയാനുള്ള ധൈര്യം കാണിക്കുമോയെന്ന് തില്ലങ്കരി ചോദിച്ചു.

ബോര്‍ഡുകളുടെ തിട്ടൂരം ക്ഷേത്രങ്ങളില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ തീക്കൊള്ളികൊണ്ട് തലചൊറിയലാണെന്നും അതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.

ഗുരുവായൂര്‍ ദേവസ്വത്തിന്റെ സ്ഥലം നഗരസഭയ്‌ക്ക് വിട്ടുകൊടുക്കാനുള്ള ബോര്‍ഡ് തീരുമാനത്തിനെതിരെ ഹിന്ദു ഐക്യവേദി ഹൈക്കോടതിയെ സമീപിക്കുകയും നീക്കം റദ്ദു ചെയ്യുകയുമുണ്ടായി.

ശബരിമലയില്‍ ഭക്തരുടെ പണമുപയോഗിച്ച് ഉണ്ടാക്കിയ ആറേകാല്‍ ലക്ഷം ടണ്‍ അരവണ കാലാവധി കഴിഞ്ഞെന്ന പേരില്‍ നശിപ്പിക്കുന്നത് ധൂര്‍ത്തിനുദാഹരണമാണ്. ശബരിമലയില്‍ മണ്ഡലകാലം ആരംഭിച്ചിട്ടും ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശബരിമല സീസണില്‍ മാത്രം 10,000 കോടി രൂപയുടെ വരുമാനം സംസ്ഥാനത്ത് ലഭിക്കുന്നുണ്ടെന്ന് മുന്‍ മന്ത്രി സുധാകരന്‍ പ്രസ്താവിച്ച കാര്യം തില്ലങ്കേരി ചൂണ്ടിക്കാട്ടി. ഇത്രയും വരുമാനം ലഭിച്ചിട്ടും അയ്യപ്പഭക്തരെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും തില്ലങ്കേരി പറഞ്ഞു.

സംസ്ഥാന സെക്രട്ടറി പി.എന്‍. ശ്രീരാമന്‍, ഉത്തരമേഖല സംഘടനാ സെക്രട്ടറി എ.എം. ഉദയകുമാര്‍, ജില്ലാ പ്രസിഡന്റ് എ. നാരായണന്‍കുട്ടി, ജന. സെക്രട്ടറി സന്തോഷ് കുന്നത്ത്, താലൂക്ക് ട്രഷറര്‍ കെ.പി. സെന്തില്‍കുമാര്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Tags: Valsan Thillankeri
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോക്കോപൈലറ്റ്‌സ് സംഘ ബന്ധു വൈഭവ് ഭാരതി രണ്ടാം പൊതുസഭയും ശ്രേഷ്ഠവന്ദനവും ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്യുന്നു
Kerala

ധര്‍മത്തെയും സംസ്‌കാരത്തെയും തെറ്റായി വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത കേരളത്തില്‍ രൂക്ഷം: വത്സന്‍ തില്ലങ്കേരി

സുകൃതം കേരളം കലായാത്രയുടെ സമാപന സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ്പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി സംസാരിക്കുന്നു
Kerala

ബാലഗോകുലത്തിന്റെ ലക്ഷ്യം രാഷ്‌ട്രവൈഭവം: തില്ലങ്കേരി

Kerala

എല്ലാ ക്ഷേത്ര പരിസരത്തും കാവിക്കൊടി ഉയർത്തണം : അത് ഉയർത്തരുതെന്ന് പറയാൻ ഒരു സാമ്രാട്ടിനും ഇവിടെ അധികാരമില്ല : വത്സന്‍ തില്ലങ്കേരി

Kerala

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ ഭക്തരെ തിരിച്ചേല്‍പ്പിക്കണം: തില്ലങ്കേരി

Kerala

സിപിഎമ്മിന് കൈ കൊടുക്കും , സഹകരിക്കാനല്ല ; വലിച്ച് താഴെയിട്ട് ചവിട്ടി കൂട്ടാൻ ; വത്സൻ തില്ലങ്കേരി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.