കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ പാകിസ്ഥാന് പരാജയപ്പെട്ടതോടെ ലോകകപ്പ് സെമി ഫൈനല്‍ ലൈനപ്പായി. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് ടീമുകളാണ് കിരീട പോരാട്ടത്തിന് തയാറെടുക്കുന്നത്.
ഇന്ത്യ ഈ മാസം 15ന് ഒന്നാം സെമിയില്‍ ന്യൂസിലന്‍ഡിനെ നേരിടും . വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.
രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്ക, 16ന് മൂന്നാം സ്ഥാനക്കാരായ ഓസ്ട്രേലിയയെ നേരിടും. ഈഡന് ഗാര്‍ഡന്‍സിലാണ് മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: