Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വന്നത് നിങ്ങളെ വഞ്ചിച്ച രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി മാപ്പ് പറയാനെന്ന് മോദി, പൊട്ടിക്കരഞ്ഞ് മഡിഗ സമുദായ നേതാവ്

മാഡിഗ സംവരണ സമര സമിതി നേതാവ് മന്ദ കൃഷ്ണ മാഡിഗ പ്രധാനമന്ത്രി മോദിയുമായി വേദി പങ്കിട്ടപ്പോള്‍ പൊട്ടിക്കരഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2023, 09:11 pm IST
inIndia

സെക്കന്തരാബാദ് : ‘ഞാന്‍ ഇവിടെ വന്നത് നിങ്ങളില്‍ നിന്ന് ഒന്നും ആവശ്യപ്പെടാനല്ല. സ്വാതന്ത്ര്യത്തിന് ശേഷം നിങ്ങളെ വഞ്ചിച്ച എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും വേണ്ടി മാപ്പ് പറയാന്‍ വേണ്ടിയാണ് – സെക്കന്തരാബാദില്‍ മഡിഗ സമുദായ റാലിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.തെലങ്കാനയില്‍ അധികാരത്തിലെത്തിയാല്‍ പിന്നാക്ക വിഭാഗത്തില്‍ നിന്നുളളയാള്‍ മുഖ്യമന്ത്രിയാകുമെന്ന ബി ജെ പിയുടെ വാഗ്ദാനത്തിനിടെയാണ് പ്രധാനമന്ത്രി പട്ടികജാതി വിഭാഗമായ മഡിഗകളുടെ റാലിയില്‍ പങ്കെടുക്കുന്നത്.

മാഡിഗ സംവരണ സമര സമിതി നേതാവ് മന്ദ കൃഷ്ണ മാഡിഗ പ്രധാനമന്ത്രി മോദിയുമായി വേദി പങ്കിട്ടപ്പോള്‍ പൊട്ടിക്കരഞ്ഞു. പ്രധാനമന്ത്രി കൈകൂപ്പി എഴുന്നേറ്റപ്പോള്‍ ഒരു പ്രധാനമന്ത്രിയും ഇതുവരെ മാഡിഗകളുടെ യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് മന്ദ കൃഷ്ണ മാഡിഗ പറഞ്ഞു.

മൂന്ന് പതിറ്റാണ്ടിലേറെയായി പട്ടികജാതി വിഭാഗങ്ങള്‍ക്ക് സംവരണം ,സമുദായം തിരിച്ച് നല്‍കണമെന്ന് മാഡിഗ സംവരണ സമര സമിതി ആവശ്യപ്പെടുന്നു. തെലങ്കാനയിലെ പട്ടികജാതിക്കാരുടെ ഏറ്റവും വലിയ വിഭാഗങ്ങളിലൊന്നാണ് മാഡിഗകള്‍. ചരിത്രപരമായി തുകല്‍ത്തൊഴിലാളികളായും തോട്ടിപ്പണിക്കാരായും പ്രവര്‍ത്തിച്ചിരുന്ന പട്ടികവിഭാഗം സമൂഹമാണ് മഡിഗകള്‍.

‘എന്റെ സഹോദരന്‍ കൃഷ്ണാ, നിങ്ങളുടെ പോരാട്ടത്തില്‍ നിങ്ങള്‍ക്ക് ധാരാളം സഹായികളുണ്ട്. ഇന്ന് മുതല്‍ നിങ്ങളോടൊപ്പം ഞാനുമുണ്ട്’, പ്രധാനമന്ത്രി മോദി പറഞ്ഞു.

തെലങ്കാന ചരിത്രത്തിലെ നിര്‍ണായക ഘട്ടത്തിലാണ്. കഴിഞ്ഞ 10 വര്‍ഷമായി അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന് ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനായില്ല. തെലങ്കാന സര്‍ക്കാര്‍ മഡിഗ സമുദായത്തെ വഞ്ചിച്ചിരിക്കുകയാണ്. തെലങ്കാന രൂപീകരണത്തില്‍ കോണ്‍ഗ്രസ് എങ്ങനെ തടസം സൃഷ്ടിച്ചുവെന്നത് ആര്‍ക്കാണ് മറക്കാന്‍ കഴിയുക? എന്നാല്‍ ഒരുപാട് ത്യാഗങ്ങള്‍ സഹിച്ച് തെലങ്കാന രൂപീകൃതമായപ്പോള്‍ നിങ്ങളെ മറന്ന് ബിആര്‍എസ് നേതാവ് കോണ്‍ഗ്രസിന് നന്ദി പറയാന്‍ പോയെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനെ ഉദ്ദേശിച്ച് പ്രധാനമന്ത്രി പറഞ്ഞു. തെലങ്കാന സമരകാലത്ത് പട്ടിക ജാതി വിഭാഗത്തില്‍ നിന്നുളളയാള്‍ മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം തന്നെ മുഖ്യമന്ത്രി സ്ഥാനം പിടിച്ചെടുത്തു,” തെലങ്കാനയിലെ ജനങ്ങള്‍ക്ക് ജലസേചന പദ്ധതികള്‍ക്ക് പകരം ജലസേചന കുംഭകോണമാണ് സര്‍ക്കാര്‍ നല്‍കിയതെന്നും പ്രധാനമന്ത്രി മോദി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിനെയും ബിആര്‍എസിനെയും സൂക്ഷിക്കുക. രണ്ടുകൂട്ടരും പട്ടികജാതി വിരുദ്ധരാണ്. പുതിയ ഭരണഘടന ആവശ്യപ്പെട്ട് ബിആര്‍എസ് അംബേദ്കറെ അപമാനിച്ചു. കോണ്‍ഗ്രസും അംബേദ്കറെ എതിര്‍ത്തു. രണ്ടുതവണ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ അദ്ദേഹത്തെ അനുവദിച്ചില്ല. അംബദ്കര്‍ക്ക് ഭാരതരത്ന നല്‍കാത്തതിന് പിന്നിലും കോണ്‍ഗ്രസാണെന്ന് മോദി പറഞ്ഞു.

 

Tags: narendramodiprimeministertelenganamadigamanda kridhna
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

പുതിയ വാര്‍ത്തകള്‍

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ തമിഴ് ചിത്രം ‘മൈലാഞ്ചി’ ഹംഗാമ ഒടിടിയിൽ; സംഗീതം ഇളയരാജ

മുഖം മൂടുന്ന പർദ്ദ സ്ത്രീ വിരുദ്ധവും ഇസ്ലാമിക വിരുദ്ധവുമാണ്, അടുത്തിരിക്കുന്നത് ആരാണെന്നറിയാൻ അവകാശമില്ലേ? : എം.എൻ. കാരശ്ശേരി

ശബരിമല നെയ്യ് ക്രമക്കേട്; ദുരൂഹ ഇടപാടിന് അനുമതി നൽകിയത് പി.എസ്. പ്രശാന്ത്, പ്രതി ചേർക്കാൻ എസ്ഐടി

2028 ഓടെ അപകടങ്ങള്‍ കുറയും; ഇരുചക്രവാഹനങ്ങളിലടക്കം വയര്‍ലെസ് സംവിധാനം, പുതിയ നീക്കവുമായി കേന്ദ്രം

പാലക്കാട് ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു ; ജീവനക്കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ

പ്രതിപക്ഷ ബഹളം ഒരുവഴിക്ക്, 5 സുപ്രധാന ബില്ലുകൾ പാസാക്കി കേന്ദ്ര സർക്കാർ

‘പറ്റുമെങ്കിൽ പിടിച്ചോ, ജാമ്യമെടുത്തിട്ടേ തിരിച്ചുവരൂ’; പോലീസിനെ ഇൻസ്റ്റഗ്രാമിലൂടെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

ജന്തർ മന്തർ അക്രമത്തിന് പിന്നിലെ ഡിജിറ്റൽ ഗൂഢാലോചന : ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ തകർത്ത് ദൽഹി പോലീസ് , പിന്നിൽ പാകിസ്ഥാൻ ?

റബർവില വീണ്ടും 300 രൂപയിലേക്ക്; ലാറ്റക്സിന് എക്കാലത്തെയും ഉയർന്ന വില

മാനവ് കൃഷ്ണ, രോഹിത്ത്.കെ.ആര്‍, അമയ് മനോജ്, മുഹമ്മദ് ഇനാന്‍, ജോബിന്‍ ജോബി

കെസിഎല്‍ സീസണ്‍-3: തിളങ്ങാനൊരുങ്ങി അഞ്ചംഗ കൗമാരപ്പട

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.