Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ബിസിനസുകാര്‍ക്ക് ആദായനികുതി ഇളവ് നേടിക്കൊടുക്കാന്‍ വ്യാജസംഭാവന; കോടികള്‍ വെളുപ്പിച്ച മൂന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഗുജറാത്തില്‍ കുടുങ്ങി

ബിസിനസുകാരില്‍ നിന്നും വന്‍തുക സംഭാവന വാങ്ങിയശേഷം പത്ത് ശതമാനം കമ്മീഷന്‍ എടുത്ത ശേഷം തുക മടക്കിനല്‍കുകയും ചെയ്യുന്ന ഗൂഢപദ്ധതിയിലൂടെ സര്‍ക്കാരിന് കിട്ടേണ്ട കോടികളുടെ ആദായനികുതിയാണ് മൂന്ന് രാഷ്‌ട്രീയപാര്‍ട്ടികള്‍ ഇല്ലാതാക്കിയത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2026, 07:46 pm IST
inIndia

ന്യൂദല്‍ഹി: ബിസിനസുകാര്‍ക്ക് ആദായനികുതി ഇളവ് ഒപ്പിച്ചുകൊടുക്കുന്ന മൂന്ന് ഈര്‍ക്കില പാര്‍ട്ടികള്‍ ഗുജറാത്തില്‍ കുടുങ്ങി. ബിസിനസുകാരില്‍ നിന്നും വന്‍തുക സംഭാവന വാങ്ങിയശേഷം പത്ത് ശതമാനം കമ്മീഷന്‍ എടുത്ത ശേഷം തുക മടക്കിനല്‍കുകയും ചെയ്യുന്ന ഗൂഢപദ്ധതിയിലൂടെ സര്‍ക്കാരിന് കിട്ടേണ്ട കോടികളുടെ ആദായനികുതിയാണ് മൂന്ന് രാഷ്‌ട്രീയപാര്‍ട്ടികള്‍  ഇല്ലാതാക്കിയത്.വ്യാജസംഭാവന നല്കിയ ബിസിനസുകാര്‍ക്കാകട്ടെ ആദായനികുതി ഇളവ് ലഭിക്കുകയും ചെയ്തു. ഇങ്ങിനെ ഈ മൂന്ന് രാഷ്‌ട്രീയപാര്‍ട്ടികള്‍ വെളുപ്പിച്ചത് 1869 കോടി രൂപയുടെ കള്ളപ്പണമാണ്. സര്‍ക്കാരിന് ലഭിക്കേണ്ട 343 കോടി രൂപയുടെ ആദായനികുതി നഷ്ടമാകുകയും ചെയ്തു.

കേട്ടുകേള്‍വിയില്ലാത്ത ഈ പുതിയ തട്ടിപ്പിലൂടെ ബിസിനസുകാരുടെ 1869 കോടിയോളം വെളുപ്പിച്ച് കൊടുത്ത മൂന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഗുജറാത്തില്‍ കുടുങ്ങി. ആദായനികുതി വകുപ്പാണ് ഈ മൂന്ന് രാഷ്‌ട്രീയ പാര്‍ട്ടികളുടെ മറവില്‍ നടന്നുപോന്ന വന്‍ സാമ്പത്തിക തട്ടിപ്പും നികുതി വെട്ടിപ്പും പുറത്തുകൊണ്ടുവന്നത്.

ഗുജറാത്തിലെ മൂന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ വ്യാജ സംഭാവനകളുടെ മറവില്‍ 1,869.61 കോടി രൂപ വെളുപ്പിക്കുക മാത്രമല്ല, 560 കോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പ് നടത്തുകയും ചെയ്തതായി ആദായനികുതിവകുപ്പ് കണ്ടെത്തുകയായിരുന്നു. ഗുജറാത്തിലെ ഗാന്ധിനഗറില്‍ രജിസ്റ്റര്‍ ചെയ്ത ഭാരതീയ നാഷണല്‍ ജനതാദള്‍, അഹമ്മദാബാദിലെ ഗരീബ് കല്യാണ്‍ പാര്‍ട്ടി, സ്വതന്ത്രതാ അഭിവ്യക്തി പാര്‍ട്ടി എന്നീ മൂന്ന് ഈര്‍ക്കില്‍ സംഘടനകളെയാണ് ആദായനികുതിവകുപ്പ് കെണിയിലാക്കിയത്. ഇതോടെ ആദായനികുതി വകുപ്പിന്റെ പരാതിയില്‍ ഗാന്ധിനഗര്‍ സി.ഐ.ഡി ക്രൈം വിഭാഗം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. .

വലിയ തുകകള്‍ സംഭാവനയായി സ്വീകരിച്ച്‌ വ്യാജ രസീതുകള്‍ നല്‍കുകയും, തുക ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിച്ച്‌ രണ്ട് മുതല്‍ പത്ത് ശതമാനം വരെ കമ്മീഷന്‍ ഈടാക്കിയ ശേഷം ബാക്കി തുക ഹവാല മാര്‍ഗ്ഗങ്ങളിലൂടെ ദാതാക്കള്‍ക്ക് തന്നെ തിരിച്ചുകൊടുക്കുകയുമായിരുന്നു ഇവരുടെ പരിപാടി. ഇതുവഴി സംഭാവന നല്‍കിയ ബിസിനസുകാരും സമ്പന്നരും നിയമവിരുദ്ധമായി ആദായനികുതി ഇളവുകള്‍ നേടിയെടുക്കുകയായിരുന്നു. .

ഇതില്‍ ഭാരതീയ നാഷണല്‍ ജനതാ ദള്‍ എന്ന പാര്‍ട്ടിയാണ് എറ്റവും വലിയ തട്ടിപ്പ് നടത്തിയ പാര്ട്ടി. ഏകേദശം അന്‍പതിനായിരത്തിലധികം ദാതാക്കളില്‍ നിന്നായി 1,143 കോടിയിലധികം രൂപ കൈപ്പറ്റിയ ഇവര്‍ സര്‍ക്കാരിനുണ്ടാക്കിയത് 343 കോടിയുടെ നികുതി നഷ്ടമാണ്. പാർട്ടിയുടെ അക്കൗണ്ടുകളിൽ ലഭിച്ച പണം പിന്നീട് ‘ജെ ട്രേഡിംഗ്’ (J Trading), ‘കാജൽ എന്റർപ്രൈസസ്’ (Kajal Enterprises), ‘പാർമർ അസോസിയേറ്റ്സ്’ (Parmar Associates) തുടങ്ങിയ വിവിധ മുന്നണി സ്ഥാപനങ്ങളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റി. വൻതോതിലുള്ള ഈ പണക്കൈമാറ്റങ്ങളെ ന്യായീകരിക്കുന്നതിനായി പണം തന്നവര്‍ പാര്‍ട്ടിക്ക് വേണ്ടി ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവയ്‌ക്കുള്ള പണം നൽകിയെന്ന് കാണിച്ചുകൊണ്ട് ഗൂഢാലോചനക്കാർ വ്യാജ പർച്ചേസ് ഇൻവോയ്‌സുകൾ തയ്യാറാക്കുകയും ചെയ്തിരുന്നു. വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ചും ഷെല്‍ കമ്പനികള്‍ വഴി പണം മാറ്റിയുമായിരുന്നു തട്ടിപ്പ്. മറ്റ് രണ്ട് പാര്‍ട്ടികളും സമാനമായ രീതിയില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടത്തിയത്. സംഭവത്തില്‍ പാര്‍ട്ടികളുടെ പ്രസിഡന്‍റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, ട്രഷറര്‍മാര്‍, ഹവാല ഇടനിലക്കാര്‍, കണക്കുകള്‍ പരിശോധിക്കാതെ വ്യാജ ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കി ഒപ്പിട്ടു നല്‍കിയ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ എന്നിവര്‍ക്കെതിരെ വഞ്ചനയും ഗൂഢാലോചനയും ഉള്‍പ്പെടെയുള്ള വിവിധ കുറ്റങ്ങള്‍ ചുമത്തിയിരിക്കുകയാണ്.

Tags: Income tax fraudBlack moneyHawalaLatest newsGujarat political partiesBharatiya National Janata DalGarib Kalyan PartySwatantrata Abhivyakthi party
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

Kerala

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

Kerala

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

India

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.