ന്യൂഡൽഹി : വിദ്യാർത്ഥികളുടെ സർവ്വ കാര്യങ്ങളിലും ഇടപെടുന്ന പാർട്ടിയെന്ന് ഊറ്റം കൊള്ളുമ്പോഴും പഞ്ചാബിലേയ്‌ക്ക് തിരിഞ്ഞു നോക്കാതെ പാറ്റാപാർട്ടി. പഞ്ചാബിലെ ലവ്‌ലി പ്രഫഷണൽ സര്‍വകലാശാല ക്യാംപസിലാണ് വന്‍ സംഘര്‍ഷം നടക്കുന്നത് . ജലന്ധർ-ഫഗ്‌വാര ദേശീയപാത ഉപരോധത്തിനിടെ വിദ്യാർത്ഥികളും പോലീസും ഏറ്റുമുട്ടി. അക്രമാസക്തരായ വിദ്യാർഥികൾ രണ്ടു പോലീസ് ജീപ്പുകളും ഒരു സ്കൂട്ടിയും അഗ്നിക്കിരയാക്കി. പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.
മൂന്ന് ദിവസം മുന്‍പ് ഗേള്‍സ് ഹോസ്റ്റല്‍ 3ല്‍ എത്തിയ ഇലക്ട്രീഷ്യന്‍ ലൈംഗീകമായി ആക്രമിച്ചെന്ന പരാതിയില്‍ നടപടി ഉണ്ടാകാതിരുന്നതോടെ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു എന്നാണ് ആരോപണം. ആയിരത്തോളം വിദ്യാർത്ഥികള്‍ പ്രതിഷേധ മാര്‍ച്ചിനിറങ്ങി. ഇതോടെ സംഘര്‍ഷത്തില്‍ കലാശിച്ചു. വിദ്യാർത്ഥികൾ അക്രമാസക്തരായി. ഇതിനിടെ പുറത്ത് നിന്നുള്ളവരും ക്യാംപസില്‍ കയറി. വലിയ കൊള്ളയും തീവെപ്പും നടന്നു.
ഇത്രയൊക്കെ നടന്നിട്ടും അഭിജിത് ദീപ്കെയോ , അശുതോഷോ ആം ആദ്മി ഭരിക്കുന്ന പഞ്ചാബിലേയ്‌ക്ക് എത്തി നോക്കിയിട്ടു പോലുമില്ല. കഴിഞ്ഞ ദിവസം അസമിലെ സ്കൂളിലെത്തി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ച അശുതോഷിനെ അസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അല്ലാതെ മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്ന വിദ്യാർത്ഥീ പ്രശ്നങ്ങളിലൊന്നും സിജെപി ഇടപെടുന്നില്ലെന്നതാണ് സത്യം.
അതേസമയം പാറ്റകളെ കണ്ടാല്‍ പഞ്ചാബില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം ഒന്നറിയിക്കണമെന്നും, പഞ്ചാബ് ഭരിക്കുന്നത് പാറ്റകളുടെ വേണ്ടപ്പെട്ട ആം ആദ്മി പാര്‍ട്ടിയാണ്, അതുകൊണ്ട് അവറ്റകള്‍ ഒന്നും കണ്ടിട്ടുമില്ല കേട്ടിട്ടുമില്ലെന്നും പരിഹസിച്ച് ബിജെപി നേതാവ് യുവരാജ് ഗോകുലും രംഗത്തെത്തിയിരുന്നു.
















