കൊല്‍ക്കത്ത: ലോകകപ്പ് സെമി പ്രവേശം സാധ്യമാക്കാനുള്ള അല്‍ഭുത പ്രകടനം പ്രതീക്ഷിച്ച് പാകിസ്ഥാന്. ഉച്ചയ്ക്ക് രണ്ടിന് ഈഡന് ഗാര്‍ഡനില്‍ നടക്കുന്ന മത്സരത്തില്‍ എതിരാളികള്‍ ഇംഗ്ലണ്ട് ആണ്. ഇന്നത്തെ കളിയില്‍ ഇംഗ്ലണ്ടിനെതിരെ 287 റണ്‍സിന്റെ വിജയം നേടിയാല്‍ പാകിസ്ഥാന് സെമിയില്‍ പ്രവേശിക്കാം. രണ്ടാമത് ബാറ്റ് ചെയ്താല്‍ തീര്‍ത്തും അപ്രാപ്യമായ ലക്ഷ്യമാണ് നേടേണ്ടിവരിക. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് ഈ ലോകകപ്പില്‍ ഇന്ന് അവസാന മത്സരമാണ്. ജയത്തോടെ ഏഴാം സ്ഥാനം നിലനിര്‍ത്തുന്നതിനൊപ്പം അവസാന ആശ്വാസം തേടിയായിരിക്കും ഇംഗ്ലണ്ട് ഇറങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: