കോട്ടയം : രാജ്യത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിയ മത ഭീകര സംഘടനകളിലെ അംഗങ്ങള്‍ക്ക് കേരളത്തില്‍ സുരക്ഷിതരായി കഴിയാനുള്ള പുനരധിവാസ സംരക്ഷണ കേന്ദ്രമായി മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഒത്താശ ചെയ്യുന്നതായി ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍. ഹരി. മുസ്ലിം ലീഗിനെ ഇടത് പാളയത്തില്‍ എത്തിക്കാനുള്ള ക്വട്ടേഷന്‍ എടുത്തിരിക്കുന്നത് സിപിഎമ്മിനുള്ളില്‍ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന മത തീവ്രവാദികളാണ്. ഇത് സംസ്ഥാനത്തെ മറ്റ് വിഭാഗങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കാണാന്‍ സാധിക്കൂ.
”ഉടല്‍ ഇവിടെയും മനസ് അവിടെയും’ എന്ന നിലയിലാണ് ഇപ്പോള്‍ മുസ്ലിം ലീഗ്. സംസ്ഥാനത്തെ ഒരു വിഭാഗത്തിന്റെ സംരക്ഷകരാണ് തങ്ങള്‍ എന്ന് തെറ്റിധരിപ്പിക്കാനും ബോധ്യപ്പെടുത്താനും സിപിഎമ്മിന്റെ കുതന്ത്രങ്ങള്‍ക്ക് കഴിഞ്ഞിരിക്കുന്നു. ഇതോട് ചേര്‍ത്തു വായിക്കേണ്ട പ്രധാന വിഷയം, ബിജെപിയെയും സംഘപരിവാറിനെയും പ്രതിരോധിക്കാന്‍ സിപിഎം, മുസ്ലിംലീഗ് കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ കേരളത്തിലും അപ്രഖ്യാപിത ഇന്ത്യാ മുന്നണിക്കാണ് നേതാക്കള്‍ തയ്യാറെടുക്കുന്നതെന്നാണെന്നും എന്‍. ഹരിയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നുണ്ട്.
https://www.facebook.com/100044543139415/posts/pfbid02dET53aaRbfjq5wpMZpezR496H8cB3Bp2w4mMWzwMYwoFiEx57WPrqrwS233VawXxl/
















