Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

‘ധീമഹി’ എന്ന പദത്തിന്റെ വിശ്ലേഷണം

ഗായത്രീമന്ത്രാര്‍ത്ഥം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2023, 04:25 pm IST
inSamskriti

ധ്യാനം ചെയ്യുന്നതിനാണ് ‘ധീമഹി’ എന്നു പറയുന്നത്. ധ്യാനത്തിന്റെ അത്ഭുതഫലങ്ങള്‍ നേരില്‍ കാണാവുന്നതാണ്. നാം ധ്യാനിക്കുന്ന വസ്തുവില്‍ മനസ്സുറയ്‌ക്കുകയും മനസ്സുറയ്‌ക്കുന്നതിനാല്‍ അതില്‍ താല്പര്യം ഉളവാകുകയും ചെയ്യുന്നു. താല്പര്യം ഉളവാകുന്നതിനാല്‍ അതു നേടാന്‍ ആഗ്രഹം ജനിക്കുന്നു. ഈ ആഗ്രഹത്തില്‍ നിന്നും പ്രയത്‌നം രൂപം കൊള്ളുന്നു. പ്രയത്‌നം അഭീഷ്ട വസ്തുവിനെ ലഭ്യമാക്കുന്നു. ധ്യാനം ബീജമാകുന്നു; സാഫല്യം അതിന്റെ ഫലവും. ബീജമില്ലാതെ വൃക്ഷമോ, ഫലമോ ഉണ്ടാകുകയില്ല.

പലപ്പോഴും വിതയ്‌ക്കുന്ന വിത്ത് ഫലപ്പെടാതെ പോകുന്നുവെന്നത് വാസ്തവമാണ്. അവ മുളയ്‌ക്കാതെ വരികയും മുളച്ചാല്‍ തന്നെയും കരിഞ്ഞു പോകുകയും ചെയ്യുന്നു. ഇതിനു പല കാരണങ്ങളുണ്ട്. വിത്തിന്റെ ജീവനില്ലായ്‌മ, വിതയ്‌ക്കുന്ന സ്ഥലത്തിന്റെ കുഴപ്പം, അനുകൂലമല്ലാത്ത കാലാവസ്ഥ, സമയത്തു വെള്ളവും വളവും ലഭിക്കാതെ വരിക എന്നിങ്ങനെയുള്ള കാരണങ്ങളാല്‍ പലപ്പോഴും വിതയ്‌ക്കുന്ന വിത്ത് ഫലപ്രദമാകാതെ വരും. ഇങ്ങനെ ഒക്കെ സംഭവിക്കുമെങ്കിലും വിത്തിന്റെ ആവശ്യം വേണ്ടെന്നു വയ്‌ക്കാനാവില്ല. കാരണം വിത്തില്ലാതെ ഒരു ചെടിയും വൃക്ഷവും ഉണ്ടാകുകയില്ല. വൃക്ഷത്തിന്റെയും ചെടിയുടെയും മൂലകാരണം ബീജമാണ്. ബീജം പലപ്പോഴും ഫലപ്പെടാതെ പോകുമെങ്കിലും ചെടികളും വൃക്ഷങ്ങളും ഉല്പാദിപ്പിക്കുന്നതിന് ബീജത്തെ ആശ്രയിക്കാതെ മറ്റു പോംവഴി ഇല്ല.
ഏതൊരു കാര്യവും ആദ്യം മനസ്സിലുദിക്കുകയും പിന്നീടു പദ്ധതി ആയി ആസൂത്രിതമാകുകയും ചെയ്തതിനുശേഷമാണ് കര്‍മ്മരൂപത്തില്‍ പ്രകടമാകുന്നത്. ഈ മനഃശാസ്ത്രമാണു ധ്യാനത്തില്‍ അടങ്ങിയിരിക്കുന്നത്. മനോവ്യാപാരത്തെ (ചിത്തവൃത്തികളെ) ഒരേ സംഗതിയില്‍ കേന്ദ്രീകരിക്കുക എന്നതാണു ധ്യാനം. ധ്യാനത്തിന്റെ ഏറ്റവും വലിയ പ്രയോജനം ചിത്തത്തില്‍ ചിന്നിച്ചിതറി കിടക്കുന്ന പ്രവണതകളെ ഏകവല്‍ക്കരിക്കാനുള്ള ശീലം ഉളവാകുന്നു എന്നുള്ളതാണ്. ഈ പരീശീലനം അഥവാ അഭ്യാസം ആണു യോഗസാധന. ചിത്തവൃത്തികളുടെ നിയന്ത്രണമാണു യോഗം എന്നു പാതഞ്ജലി യോഗത്തില്‍ പറയുന്നുണ്ട്. ധ്യാനം മൂലം ഇതു സിദ്ധമാകുകയും ഏകാഗ്രത ഉളവാകുകയും ചിത്തം സ്ഥിരമായി നില്ക്കുകയും മനസ്സിന്റെ മേല്‍ നിയന്ത്രണം സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു. മാസ്മരവിദ്യപോലുള്ള ചെറിയ ചെറിയ വിദ്യകള്‍ നിഷ്പ്രയാസം കൈവശമാക്കാന്‍ പറ്റിയ ശക്തിയാണു ഏകാഗ്രത. പരിശീലനം അല്പാല്പം പുരോഗമിക്കുന്നതോടെ ജീവിതത്തിന്റെ എല്ലാ തുറകളിലും വിജയം ലഭിക്കുന്നതായി കാണാം.

ധ്യാനത്തിന്റെ മറ്റൊരു പ്രയോജനം, ഏതു വസ്തുവിനെ നാം ധ്യാനിക്കുന്നുവോ അത് ക്രമേണ നമ്മുടെ മനസ്സിന് ഏറ്റവും ഇഷ്ടപ്പെട്ട വിഷയമായിത്തീരുന്നു എന്നുള്ളതാണ്. കാമിനിമാരെ ധ്യാനിക്കുന്നവരുടെ അന്തഃകരണം കാലാന്തരത്തില്‍ വ്യഭിചാരവൃത്തിയിലാവുന്നു. ധര്‍മ്മത്തേയും ഈശ്വരനേയും പറ്റി ചിന്തിക്കുന്നവര്‍ കാലാന്തരത്തില്‍ സന്യാസ പ്രവണത ആര്‍ജിക്കുന്നു. സവിത, വരേണ്യം, ഭര്‍ഗഃ, ദേവസ്യ എന്നിവയിലെ വിശിഷ്ട ദൈവിക ശക്തികളെ തന്നിലേക്കാകര്‍ഷിക്കാന്‍ വേണ്ടി ഗായത്രീ മന്ത്രത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ ഇവയെ ധ്യാനിക്കുവാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. ഈ ശക്തികളെ ധ്യാനിക്കുന്നതിന്റെ ഫലമായി തേജസ്സും ശ്രേഷ്ഠത്വവും, ശക്തിയും ദിവ്യത്വവും അധികാധികം നമ്മില്‍ ഉള്‍ക്കൊള്ളുകയും സത്യശിവസുന്ദര സത്തയാല്‍ ഓതപ്രോതരാകുകയും ചെയ്യാന്‍ സാധിക്കുന്നു. ധീമഹി എന്നതിന്റെ അര്‍ത്ഥം ധ്യാനം ചെയ്യുക എന്നാണ്. നാം യാതൊന്നിനെ ധ്യാനിക്കുന്നുവോ, ശരീരത്തിന്റെ അന്യ അവയവങ്ങളും അതിനെ അനുഗമിക്കുന്നു. നാം യാതൊന്നിനെ ധ്യാനിക്കുന്നുവോ അതാണ് നമ്മിലൂടെ പ്രകടമാകുന്നത്.

Tags: Gayathri Mantraഗായത്രീമന്ത്രാര്‍ത്ഥംGayatri parivarDhimahi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജപവും ധ്യാനവും സമന്വയിക്കുമ്പോള്‍

Samskriti

അക്ഷമയിലുള്ളത് നൈരാശ്യവും അസ്ഥിരതയും

Samskriti

ശ്രേഷ്ഠതയുടെ മാനദണ്ഡം

Samskriti

വിശ്വസമാജത്തിന്റെ അംഗത്വം

Samskriti

ചേതോഹരം ഹിമാലയന്‍ കാഴ്ചകള്‍

പുതിയ വാര്‍ത്തകള്‍

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

സുഹൃത്തായ യുവതിയെ കഴുത്തറുത്തു കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരനായ ഷാഫി അറസ്റ്റിൽ

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.