മുംബൈ: ശ്രീലങ്കക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ മികച്ച നിലയില്‍. ഇന്നിങ്‌സിന്റെ രണ്ടാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടമായെങ്കിലും വണ്‍ ഡൗണായി ഇറങ്ങിയ വിരാട് കോഹ്‌ലിയുടെയും ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെയും കൂട്ടുകെട്ടില്‍ തകര്‍പ്പന്‍ റണ്‍റേറ്റിലാണ് ഇന്ത്യ മുന്നേറിയിരുന്നത്. ഗില്ലിന്റെ ഫോമിന് കാരണം സാറ സച്ചിനാണെന്ന് ആരാധകര്‍ പറയുന്നു.
സച്ചിനെയും വാങ്കഡെയിലെ ആരാധകരെയും സാക്ഷിയാക്കി ശ്രീലങ്കന്‍ ബൗളര്‍മാരെ ശിക്ഷിച്ച ഗില്‍ സെഞ്ച്വറിയിലേക്ക് കുതിക്കെയാണ് മധുഷാനകയുടെ പന്തില്‍ വിക്കറ്റ് കീപ്പറിന് ക്യാച്ച് നല്‍കി മടങ്ങിയത്. ഈ സമയം താരം പവലിയനിലേക്ക് നടന്നു പോകുമ്പോള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് സാറാ യാത്രയാക്കിയത്. അംബാനി എക്‌സില്‍ കുറിച്ചത് ഇങ്ങനെ ശുഭ്മാന്‍ ഗില്ലിന് ആരാധകര്‍ നല്‍കിയ ആദരത്തിനൊപ്പം സാറയും.
Whole the crowd gives standing ovation to Shubman Gill including Sara Tendulkar.#INDvsSL pic.twitter.com/5BReGfm7rs
— Ambani jiii (@theekbaa) November 2, 2023
11 ബൗണ്ടറിയും 2 സിക്‌സും അടക്കമായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. 92 പന്ത് നേരിട്ട് 11 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 92 റണ്‍സ് നേടിയാണ് ഗില്‍ പുറത്തായത്. മധുശനകയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി ഗില്‍ പുറത്തായി മടങ്ങിയപ്പോള്‍ കാണികള്‍ കൈയടിച്ചാണ് അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തെ വാഴ്‌ത്തിയത്.
രണ്ട് പേരും പ്രണയത്തിലാണെന്ന ഗോസിപ്പ് ഏറെ നാളുകളായി എയറിലുണ്ട്. ഇത് ശരിവെക്കുന്ന തരത്തിലുള്ള പല സംഭവങ്ങളും ഇതിനോടകം ഉണ്ടായിട്ടുമുണ്ട്. ഗില്‍ മികച്ച ഷോട്ടുകള്‍ കളിക്കുമ്പോള്‍ എഴുന്നേറ്റ് നിന്ന് പോലും സാറ കൈയടിക്കുന്നുണ്ടായിരുന്നു.
എന്നാല്‍ ലോകകപ്പിന് മുമ്പുവരെ കസറിയിരുന്ന ശുഭ്മാന്‍ ഗില്ലിന് പ്രതീക്ഷിച്ച പ്രകടനം ലോകകപ്പില്‍ കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. മോശം ഫോമിലായിരുന്ന ഗില്ലിനെ ഫോമിലേക്കെത്തിക്കാന്‍ ഗില്ലിന്റെ കാമുകിയെന്ന് ഗോസിപ്പ് കോളത്തില്‍ പേരെടുത്ത സാറാ ടെണ്ടുല്‍ക്കറെ കൊണ്ടുവരണമെന്ന് നിരവധി ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ കളിയാക്കിയിരുന്നു. കാരണംവേറൊന്നുമല്ല സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകളായ സാറ ബംഗ്ലാദേശിനെതിരായ മത്സരം കാണാനെത്തിയപ്പോള്‍ ഗില്‍ അര്‍ധ സെഞ്ച്വറിയോടെ കസറിയിരുന്നു.
എന്നാല്‍ ഇംഗ്ലണ്ടിനെതിരേ മികവുകാട്ടാന്‍ ഗില്ലിനായിരുന്നില്ല. നാല് മത്സരത്തില്‍ നിന്ന് ആകെ 100 റണ്‍സാണ് ഗില്‍ നേടിയത്. ഇപ്പോള്‍ സാറ കളികാണാന്‍ വീണ്ടുമെത്തിയതോടെ ഗില്‍ വീണ്ടും ഫോമിലേക്കെത്തിയിരിക്കുകയാണ്.
ഇതോടെ ഇരുവരുടെയും പഴയ ചിത്രങ്ങളും വീഡിയോയകളും വീണ്ടും വൈറലാക്കുകയാണ് ആരാധകര്‍. നേരത്തെ ഒരേ ഹോട്ടലില്‍ നിന്നുള്ള ചിത്രം ചെറിയ ഇടവേളയില്‍ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതും വൈറലായിരുന്നു. മുംബൈയിലെ പ്രമുഖ ഹോട്ടലിന് വെളിയില്‍വെച്ച് ഗില്ലിനെ കെട്ടിപ്പിടിച്ച് സാറ യാത്രപറയുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.
https://twitter.com/Makdiiiman/status/1720042576143655026
ഐപിഎല്ലിനിടെ സച്ചിന്‍ ടെണ്ടുല്‍ക്കറോട് ഗില്‍ സംസാരിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഗില്ലും സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറും തമ്മില്‍ അടുത്ത സൗഹൃദമുണ്ട്. ഇതെല്ലാം ഗില്ലും സാറയും തമ്മിലുള്ള ബന്ധം കുടുംബം അംഗീകരിച്ചതുകൊണ്ടാവാമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.
















