Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘വരേണ്യ’ ത്തിന്റെ സന്ദേശം

The message of the 'elite'

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2023, 03:25 pm IST
in Samskriti

വരേണ്യം എന്നാല്‍ ശ്രേഷ്ഠം, വരിക്കാന്‍ യോഗ്യമായത്, ഗ്രഹിക്കാന്‍ യോഗ്യമായത്, ധാരണം ചെയ്യാന്‍ യോഗ്യമായത്, എന്നാണ് അര്‍ത്ഥം. ഈശ്വരസത്തയില്‍ എല്ലാ തത്ത്വങ്ങളും ഉണ്ട് മനുഷ്യനു ഉപയോഗപ്രദമായതും അല്ലാത്തതും. ഇവയില്‍ വരിക്കാന്‍ കൊള്ളാവുന്നതും, ശ്രേഷ്ഠവും, ഗ്രഹിക്കാന്‍ യോഗ്യവുമായ തത്ത്വങ്ങളെയാണ് ഗായത്രിമന്ത്രത്തിലൂടെ നാം ഗ്രഹിക്കുന്നത്.

ധര്‍മ്മം, കര്‍ത്തവ്യം, അദ്ധ്യാത്മം, സത്ത്, ചിത്ത്, ആനന്ദം, സത്യം, ശിവം, സുന്ദരം എന്നിവയിലേക്കു നമ്മെ നയിക്കുന്ന തത്ത്വങ്ങള്‍ ‘വരേണ്യ’ മാണ്.

ശ്രേഷ്ഠതയെ ഉള്ളില്‍ ധരിക്കുന്നതോടെ, ശ്രേഷ്ഠതയെ അഭിമുഖീകരിക്കുന്നതോടെ നമ്മുടെ ഉള്ളിലെ ഈശ്വരദത്തമായ ശ്രേഷ്ഠത ഉണരുകയും ലോകത്തിലെ നാനാപദാര്‍ത്ഥങ്ങളില്‍ നിന്നും ശ്രേഷ്ഠമായവയെ മാത്രം നാം തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ഉദ്യാനത്തില്‍ മാലിന്യം മുതല്‍ മനോഹരമായ പുഷ്പങ്ങള്‍ വരെ പലതുമുണ്ട്. ഈച്ച ഉദ്യാനത്തില്‍ പ്രവേശിക്കുന്നതോടെ മാലിന്യമാണ് തെരയുന്നത്. തനിക്കഭീഷ്ടവസ്തുവായ മാലിന്യത്തെയാണ് അത് എവിടെയും അന്വേഷിക്കുന്നത്. മാലിന്യത്തിന്റെ സ്വാദു നുണഞ്ഞ് അതു തൃപ്തിപ്പെടുന്നു. അതേ ഉദ്യാനത്തില്‍ തേനീച്ച പ്രവേശിക്കുമ്പോള്‍ അതു മാലിന്യത്തിനു നേരേ നോക്കുകപോലുമില്ല. അതു മനോഹരമായ പുഷ്പങ്ങളിന്മേല്‍ പറന്നു നടന്ന് മധുരമുള്ള തേന്‍ ശേഖരിക്കുകയാണ് ചെയ്യുന്നത്. കുയില്‍ ആ ഉദ്യാനത്തില്‍ വരുമ്പോള്‍ അതിന്റെ ഭംഗി കണ്ട് ആനന്ദിക്കുകയും അതിന്റെ ഹൃദയപ്രപാതത്തില്‍ നിന്നും ഗാനമാധുരി പൊട്ടിപ്പുറപ്പെടുകയും ചെയ്യുന്നു. ഇനി വവ്വാലുകളാണ് ആ ഉദ്യാനത്തില്‍ പ്രവേശിക്കുന്നതെങ്കില്‍ പൂക്കളെല്ലാം കടിച്ചുനുറുക്കി കൂട്ടിയിട്ടു ഉദ്യാനമാകെ വിരൂപമാക്കുകയാണ് ചെയ്യുക. ഇതെല്ലാം രുചി വൈവിദ്ധ്യമാണ്. ഈ നാലു പ്രാണികളും ഈച്ചയും, തേനീച്ചയും, കുയിലും, വവ്വാലും അവരവരുടെ സ്വഭാവപ്രകാരമുള്ള ക്രിയ പ്രകടിപ്പിക്കുകയാണ് ചെയ്തത്. ഉള്ളിലെ ഭാവമാണ് ക്രിയയിലൂടെ പ്രകടമാകുന്നത്. ഒരേ ഉദ്യാനത്തില്‍ ഈ നാലു പ്രാണികളും താന്താങ്ങളുടെ അഭിരുചിയും സ്വഭാവവുമനുസരിച്ചുള്ള പ്രവര്‍ത്തനമാണു കാട്ടിയത്. നാലു പ്രാണികളും നാലു തരത്തിലാണ് ഉദ്യാനത്തെ വീക്ഷിക്കുന്നത്.

നാം വരേണ്യം എന്നു പറയുമ്പോള്‍ ശ്രേഷ്ഠതയെ തിരയുകയും സത്യത്തിനു നേരേ അഭിമുഖമാകുകയും ചെയ്യുമ്പോള്‍ ലോകത്തിലെ വിവിധ മേഖലകളില്‍ നിന്നും ശ്രേഷ്ഠമായവയെ നാം തേടുകയും അവ നമുക്കു ലഭിക്കുകയും ചെയ്യുന്നു. ഹംസത്തിനു മുമ്പാകെ വെള്ളംചേര്‍ത്തു പാല്‍ വെച്ചാലും അതു പാലുമാത്രം സേവിക്കുകയും വെള്ളം വേര്‍ത്തിരിച്ചുകളയുകയും ചെയ്യുന്നു. ഇതേ വിധത്തില്‍ നമ്മുടെ ദൃഷ്ടികോണും വരേണ്യമാകുമ്പോള്‍ നമുക്കു ഹംസത്തിന്റെ വിവേചന ശക്തി ലഭിക്കുകയും തദ്വാരാ ലോകത്തിലെവിടെയും ഉത്തമ വസ്തുക്കള്‍ ദൃഷ്ടിഗോചരമാകുകയും എല്ലാറ്റിന്റെയും ഉപയോഗം മനസ്സിലാകുകയും എല്ലാറ്റിലും ഉന്നതമായ ഒരു ഉദ്ദേശ്യം ഒളിഞ്ഞു കിടക്കുന്നതായി കാണപ്പെടുകയും ചെയ്യുന്നു. എല്ലാറ്റിലും ശ്രേഷ്ഠത വിളയാടുന്ന പ്രതീതി ഉളവാകുന്നു. നാലുപാടും പരമാത്മാവിന്റെ ശ്രേഷ്ഠശക്തി അലയടിക്കുന്നതായി കാണപ്പെടുന്നു.

ചീത്തയെന്നു നാം കരുതുന്നതും ഇഷ്ടമില്ലാത്തതെന്നു നാം കണക്കാക്കുന്നതുമായ പദാര്‍ത്ഥങ്ങള്‍ക്കും സംഗതികള്‍ക്കും നമ്മുടെ വിവേകബുദ്ധിയെ ചേതനയെയും ഉണര്‍ത്താനുള്ള ശക്തി ഉണ്ട്. അവ നിമിത്തം നമ്മുടെ അനുഭവവും അറിവും വര്‍ദ്ധിക്കുന്നു. ലോകത്തില്‍ തിന്മ ഇല്ലെങ്കില്‍ നന്മയുടെ മേന്മ അറിയുവാനും അനുഭവിക്കാനുമുള്ള അവസരം ആളുകള്‍ക്കു ലഭിക്കുന്നതല്ല. അങ്ങനെ ആയാല്‍ നിഷ്‌ക്രിയത്വവും അലസതയും വര്‍ദ്ധിക്കുന്നതാണ്. ഇങ്ങനെ ഗൗരവപൂര്‍വ്വം ചിന്തിക്കുമ്പോള്‍ തിന്മയിലും നന്മ ഒളിഞ്ഞു കിടക്കുന്നതായി കാണാന്‍ കഴിയും. തന്മൂലം നന്മയെ വികസിപ്പിക്കുവാനും തിന്മയോടു പോരാടുവാനുമുള്ള അവസരം ലഭിക്കുന്നു. ഇങ്ങനെ തിന്മയും നന്മയുടെ ശ്രേഷ്ഠത്വം വളര്‍ത്തുവാന്‍ കാരണീഭൂതമാകുന്നു.

ഈശ്വരന്റെ ‘വരേണ്യ’ സത്തയെ ഗായത്രിയില്‍ മന്ത്രീകരിച്ചിരിക്കുന്നതുമൂലം സാധകന്റെ ദൃഷ്ടികോണം ശ്രേഷ്ഠമാകുവാനും തനിക്കു ചുറ്റും ശ്രേഷ്ഠത ദര്‍ശിക്കുവാനും എല്ലാ പരിതഃസ്ഥിതിയിലും സ്വര്‍ഗ്ഗീയാനുഭൂതി ആസ്വദിക്കുവാനും അത് ഉപകരിക്കുന്നു.

 

 

Tags: Gayathri ParivarHinduismelite
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

Samskriti

അഷ്ടലക്ഷമി സങ്കല്പവും അഷ്ടഐശ്വര്യങ്ങളും

Samskriti

ക്ഷേത്ര ദര്‍ശനം: അമാവാസിവ്രതം

Article

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

Samskriti

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

പുതിയ വാര്‍ത്തകള്‍

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.