Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിരന്തരപ്രവാഹരൂപമായ ജീവിതം ന്യായശാസ്ത്രദൃഷ്ടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2023, 09:06 pm IST
inSamskriti

പ്രൊഫ. കെ.കെ.കൃഷ്ണന്‍ നമ്പൂതിരി

 

ഗൗതമമഹര്‍ഷിയാണ് അഞ്ച് അധ്യായങ്ങളില്‍ ന്യായസൂത്രങ്ങള്‍ വിരചിച്ചിരിക്കുന്നത്. രാമായണത്തിലെ അഹല്യാമോക്ഷം കഥയില്‍ വരുന്ന ഗൗതമന്‍ തന്നെയാണ് ന്യായദര്‍ശനത്തിന്റെ ഉപജ്ഞാതാവ് എന്നാണ് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. ഇദ്ദേഹത്തിന് ദീര്‍ഘതപസ്സ്, അക്ഷപാദന്‍ (കാലില്‍ അക്ഷികള്‍ ഉറപ്പിച്ച് സഞ്ചരിക്കുന്നവന്‍) എന്നെല്ലാം പേരുകളുമുണ്ട്. ന്യായശാസ്ത്രത്തെത്തന്നെ തര്‍ക്കശാസ്ത്രം( ഹീഴശര) എന്നും പറഞ്ഞു വരാറുണ്ട്. ഇന്ന് പാഠ്യഗ്രന്ഥങ്ങളില്‍ ഉള്‍പ്പെടുത്തിക്കാണുന്ന അന്നഭട്ടാചാര്യരുടെ വിശ്രുതമായ ‘തര്‍ക്കസംഗ്രഹം’ എന്ന ഗ്രന്ഥം ഗൗതമന്റെ ന്യായദര്‍ശനത്തെ അധികരിച്ചുള്ളതാണ്.

നിരന്തരപ്രവാഹരൂപമായ ജീവിതത്തില്‍ സംഭവപരമ്പരകള്‍ക്ക് അറുതി വരുമ്പോള്‍ മാത്രമേ ദുഃഖത്തില്‍ നിന്നും മോചിപ്പിച്ച് കൈവല്യത്തിന് അഥവാ മോക്ഷത്തിന് അര്‍ഹത ലഭിക്കുന്നുള്ളൂ. ഇതിന് നാലു കാര്യങ്ങളാണ് കരണീയമായിട്ടുള്ളത്.
1. ദുഃഖത്തെ വര്‍ജിക്കുക
2. ദുഃഖകാരണമായ ആശയേയും അജ്ഞാനത്തേയും അകറ്റുക
3. പരമമായ പരാവൃത്തി (വിഷയഭോഗങ്ങളില്‍ നിന്ന് മനസ്സിനെ പൂര്‍ണമായും പിന്തിരിപ്പിക്കല്‍) ശീലിക്കുക
4. പരമാര്‍ഥജ്ഞാനം നേടിയെടുക്കുക
ഇതിനെല്ലാം ശാസ്ത്രീയ അടിസ്ഥാനത്തില്‍ ചിന്തിക്കുക എന്നുള്ളത് ആവശ്യമാണ്. ശാസ്ത്രീയമായ അടിസ്ഥാനമെന്നാല്‍, ന്യായശാസ്ത്രദൃഷ്ടിയില്‍, കാര്യങ്ങളെ 16 വസ്തുക്കളുടെ ആധാരത്തില്‍ നോക്കിക്കാണുക എന്നാണ് അര്‍ഥം. ഈ പതിനാറു വസ്തുക്കള്‍ പ്രമാണം, പ്രമേയം, സംശയം, പ്രയോജനം, ദൃഷ്ടാന്തം, സിദ്ധാന്തം, അവയവം, തര്‍ക്കം, നിര്‍ണയം, വാദം, ജല്‍പനം, വിതണ്ഡം, ഹ്വേത്വാഭാസം, ചലം, ജാതി, നിഗ്രഹസ്ഥാനം ഇവയാണ്.
പ്രത്യക്ഷം, അനുമാനം, ഉപമാനം, ശാബ്ദം, (ശ്രുതിയെ അടിസ്ഥാനമാക്കിയുള്ളത്) എന്നീ നാലു പ്രസിദ്ധങ്ങളായ പ്രമാണങ്ങളെ ന്യായദര്‍ശനം സ്വീകരിക്കുന്നു. കാര്യങ്ങളെ മനസ്സിലാക്കുന്നതിനായി ഇവയില്‍ ഒരു പ്രമാണത്തെയെങ്കിലും അടിസ്ഥാനമാക്കേണ്ടതുണ്ട് എന്ന് സാരം. (സാംഖ്യദര്‍ശനം ഉപമാനമൊഴിച്ചുള്ള പ്രത്യക്ഷം, അനുമാനം, ശാബ്ദം എന്ന മൂന്നു പ്രമാണങ്ങളേയും വൈേശഷികദര്‍ശനം പ്രത്യക്ഷത്തേയും അനുമാനത്തേയും മാത്രവും അംഗീകരിക്കുന്നു. എന്നാല്‍ പൂര്‍വമീമാംസാദര്‍ശനം ശാബ്ദപ്രമാണത്തെ മാത്രമാണ് അവലംബിക്കുന്നത്. ഉത്തരമീമാംസാദര്‍ശനമാകട്ടെ മുന്‍പറഞ്ഞ നാലുപ്രമാണങ്ങള്‍ക്കു പുറമേ ‘അര്‍ത്ഥാപത്തി’യെക്കൂടെ ആധാരമാക്കുന്നു.)

ഗൗതമന്റെ ന്യായസൂത്രങ്ങള്‍ക്ക് വാത്സ്യായന മഹര്‍ഷി രചിച്ച വാത്സ്യായന ഭാഷ്യം (ക്രിസ്തുവര്‍ഷം അഞ്ചാം നൂറ്റാണ്ട്) ആണ് ഏറ്റവുമധികം പ്രചാരത്തിലുള്ളത്. ഉദ്യോതകന്‍ (ആറാംനൂറ്റാണ്ട്) വാത്സ്യായന ഭാഷ്യത്തിന് ഒരു വാര്‍ത്തികം രചിച്ചിട്ടുണ്ട്. മഹാ മനീഷിയായ വാചസ്പതിമിശ്രന്‍ (ഒമ്പതാം ശതകം) ഇതേപ്പറ്റി ‘താത്പര്യടീകാ’ എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്. പത്താം ശതകത്തില്‍ ഉദയനാചാര്യന്‍ ‘താത്പര്യശുദ്ധി’യും ജയന്തന്‍ ‘ന്യായമഞ്ജരി’യും ഭാസസര്‍വജ്ഞന്‍ ‘ന്യായസാര’വും നിര്‍മ്മിച്ചിട്ടുണ്ട്. മഹാപണ്ഡിതനും സൂക്ഷ്മചിന്തകനും ആയിരുന്ന ഗംഗേശന്‍ (പന്ത്രണ്ടാം നൂറ്റാണ്ട്) രചിച്ച ‘തത്ത്വചിന്താമണി’ ഈ വിഷയത്തെ സംബന്ധിച്ചുള്ള വളരെ പ്രശസ്തമായ ഒരു ഗ്രന്ഥമാണ്. ഇത് ഒരു പാഠ്യഗ്രന്ഥമായി ഉപയോഗിച്ചു വരുന്നുണ്ട്. വാസുദേവ സാര്‍വഭൗമന്‍ (പതിനഞ്ചാം ശതകം) രചിച്ച ‘തത്ത്വചിന്താമണിവ്യാഖ്യാ’ എന്ന കൃതിയും അത്യന്തം പ്രയോജനപ്രദമാണ്. അര്‍വാചീനനായ അന്നഭട്ടന്റെ തര്‍ക്കസംഗ്രഹത്തെപ്പറ്റി നേരത്തേ പ്രസ്താവിച്ചിട്ടുണ്ട്.

(തുടരും)

 

Tags: lifeHindu DharmaVedaHinduism
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

Samskriti

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

Samskriti

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

Samskriti

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.