ഹൈദ്രാബാദ്: പാകിസ്ഥാന് ക്രിക്കറ്റ് ടീമിന് ഇന്ത്യയില്‍ ലഭിച്ച സ്വീകരണം അമ്പരപ്പിച്ചെന്ന് നായകന് ബാബര്‍ അസം. ഇവിടെ ലഭിച്ച സ്നേഹത്തിലും പിന്തുണയിലും തനിക്കും സഹതാരങ്ങള്‍ക്കും വലിയ സന്തോഷമാണുളളതെന്നും ബാബര്‍ അസം വെളിപ്പെടുത്തി.
ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കാനായി പാകിസ്ഥാന് ടീം കഴിഞ്ഞ രാത്രിയാണ് ഹൈദ്രാബാദ് വിമാനത്താവളത്തിലെത്തിയത്.കനത്ത സുരക്ഷയാണ് പാകിസ്ഥാന് താരങ്ങള്‍ക്ക് ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തനിക്ക് ലഭിച്ച സ്നേഹത്തില്‍ ബാബര്‍ അസം ഇന്‍സ്റ്റഗ്രാമിലൂടെയാണ് സന്തോഷം പ്രകടിപ്പിച്ചത്.
പാകിസ്ഥാന് ബൗളര്‍ ഷഹീന് അഫ്രീദിയും വിക്കറ്റ് കീപ്പര്‍ മൊഹമ്മദ് റിസ്വാന് എന്നിവരും മികച്ച സ്വീകരണം നല്‍കിയതിന് ഇന്ത്യക്കാരോട് സമൂഹ മാധ്യമത്തിലൂടെ നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: