കോഴിക്കോട്:വഖഫ് ബോര്ഡ് പുനഃസംഘടനയില് അതൃപ്തി പ്രകടിപ്പിച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്.വഖഫ് ബോര്ഡ് പുനഃസംഘടനയില് എ പി, ഇ പി സമസ്തകള്ക്ക് പ്രാതിനിധ്യം നല്കാതിരുന്നത് വഞ്ചനാപരമായ നിലപാടാണെന്നും അര്ഹരായവരെ തഴഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
സുന്നി പ്രതിനിധികള് ബോര്ഡില് ഇല്ലാത്തത് നൂറു ശതമാനം അനീതിയാണ്. കേരളത്തില് ഏറ്റവും കൂടുതല് വഖഫ് ചെയ്തതും സംരക്ഷിക്കുന്നതും സുന്നികളാണ്. പ്രാതിനിധ്യം നല്കണമെന്ന് സര്ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. സുന്നികളുടെ വഖഫ് സംരക്ഷിക്കാന് സുന്നികള് അല്ലാത്തവര് ഉണ്ടാകുന്നു എന്നത് ആശങ്ക സൃഷ്ടിക്കുന്നു.മായിന് ഹാജി സമസ്ത മുശാവറ അംഗം അല്ല.
ഉന്നത നേതൃത്വം കൂടിയാലോചന നടത്തി തുടര് നടപടി ആലോചിക്കും.മുസ്ലിങ്ങള് അല്ലാത്തവര് വഖഫ് ബോര്ഡില് വരുന്നത് ശരിയല്ല.മുനമ്പം വഖഫ് ഭൂമി പ്രശ്നം ഉള്പ്പെടെ നിലനില്ക്കുമ്പോള് വക്കഫ് ബോര്ഡില് സുന്നികള്ക്ക് പ്രാതിനിധ്യം നല്കാത്തത് ആശങ്കയുളവാക്കുന്നുവെന്ന് മജീദ് കക്കാട് പറഞ്ഞു.
















