Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

1115 കോടിരൂപ ചെലവില്‍ യുപിയില്‍ നിര്‍മ്മിച്ച 16 അടല്‍ ആവാസീയ വിദ്യാലയങ്ങളുടെ ഉദ്ഘാടനം ശനിയാഴ്ച; പ്രധാനമന്ത്രിയുടെ വാരാണസി സന്ദര്‍ശനം സെപ്റ്റംബര്‍ 23ന്

ഉത്തര്‍പ്രദേശിലുടനീളം നിര്‍മിച്ച 16 അടല്‍ ആവാസീയ വിദ്യാലയങ്ങളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2023, 07:51 pm IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 സെപ്തംബര്‍ 23നു വാരാണസി സന്ദര്‍ശിക്കും. ഉച്ചയ്‌ക്ക് 1.30നു വാരാണസിയില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിനു പ്രധാനമന്ത്രി തറക്കല്ലിടും.

ഉച്ചകഴിഞ്ഞ് രുദ്രാക്ഷ് അന്താരാഷ്‌ട്ര സഹകരണകണ്‍വെന്‍ഷന്‍ കേന്ദ്രത്തില്‍ എത്തുന്ന പ്രധാനമന്ത്രി, ‘കാശി സാന്‍സദ് സാംസ്‌കൃതിക് മഹോത്സവ് 2023’ന്റെ സമാപനച്ചടങ്ങില്‍ പങ്കെടുക്കും. ഉത്തര്‍പ്രദേശിലുടനീളം നിര്‍മിച്ച 16 അടല്‍ ആവാസീയ വിദ്യാലയങ്ങളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

ആധുനിക ലോകോത്തര കായിക അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടു സാക്ഷാത്കരിക്കുന്നതിനുള്ള ചുവടുവയ്‌പാകും വാരാണസിയിലെ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്‌റ്റേഡിയം. വാരാണസി രാജാതാലാബിലെ ഗഞ്ജാരിയില്‍ നിര്‍മിക്കുന്ന ആധുനിക അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്‌റ്റേഡിയം 450 കോടി രൂപ ചെലവില്‍ 30 ഏക്കറിലധികം വിസ്തൃതിയില്‍ വികസിപ്പിക്കും. പരമശിവനില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണു സ്‌റ്റേഡിയത്തിന്റെ രൂപകല്‍പ്പന നടത്തിയിരിക്കുന്നത്.

ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മേല്‍ക്കൂര ആവരണങ്ങള്‍, ത്രിശൂലത്തിന്റെ ആകൃതിയിലുള്ള ഫ്‌ലഡ് ലൈറ്റുകള്‍, ഘാട്ട് പടവുകളെ അടിസ്ഥാനമാക്കിയുള്ള ഇരിപ്പിടങ്ങള്‍, മുന്‍ഭാഗത്തു കൂവളത്തിന്റെ ഇലയുടെ ആകൃതിയിലുള്ള ലോഹപാളികള്‍ എന്നിവ രൂപകല്‍പ്പനയുടെ ഭാഗമാണ്. 30,000 കാണികളെ ഉള്‍ക്കൊള്ളാന്‍ സ്‌റ്റേഡിയത്തിനു ശേഷിയുണ്ടാകും.

ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലേക്കുള്ള പ്രാപ്യത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉത്തര്‍പ്രദേശിലുടനീളം ഏകദേശം 1115 കോടി രൂപ ചെലവില്‍ 16 അടല്‍ ആവാസീയ വിദ്യാലയങ്ങള്‍ നിര്‍മിച്ചത്. തൊഴിലാളികളുടെയും നിര്‍മാണ തൊഴിലാളികളുടെയും മക്കള്‍ക്കും കോവിഡ്19 മഹാമാരിയെത്തുടര്‍ന്ന് ഉറ്റവരും ഉടയവരും നഷ്ടമായ കുട്ടികള്‍ക്കുമായാണ് ഈ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുക. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുകയും കുട്ടികളുടെ സമഗ്രവികസനത്തിനു സഹായിക്കുകയും ചെയ്യുക എന്നതാണ് ഈ വിദ്യാലയങ്ങള്‍ ലക്ഷ്യമിടുന്നത്.

ക്ലാസ് മുറികള്‍, കായികമൈതാനം, വിനോദമേഖലകള്‍, മിനി ഓഡിറ്റോറിയം, ഹോസ്റ്റല്‍ സമുച്ചയം, ഭക്ഷണശാല, ജീവനക്കാര്‍ക്കു താമസിക്കാനുള്ള ഫ്‌ലാറ്റുകള്‍ എന്നിവ ഉള്‍പ്പെടെ 10 മുതല്‍ 15 വരെ ഏക്കര്‍ വിസ്തൃതിയിലാണ് ഓരോ വിദ്യാലയവും നിര്‍മിച്ചിരിക്കുന്നത്. ഈ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് 1000 വിദ്യാര്‍ഥികളെ വീതം ഉള്‍ക്കൊള്ളാനാകും.

കാശിയുടെ സാംസ്‌കാരിക ചൈതന്യത്തിനു കരുത്തേകാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടാണു ‘കാശി സാന്‍സദ് സാംസ്‌കൃതിക മഹോത്സവം’ എന്ന ആശയത്തിലേക്കു നയിച്ചത്. മഹോത്സവത്തില്‍ 17 ഇനങ്ങളിലായി 37,000ലധികം പേര്‍ പങ്കെടുത്തു.

ഗാനം, വാദ്യോപകരണവാദനം, നുക്കാദ് നാടകം, നൃത്തം തുടങ്ങിയവയില്‍ അവര്‍ കഴിവുകള്‍ പ്രകടിപ്പിച്ചു. പ്രകടനങ്ങളില്‍ മികവു കാട്ടിയവര്‍ക്കു രുദ്രാക്ഷ് അന്താരാഷ്‌ട്ര സഹകരണകണ്‍വെന്‍ഷന്‍ കേന്ദ്രത്തില്‍ നടക്കുന്ന പരിപാടിയില്‍ അവരുടെ കലാരൂപങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കും.

Tags: Narendra ModiUttar PradeshAtal Residential Schools
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

India

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

India

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.