Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

പ്രവര്‍ത്തകരുമായി ഹൃദയബന്ധം സൂക്ഷിച്ച നേതാവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2023, 01:58 am IST
inBJP, Kannur

ഗണേഷ്‌മോഹന്‍

കണ്ണൂര്‍: പ്രവര്‍ത്തകരുമായി എന്നും ഹൃദയബന്ധം സൂക്ഷിച്ച വ്യക്തിത്വമായിരുന്നു ഇന്നലെ വിടപറഞ്ഞ ആര്‍എസ്എസിന്റെ മുതിര്‍ന്ന പ്രചാരകും ബജെപി നേതാവുമായിരുന്ന പി.
പി. മുകുന്ദന്റേത്.
ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നപ്പോഴും പിന്നീട് സംഘപ്രചാരകനായും ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയായും പടിപിടിയായി ഉന്നത പദവികളിലെത്തിയപ്പോഴെല്ലാം താഴെതട്ടിലുളള പ്രവര്‍ത്തകര്‍ മുതല്‍ എല്ലാ വിഭാഗം ജനങ്ങളുമായി ആത്മബന്ധം സൂക്ഷിച്ചു.
നന്നേ ചെറുപ്പത്തില്‍ തന്നെ സംഘപ്രവര്‍ത്തനങ്ങളിലൂടെ സ്വന്തം പ്രദേശമായ മണത്തണയിലെ ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയ സാന്നിധ്യമായി. തുടര്‍ന്ന് സംഘത്തിന്റെ വിവിധ പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കി പ്രചാരകനായി വിവിധ സ്ഥലങ്ങളില്‍ സേവനമനുഷ്ഠിച്ചപ്പോഴും തുടര്‍ന്ന് ജീവിതാവസാനംവരേയും സേവന മനോഭാവത്തോടെ പ്രവര്‍ത്തകരൊടടുപ്പം പുലര്‍ത്തി.
ബിജെപിയുടെ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റെടുത്ത കാലയളവില്‍ പാര്‍ട്ടിക്ക് വലിയ തോതില്‍ വേരിറക്കമില്ലാതിരുന്ന പ്രദേശങ്ങളില്‍ വേരോട്ടമുണ്ടാക്കാനും ബൂത്ത് തലത്തില്‍ ശക്തമായ അടിത്തറയുണ്ടാക്കാനും പ്രവര്‍ത്തിച്ചു.
സംഘടനയുടെ ആശയദാതാവായ പണ്ഡിറ്റ് ദീനദായാല്‍ ഉപാദ്ധ്യായയുടെ സ്മരണ പു
തുക്കുന്നതിന്റെ ഭാഗമായി സമര്‍പ്പണ നിധിശേഖരണം വ്യവസ്ഥാപിതമാക്കുന്നതിനും ഈ കാലയളവില്‍ സ്ഥാപിച്ചു. സംഘടനാ പ്രവര്‍ത്തനത്തിനിടയില്‍ മറ്റു വിവിധ ചുമതലകളും വഹിക്കുകയുണ്ടായി.
മാര്‍ക്‌സിസ്റ്റ് ക്രമവിരുദ്ധ സമിതി സംസ്ഥാന കണ്‍വീനര്‍, ഡോ. ഹെഡ്‌ഗേവാര്‍ ചാരിറ്റബി
ട്രസ്റ്റ് അംഗം, പെന്‍കുന്നം പിഎന്‍യുഎം ആശുപത്രി ഉപദേശക സമിതി അംഗം, ക്ഷേത്രങ്ങള്‍ രാഷ്‌ട്രീയ വിമുക്തമാക്കാനായി രൂപീകൃതമായ പ്രക്ഷോഭ സമിതി ജോ. സെക്രട്ടറി എന്നീ നിലകളിലൊക്കെ പ്രവര്‍ത്തിച്ചു. തിരുവനന്തപുരം, ഏറണാകുളം എന്നിവിടങ്ങളില്‍ നടന്ന ഹിന്ദുമഹാസമ്മേളനങ്ങളുടെ മുഖ്യ ആസൂത്രകനുമായിരുന്നു.
മാറാട് സംഘര്‍ഷം, മാര്‍പ്പാപ്പയുടെ തിരുവനന്തപുരത്തെ വേദിയായി ബന്ധപ്പെട്ട പ്രശനങ്ങള്‍ എന്നിവക്ക് രമ്യമായ പരിഹാരമുണ്ടാക്കുന്നതിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു.
ജന്മഭൂമി ദിനപത്രത്തിന്റെ മാനേജിംഗ് ഡയരക്ടറായി രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ടുകയും ജന്മഭൂമിയെ അതിന്റെ ബാലാരിഷ്ടതകളില്‍ നിന്നും കരകയറ്റാന്‍ അക്ഷീണപ്രയത്‌നം നടത്തുകയും ചെയ്തു.
ഈ സമയത്താണ് ജന്മഭൂമി പത്രം അച്ചടിക്കുന്ന അയോദ്ധ്യാ പ്രിന്റേഴ്‌സിന് അഗ്‌നിബാധയേറ്റ് പൂര്‍ണ്ണമായും കത്തിനശിച്ചത്. തീപ്പിടിത്തമുണ്ടായതിന്റെ പിറ്റേ ദിവസവും പത്രമിറക്കല്‍ എംഡി എന്ന നിലയില്‍ അദ്ദേഹം കാണിച്ച നിശ്ചയദാര്‍ഢ്യം പഴയകാല ജന്മഭൂമി പ്രവര്‍ത്തകര്‍ ഇന്നും ഓര്‍ക്കുന്നു.
2007 ല്‍ സംഘടനാ ചുമതലകളില്‍ നിന്നെല്ലാം ഒഴിഞ്ഞ ശേഷം കുടുംബക്ഷേത്രമായ മണത്തണയിലെ കൊളങ്ങരയത്ത് പള്ളിയറ ഭഗവതി ക്ഷേത്ര നവീകരണത്തിന് നേതൃത്വം നല്‍കി. ക്ഷേത്രത്തോടനുബന്ധിച്ച് അതിമനോഹരമായരീതിയില്‍ രൂപകല്പന ചെയ്ത് ഭൂഗര്‍ഭ ധ്യാന മണ്ഡപം നിര്‍മ്മിച്ച് ഗാന ഗന്ധര്‍വ്വന്‍ പത്മശ്രീ യേശുദാസിനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നതിനും മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചത് പി.പി. മുകുന്ദനായിരുന്നു. സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും പര്യടനം നടത്തുകയും ചെയ്തിട്ടുണ്ട്.
പൊതുപ്രവര്‍ത്ത മികവിനുള്ള അംഗീകാരമായി നിരവധി പുരസ്‌കാരങ്ങളും ആദരവുകളും അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി, 2008ല്‍ കാലടിയില്‍വെച്ച് കാഞ്ചി ശ്രീശങ്കരാചാര്യസ്വാമികള്‍ മഹാശിവരാത്രി പുരസ്‌കാരം നല്‍കി ആദരിച്ചു. 2017ല്‍ പൂനാ മലയാളി സമാജം വിശിഷ്ട വ്യക്തിക്കുള്ള പുരസ്‌ക്കാരം നല്‍കി. 2018ല്‍ ഹൈദരാബാദ് ഭാഗ്യനഗര്‍ സംഗമ വേദി പുരസ്‌കാരം ലഭിച്ചു.
2019ല്‍ പൂര്‍വ്വ സൈനിക സേവാപരിഷത്ത് കണ്ണൂരില്‍ നടത്തിയ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് അടിയന്തരാവസ്ഥ പീഡിതര്‍ക്കള്ള ആദരവിന്റെ ഭാഗമായി ഫലകവും പൊന്നാടയും പ്രശസ്ത സിനിമ സംവിധായകന്‍ രാമസിംഹനി
ല്‍ നിന്നും ഏറ്റുവാങ്ങുകയുണ്ടായി. 2020ല്‍ കണ്ണൂര്‍ സര്‍വ്വ മംഗളാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രൊഫ: ടി. ലക്ഷ്മണന്‍ സ്മാരക സര്‍വ്വ മംഗള പുരസ്‌കാരവും പി.പി. മുകുന്ദന് സമര്‍പ്പിക്കപ്പെട്ടു.
രാഷ്‌ട്രീയ-പൊതുപ്രവര്‍ത്തനത്തിന്റെ മുഖ്യധാരയില്‍ നിന്നും സ്വയംതീര്‍ത്ത അകലം പാലിക്കുമ്പോഴും മുകുന്ദേട്ടന്‍ എപ്പോഴും തിരക്കുകളുടെ ലോകത്തുതന്നെയായിരുന്നു. കക്ഷിരാഷ്ടീയ ഭേദമെന്യേ വിവാഹവേളകളിലും പ്രിയപ്പെട്ടവരുടെ ദേഹവിയോഗവേദികളിലും കഴിയാവുന്നേടത്തോളം അദ്ദേഹം ഓടിയെത്തി.
സുഖവിവരങ്ങളന്വേഷിച്ചും പ്രശ്‌ന പരിഹാരമാര്‍ഗ്ഗ നിദ്ദേശങ്ങള്‍ തേടിയും നിരന്തരം ഫോണ്‍കോളുകള്‍ ആശുപത്രി കിടക്കകളില്‍പ്പോലും അദ്ദേഹത്തെ തേടിയെത്തി. മുഖ്യധാരാ രാഷ്ടീയ-പൊതുപ്രവര്‍ത്തകരുമായും സാംസ്‌കാരിക-സിനിമാമേഖലയിലെ പ്രമുഖരുമായി വളരെയടുത്ത ഹൃദയബന്ധം സൂക്ഷിച്ച അപൂര്‍വ്വം ജനനേതാക്കളില്‍ ഒരാളായിരുന്നു.
അദ്ദേഹത്തിന്റെ സാന്ത്വന സ്പര്‍ശം അനുഭവിച്ച നൂറുകണക്കിനാളുകളാണ്. ഒരുപാട് പേര്‍ക്ക് ചികിത്സാ സഹായമായും, വിവാഹ സഹായമായും, ഗൃഹനിര്‍മ്മാണ സഹായമായും, പഠന സഹായവുമായുമൊക്കെ ആ സാന്ത്വനസ്പര്‍ശം വഴിയെത്തി.
അദ്ദേഹം പങ്കെടുക്കുന്ന ചടങ്ങുകളില്‍ ഉണ്ടായിരുന്ന ജനസാന്നിധ്യം അദ്ദേഹത്തിന്റെ ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം എത്രമാത്രം ഉണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു.

Tags: keralabjpRSSP P Mukundan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

Kerala

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

News

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

Kerala

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.