Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രാരംഭ പരാമർശങ്ങളുടെ പൂർണരൂപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2023, 04:02 pm IST
in India

ശ്രേഷ്ഠരേ,
ആദരണീയരേ,
നമസ്കാരം!

ഔപചാരികമായ നടപടികൾ ആരംഭിക്കുന്നതിന് മുമ്പ്, മൊറോക്കോയിൽ അൽപ്പം മുമ്പ് ഉണ്ടായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന ജനതയോട്, നമ്മുടെ എല്ലാവരുടെയും പേരിൽ, എന്റെ മനസിൽ തൊട്ടുള്ള അനുശോചനം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പരിക്കേറ്റ എല്ലാവരും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. ഈ ദുഷ്‌കര വേളയിൽ ലോകസമൂഹമാകെ മൊറോക്കോയ്‌‌ക്കൊപ്പമുണ്ട്. അവർക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ഞങ്ങൾ തയ്യാറാണ്.

ശ്രേഷ്ഠരേ, ആദരണീയരേ,
ജി-20യുടെ അധ്യക്ഷപദവിയിലുള്ള രാജ്യം എന്ന നിലയിൽ, ഇന്ത്യ നിങ്ങളെയേവരെയും ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. ഇന്ന് നാം ഒത്തുകൂടിയ ഈ സ്ഥലത്തു നിന്ന് ഏതാനും കിലോമീറ്റർ അകലെ, ഏകദേശം 2500 വർഷം പഴക്കമുള്ള ഒരു സ്തംഭം നിലകൊള്ളുന്നുണ്ട്. ഈ സ്തംഭത്തിൽ പ്രാകൃത ഭാഷയിൽ ആലേഖനം ചെയ്തിട്ടുള്ള വാക്കുകൾ ഇതാണ്:

‘ഹേവം ലോകസാ ഹിതമുഖേ തി,
അഥ ഇയം നാതിസു ഹേവം’

അതായത്,

‘മനുഷ്യരാശിയുടെ ക്ഷേമവും സന്തോഷവും എല്ലായ്‌പോഴും ഉറപ്പാക്കണം’.

2500 വർഷംമുമ്പ്, ലോകത്തിനാകെ ഭാരതഭൂമി നൽകിയ സന്ദേശമാണിത്. ഈ സന്ദേശം അനുസ്മരിച്ച് നമുക്ക് ഈ ജി-20 ഉച്ചകോടിക്കു തുടക്കമിടാം. 21-ാം നൂറ്റാണ്ട് ലോകത്തിനാകെ പുതിയ ദിശാബോധം നൽകാൻ കഴിവുള്ള കാലഘട്ടമാണ്. വർഷങ്ങൾ പഴക്കമുള്ള വെല്ലുവിളികൾ നമ്മിൽ നിന്ന് പുതിയ പരിഹാരങ്ങൾ ആവശ്യപ്പെടുന്ന സമയമാണിത്. അതിനാൽ, മാനവകേന്ദ്രീകൃത സമീപനത്തോടെ നമ്മുടെ എല്ലാ ഉത്തരവാദിത്വങ്ങളും നിറവേറ്റി നാം മുന്നോട്ട് പോകണം.

സുഹൃത്തുക്കളേ,

കോവിഡ് -19നുശേഷം, വിശ്വാസത്തിന്റെ അഭാവം എന്ന വലിയ പ്രതിസന്ധിയാണ് ലോകത്ത് വന്നിട്ടുള്ളത്. സംഘർഷം വിശ്വാസരഹിതമായ ഈ അവസ്ഥയുടെ ആഴം വർധിപ്പിച്ചു. കോവിഡിനെ മറികടക്കാൻ നമുക്കു കഴിയുന്നതുപോലെ, പരസ്പരവിശ്വാസത്തിന്റെ ഈ പ്രതിസന്ധിയെയും നമുക്ക് മറികടക്കാനാകും. ഇന്ന്, ജി-20 അധ്യക്ഷപദം എന്ന നിലയിൽ, ആഗോളതലത്തിലെ ഈ വിശ്വാസക്കുറവിനെ ആഗോള വിശ്വാസവും ആത്മവിശ്വാസവുമാക്കി മാറ്റാൻ ഇന്ത്യ ലോകത്തെയാകെ ക്ഷണിക്കുകയാണ്.

നാമെല്ലാവരും കൂട്ടായി മുന്നോട്ടു പോകേണ്ട സമയമാണിത്. ‘ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം, കൂട്ടായ പരിശ്രമം’ എന്ന തത്വം നമുക്കേവർക്കും വഴികാട്ടിയാകും.

പ്രക്ഷുബ്ധമായ ആഗോള സമ്പദ്‌വ്യവസ്ഥയാകട്ടെ, അതല്ലെങ്കിൽ വടക്ക്-തെക്ക് വിഭജനമാകട്ടെ, അല്ലെങ്കിൽ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ദൂരമാകട്ടെ, ഭക്ഷണം, ഇന്ധനം, വളം എന്നിവയുടെ പരിപാലനമാകട്ടെ, അല്ലെങ്കിൽ ഭീകരവാദവും സൈബർ സുരക്ഷയും കൈകാര്യം ചെയ്യലാകട്ടെ, അതല്ലെങ്കിൽ ആരോഗ്യം, ഊർജം, ജലസുരക്ഷ എന്നിവ ഉറപ്പുവരുത്തുന്നതാകട്ടെ, വർത്തമാനകാലത്തിനായി മാത്രമല്ല, ഭാവി തലമുറയ്‌ക്കും വേണ്ടി, ഈ വെല്ലുവിളികൾക്കുള്ള മൂർത്തമായ പരിഹാരങ്ങളിലേക്ക് നാം നീങ്ങണം.

സുഹൃത്തുക്കളേ,

ഇന്ത്യയുടെ ജി-20 അധ്യക്ഷത രാജ്യത്തിനകത്തും പുറത്തും ഉൾപ്പെടുത്തലിന്റെ പ്രതീകമായി മാറിയിരിക്കുന്നു. ഇത് ‘ഏവർക്കുമൊപ്പം’ എന്ന മനോഭാവത്തെ പ്രതിനിധാനം ചെയ്യുന്നു.ഇത് ‘ജനങ്ങളുടെ ജി-20’ ആയി മാറി. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ഇതിന്റെ ഭാഗമായിട്ടുണ്ട്. രാജ്യമെമ്പാടുമുള്ള 60 ലധികം നഗരങ്ങളിലായി 200-ലധികം യോഗങ്ങൾ നടന്നിട്ടുണ്ട്.

ജി-20യിൽ ആഫ്രിക്കൻ യൂണിയന് സ്ഥിരാംഗത്വം നൽകാൻ ഇന്ത്യ നിർദേശിച്ചത് ‘ഏവർക്കുമൊപ്പം’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ നിർദേശത്തോട് നാമെല്ലാവരും യോജിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു.

നിങ്ങളുടെ സമ്മതത്തോടെ, തുടർ നടപടികളുമായി നാം മുന്നോട്ടു പോകുന്നതിന് മുമ്പ്, ആഫ്രിക്കൻ യൂണിയൻ അധ്യക്ഷനെ ജി-20 സ്ഥിരാംഗമായി അവരുടെ സ്ഥാനം ഏറ്റെടുക്കാൻ ഞാൻ ക്ഷണിക്കുന്നു.

Tags: Narendra ModiG 20 Summitspeech
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)
Article

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

India

അയോദ്ധ്യ: അഞ്ച് വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് റിപ്പോര്‍ട്ട്, തുടര്‍ നടപടി പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം

India

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പുതിയ വാര്‍ത്തകള്‍

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.