മേലാറ്റൂര്‍: ഒക്ടോബര്‍ 20 മുതല്‍ 28 വരെ ചൈനയിലെ ഹാങ്ഷൗവില്‍ വെച്ച് നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ ആകാശിനും ഗോകുലനും സെലക്ഷന്‍ ലഭിച്ചു. ഉഗാണ്ടയില്‍ വെച്ച് നടന്ന ഇന്റര്‍നാഷണല്‍ പാരാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക് വേണ്ടി ഡബിള്‍സില്‍ സ്വര്‍ണ്ണം നേടിയിട്ടുണ്ട്. നിലവിലെ വേള്‍ഡ് റാങ്കിങ്ങില്‍ പത്താമതും ഏഷ്യന്‍ റാങ്കിങ്ങില്‍ നാലാമതും ആണ്. എസ്എച്ച്6 കാറ്റഗറിയില്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന ആദ്യ കേരളീയരാണ് ഇവര്‍. പരാലിമ്പിക്‌സ് കഴിഞ്ഞാല്‍ ലോകത്തെ ഏറ്റുവും വലിയ കായിക മാമാങ്കമാണിത്.
ഈ മാസം 12 മുതല്‍ ലക്‌നൗവില്‍ വെച്ച് നടക്കുന്ന ഏഷ്യന്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണിവര്‍. കോഴിക്കോട്ടുകാരനായ ഗോകുല്‍ കോഴിക്കോട് വികലാംഗ ക്ഷേമ കോര്‍പ്പറേഷനില്‍ താല്‍ക്കാലികമായി ജോലി ചെയ്തു വരുന്നു, മലപ്പുറം മേലാറ്റൂര്‍ സ്വദേശിയായ ആകാശ് ഡോ.റെഡ്ഡീസ് ഫാര്‍മാ കമ്പനിയില്‍ ജോലി ചെയ്യുന്നു.
















