Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പാചകവാതകം ഇനി ‘പൊള്ളില്ല’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2023, 04:45 am IST
in Editorial

പാചകവാതകത്തിന്റെ വില വന്‍തോതില്‍ വെട്ടിക്കുറച്ചുകൊണ്ടുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രഖ്യാപനം അങ്ങേയറ്റം സ്വാഗതാര്‍ഹവും ജനോപകാരപ്രദവുമാണ്. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന്റെ വില 200 രൂപയാണ് കുറച്ചിരിക്കുന്നത്. 1100 രൂപയ്‌ക്ക് ലഭിച്ചിരുന്ന സിലിണ്ടര്‍ ഇനി 910 രൂപയ്‌ക്കും ലഭിക്കുമെന്നതാണ് നേട്ടം. പ്രധാനമന്ത്രി ഉജ്വലയോജന പ്രകാരം ലഭിക്കുന്ന സിലിണ്ടറിന് 400 രൂപയും കുത്തനെ കുറച്ചിരിക്കുകയാണ്. വാണിജ്യ പാചകവാതക സിലണ്ടറിന്റെ വില കഴിഞ്ഞവര്‍ഷം ജൂണില്‍ 135 രൂപ കുറച്ചിരുന്നു. 2355 രൂപയായിരുന്നത് 2219 രൂപയായാണ് കുറച്ചത്. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് അന്ന് വില കുറച്ചിരുന്നില്ല. എന്നാല്‍ പ്രധാനമന്ത്രി ഉജ്വലയോജന പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് 200 രൂപ സബ്‌സിഡിയായി ബാങ്കുവഴി അനുവദിക്കുകയുണ്ടായി. ഇതിന്റെ ചുവടുപിടിച്ചാണ് ഈ സിലിണ്ടറിന്റെ വില ഇപ്പോള്‍ 400 രൂപ കുറച്ചിരിക്കുന്നത്. രാജ്യത്തെ പത്ത് കോടിയോളം വരുന്ന സ്ത്രീകള്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കുമെന്നത് ചെറിയ കാര്യമല്ല. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 200 രൂപ കുറച്ചത് മധ്യവര്‍ഗക്കാരുടെ ജീവിത ചെലവ് കുറയ്‌ക്കും. അടുക്കളയില്‍ പുകശ്വസിച്ചും മറ്റുമുണ്ടാകുന്ന രോഗങ്ങളില്‍നിന്ന് സ്ത്രീകളെ മോചിപ്പിക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടുവന്നതാണ് ഉജ്വലയോജന. അടുക്കള കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്വമുള്ള സ്ത്രീകളെ സംബന്ധിച്ച് പാചകവാതകത്തിന്റെ വില കുത്തനെ കുറച്ചത് അവര്‍ക്ക് വലിയ സഹായമായിരിക്കുമെന്നതില്‍ സംശയമില്ല. കേരളംപോലെയുള്ള ഉപഭോക്തൃ സംസ്ഥാനത്തെ ജനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം ഇരുകയ്യും നീട്ടി സ്വീകരിക്കും. മലയാളികള്‍ക്കുള്ള പ്രധാനമന്ത്രിയുടെ ഓണസമ്മാനമായി ഇതിനെ കണക്കാക്കാം.
തെരഞ്ഞെടുപ്പ് പ്രഖ്യാപനമല്ല ഇതെന്നു പറഞ്ഞുകൊണ്ടാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പാചകവാതക സിലിണ്ടറിന്റെ വിലകുറച്ചതായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസ്സോറാം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ പാചകവാതക സിലിണ്ടറിന്റെ വില കുറച്ചത് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്‌ട്രീയവല്‍ക്കരിക്കുമെന്നുറപ്പാണ്. ഇക്കാര്യം അറിയാമെന്നതുകൊണ്ടാണ് ഇത് തെരഞ്ഞെടുപ്പു പ്രഖ്യാപനമല്ലെന്നു അനുരാഗ് ഠാക്കൂര്‍ പറയാന്‍ കാരണം. നിയമസഭാ തെരഞ്ഞെടുപ്പുകളിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷ പാര്‍ട്ടികളെ നേരിടാനാണ് പാചക വാതക വില കുറച്ചതെന്നാണ് കോണ്‍ഗ്രസ്സിന്റെ ആരോപണം. ജനോപകാരപ്രദമായ ഈ നടപടിയെ സ്വാഗതം ചെയ്യാനാവാത്തതുകൊണ്ടും, മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടുമാത്രമാണ് പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. പ്രതിപക്ഷത്തെ പേടിക്കേണ്ട യാതൊരു സാഹചര്യവും കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ എവിടെയെങ്കിലും യോഗങ്ങള്‍ ചേരുന്നത് കേന്ദ്ര സര്‍ക്കാരിനെ ബാധിക്കുന്ന കാര്യമല്ല. പ്രതിപക്ഷ ഐക്യ ശ്രമം തുടങ്ങിയതോടെ പല പാര്‍ട്ടികളും നേതാക്കളും എന്‍ഡിഎയ്‌ക്കൊപ്പം വന്നിരിക്കുകയാണ്. മഹാരാഷ്‌ട്രയില്‍ അജിത് പവാര്‍ നേതൃത്വം നല്‍കുന്ന എന്‍സിപി, ബിജെപി ഉള്‍പ്പെടുന്ന മുന്നണിയിലേക്ക് വരികയും ഉപമുഖ്യമന്ത്രിയാവുകയും ചെയ്തിരിക്കുകയാണല്ലോ. യാഥാര്‍ത്ഥ്യം എന്താണെന്ന് നന്നായി അറിയാവുന്ന ശരദ് പവാറും ബിജെപിക്കൊപ്പം നില്‍ക്കാനുള്ള ഒരുക്കത്തിലാണെന്ന് കരുതാം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ ഇപ്പോള്‍ പ്രതിപക്ഷ സഖ്യത്തിനൊപ്പം നില്‍ക്കുന്ന പലരും മറുകണ്ടം ചാടുമെന്ന് ഉറപ്പിക്കാം.
ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്ത് തെരഞ്ഞെടുപ്പ് ജയിക്കാമെന്നാണ് കോണ്‍ഗ്രസ്സും മറ്റും കണക്കുകൂട്ടുന്നത്. വര്‍ഗീയ ധ്രുവീകരണത്തിന്റെയും മറ്റും ഫലമായി കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ജയിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ അവിടെ തെരഞ്ഞെടുപ്പിനു മുന്‍പ് പ്രഖ്യാപിച്ച സൗജന്യങ്ങളാണ് വോട്ടായി മാറിയതെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിനുണ്ട്. ചില മാധ്യമങ്ങളും ഇങ്ങനെ പ്രചരിപ്പിക്കുകയുണ്ടായി. മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചും കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഭരണം ലഭിച്ച കര്‍ണാടകയില്‍ ഈ സൗജന്യവാഗ്ദാനങ്ങള്‍ക്ക് എന്തു സംഭവിച്ചുവെന്ന് കണ്ണുതുറന്നു കാണേണ്ടതുണ്ട്. വാഗ്ദാനം ചെയ്ത പലതിനെക്കുറിച്ചും കോണ്‍ഗ്രസ് സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. സൗജന്യങ്ങള്‍ അനുവദിക്കാന്‍ എവിടെനിന്ന് പണം കണ്ടെത്തുമെന്ന് സര്‍ക്കാരിന് ഒരു പിടിയുമില്ല. ചില സൗജന്യങ്ങള്‍ നല്‍കാന്‍ പണം കണ്ടെത്താനാവാതെ സര്‍ക്കാര്‍ വലയുകയാണ്. ഇതിനായി അധികനികുതി ചുമത്താനുള്ള ശ്രമം തിരിച്ചടിയാവും. സൗജന്യവൈദ്യുതി വാഗ്ദാനം ചെയ്തശേഷം വീടുകളില്‍ പണംപിരിക്കാനെത്തിയ ഉദ്യോഗസ്ഥരെ ജനങ്ങള്‍ തല്ലിയോടിക്കുകയാണ്. തങ്ങള്‍ വാഗ്ദാനം നല്‍കുക മാത്രം ചെയ്യുന്ന കാര്യങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുന്നു എന്നതാണ് പ്രതിപക്ഷത്തെ രോഷംകൊള്ളിക്കുന്നത്. ഇങ്ങനെയായാല്‍ തങ്ങള്‍ക്ക് എങ്ങനെ ജനങ്ങളെ സമീപിക്കാനാവുമെന്നതാണ് പ്രതിപക്ഷത്തെ അലട്ടുന്നത്. സല്‍ഭരണത്തിന്റെ ഭാഗമായി മോദി സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രതിപക്ഷത്തിന്റെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യുകയാണ്.

Tags: narendramodiCooking GasCentral Government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ധനമേഖലയില്‍ ഇനി പുതുയുഗം: 100 ശതമാനം എഥനോൾ ഇന്ധനത്തിന് നിയമസാധുത ഉത്തരവിൽ നിതിൻ ഗഡ്കരി ഒപ്പുവെച്ചു

Kerala

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്ത സംഭവത്തിൽ വഖഫ് ബോർഡിന് കേന്ദ്രസർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്

Education

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷാ ഫലം: അനുകൂലമായ നയരൂപീകരണമുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍

Article

നരേന്ദ്ര മോദിയുടെ യുഗം

India

പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 12 വര്‍ഷങ്ങള്‍: മൂന്നാം മോദി സര്‍ക്കാര്‍ ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു

പുതിയ വാര്‍ത്തകള്‍

കരുത്തുറ്റ സമ്പദ് വ്യവസ്ഥയ്‌ക്ക് ‘5 എഫ്’ ദര്‍ശനം

അവിടുത്തെപ്പോലെ ഇവിടെയും

പിണക്കങ്ങൾ മാറി സിഎം വിജയും സംഗീതയും ഒന്നിക്കുന്നു, ചെന്നൈയിലെ വീട്ടിൽ സംഗീത തിരിച്ചെത്തിയതായി വാർത്ത

സംഘശതാബ്ദിയുടെ ഭാഗമായി തിരുവനന്തപുരം ഉദയ പാലസ് ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ സഭയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. ദക്ഷിണ കേരളം പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു, വിഭാഗ് സംഘചാലക് പി. ഗിരീഷ് സമീപം (ഇടത്ത്). പ്രഭാഷണ സഭയില്‍ പങ്കെടുത്ത സദസ്

പരിതപിച്ചിരിക്കാതെ പുറത്തുവരൂ, ഒരുമിച്ച് ചേരൂ: സര്‍സംഘചാലക്

ബംഗ്ലാദേശികള്‍ക്ക് ആധാര്‍ അടക്കം ലഭ്യമാക്കുന്നത് ഭീകരസംഘടന

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം ഉറപ്പാക്കണം: എന്‍ടിയു

ജെവാര്‍ വിമാനത്താവളം വാണിജ്യ സര്‍വീസുകള്‍ക്ക് സജ്ജം; കര്‍ഷകരുമായി ആദ്യ വിമാനം ലഖ്നൗവിലേക്ക്, ജൂണ്‍ 15-ന് ഉദ്ഘാടനം

ശബരിമല കട്ടിളപ്പാളിയില്‍ ഇന്നും നാളെയും കൂടുതല്‍ പരിശോധന

സൈബറിടത്തില്‍ ഏറ്റുമുട്ടി സിപിഎം സഖാക്കള്‍; അസംതൃപ്തി മുതലെടുക്കാന്‍ വിമതര്‍

അദ്വൈതം: ഭാരതത്തിന്റെ സന്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.