കഴിഞ്ഞ ദിവസമാണ് കന്നഡ നടി രചിതറാം 33 -)0 ജന്മദിനം ആഘോഷിച്ചത്. പിറന്നാൾ ദിനത്തിൽ രാജരാജേശ്വരി നഗറിലെ അവരുടെ വസതിയിൽ ആരാധകർ തടിച്ചുകൂടി. തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് ജന്മദിനാശംസകൾ നേർന്നു. ഇതിനിടെ ഒരു ആരാധകൻ രചിതയുടെ കവിളിൽ പിടിച്ചു വലിക്കുന്ന ദൃശ്യങ്ങളാണിപ്പോൾ വൈറലായിരിക്കുന്നത് .
എല്ലാ ആരാധകർക്കുമൊപ്പം ജന്മദിനദിവസം സെൽഫി എടുക്കാൻ രചിത എത്തിയിരുന്നു . ഈ സമയത്താണ് , ഒരു ആരാധകൻ അവരുടെ അടുത്തേക്ക് വന്നു സെൽഫി എടുക്കുന്നതിനൊപ്പം തിരികെ പോകുമ്പോൾ,താരത്തിന്റെ കവിളിൽ പിടിച്ചു വലിച്ചത്. ഒരു നിമിഷം ഞെട്ടിപ്പോയ രചിത റാം, ഇത് ആരാണെന്ന് ചിന്തിച്ച് അല്പം ദേഷ്യത്തോടെ ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു.
വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. വീഡിയോ കണ്ടതിന് ശേഷം, രചിതയുടെ ആരാധകര്‍ താരം ദേഷ്യപ്പെടുമ്പോഴും എത്ര ക്യൂട്ട് ആയി കാണപ്പെടുന്നു എന്നാണ് കമന്റ് ചെയ്യുന്നത്.
















