തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.
സംഘടനയുടെ മെന്‍സ് ഹോസ്റ്റല്‍ യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത്, സംസ്‌കൃത കോളജിലെ വിദ്യാര്‍ഥികളായ ആദര്‍ശ്, അരുണ്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ എസ് എഫ് ഐ, യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് മ്യൂസിയം പോലീസ് കേസെടുത്തത്.
















