Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വ്യാജ അഴിമതി ആരോപണം പ്രചരിപ്പിച്ചതിന് പ്രിയങ്ക ഗാന്ധിയ്‌ക്കെതിരെ 41 ജില്ലകളില്‍ കേസെടുത്ത് മധ്യപ്രദേശ് സര്‍ക്കാര്‍

മധ്യപ്രദേശില്‍ കരാറുകാര്‍ക്ക് പണം കിട്ടണമെങ്കില്‍ ബിജെപി സര്‍ക്കാരിന് 50 ശതമാനം കമ്മീഷന്‍ നല്‍കണമെന്ന വ്യാജപ്രചാരണം അഴിച്ചുവിട്ട കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയ്‌ക്കെതിരെ കേസെടുത്തു. മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ സര്‍ക്കാരിനെതിരെയാണ് പ്രിയങ്ക സമൂഹമാധ്യമത്തില്‍ വ്യാജപ്രചാരണം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2023, 11:13 pm IST
in India

ചണ്ഡീഗഢ്: മധ്യപ്രദേശില്‍ കരാറുകാര്‍ക്ക് പണം കിട്ടണമെങ്കില്‍ ബിജെപി സര്‍ക്കാരിന് 50 ശതമാനം കമ്മീഷന്‍ നല്‍കണമെന്ന  വ്യാജപ്രചാരണം അഴിച്ചുവിട്ട കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയ്‌ക്കെതിരെ കേസെടുത്തു. മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ സര്‍ക്കാരിനെതിരെയാണ് പ്രിയങ്ക സമൂഹമാധ്യമത്തില്‍ വ്യാജപ്രചാരണം നടത്തിയത്.  

മധ്യപ്രദേശിലെ കരാറുകാരുടെ സംഘടന ബിജെപി സര്‍ക്കാരിന് 50 ശതമാനം കമ്മീഷന്‍ നല്‍കിയാല്‍ മാത്രമേ കരാര്‍ പണം ലഭിയ്‌ക്കൂ എന്ന് പരാതിപ്പെട്ടതായി പ്രിയങ്ക എക്സില്‍ (മുന്‍പത്തെ ട്വിറ്റര്‍) കുറിച്ചിരുന്നു. കര്‍ണ്ണാകയില്‍ 40 ശതമാനം കമ്മീഷനാണെങ്കില്‍ മധ്യപ്രദേശില്‍ 50 ശതമാനം കമ്മീഷന്‍ വാങ്ങുന്നുവെന്നാണ് ആരോപണം. ഈ കമ്മീഷന്‍ സര്‍ക്കാരിനെ ജനങ്ങള്‍ അധികാരത്തില്‍ നിന്നും മാറ്റും – ഇതാണ് പ്രിയങ്ക എക്സില്‍ പങ്കുവെച്ച സന്ദേശം.

ഇതിനെതിരെ മധ്യപ്രദേശിലെ ബിജെപിയും ബിജെപി സര്‍ക്കാരും ശക്തമായി രംഗത്ത് വന്നു. തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിനെ കര്‍ണ്ണാടകത്തിലേതുപോലെ വ്യാജപ്രചാരണം നടത്തി താഴെ വീഴ്‌ത്താമെന്നാണ് കോണ്‍ഗ്രസ് കരുതുന്നതെന്ന് മധ്യപ്രദേശ് ബിജെപി അധ്യക്ഷന്‍ വി.ഡി. ശര്‍മ്മ പറഞ്ഞു. “മധ്യപ്രദേശില്‍ നിലനില്‍ക്കാത്ത ഒരു കരാറുകാരുടെ സംഘടനയുടെ പേരിലാണ് കത്ത് പ്രചരിപ്പിച്ചിരിക്കുന്നത്. കരാറുകാരനും അയാളുടെ മേല്‍വിലാസവും വ്യാജമാണ്.ബിജെപി ഈ സൈബര്‍ കുറ്റകൃത്യത്തിനെതിരെ ശക്തമായ നടപടിയെടുക്കും. ഈ വ്യാജകത്തിന്റെ ഉറവിടം പ്രിയങ്ക ഗാന്ധി വെളിപ്പെടുത്തിയേ മതിയാവൂ”- വി.ഡി. ശര്‍മ്മ ആവശ്യപ്പെട്ടു.  ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭോപ്പാലിലെ ക്രൈംബ്രാഞ്ചില്‍ ബിജെപി നേതാക്കള്‍ പരാതി നല്‍കിയിരിക്കുകയാണ്.  

പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതായി ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ശ്രുതകീര്‍ക്കി സോംവംശി പറഞ്ഞു. പൊലീസ് ഈ വിഷയത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും സോംവംശി പറഞ്ഞു. മധ്യപ്രദേശിലെ 40 ജില്ലകളിലും ബിജെപി കേസ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തിരിക്കുകയാണ്. ഇന്ത്യന്‍ ശിക്ഷാ നിയമം 469 (വ്യാജരേഖ ചമയ്‌ക്കല്‍), 500 (അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള ശിക്ഷ) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.  

പരാതിയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്‍റ് കമല്‍നാഥ് , മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അരുണ്‍ യാദവ് എന്നിവര്‍ക്കെതിരെ 41 കേസുകളാമ് എടുത്തിരിക്കുന്നത്. ഈയിടെ കര്‍ണ്ണാടകയില്‍ നടന്ന തെരഞ്ഞെടുപ്പിലും ഇതേ തരത്തിലുള്ള വ്യാജപ്രചാരണം കോണ്‍ഗ്രസ് നടത്തിയിരുന്നു. ഇത്തരം കള്ളപ്രചരണം അവിടെ ഫലിച്ചതാണ് വിജയത്തിന് കാരണമെന്ന വിലയിരുത്തിലിലാണ് അതേ തന്ത്രം മധ്യപ്രദേശിലും പയറ്റാന്‍ നോക്കിയത്. പക്ഷെ സജീവമായ ശിവരാജ് ചൗഹാന്‍ സര്‍ക്കാര്‍ തക്ക തിരിച്ചടി നല്‍കി.  

വ്യാജ കരാറുകാരുടെ സംഘടനയുടെ ഭാരവാഹിയായ  ഗ്യാനേന്ദ്ര അവസ്തി എന്നയാളുടെ കത്താണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ഇതോടെ പൊലീസ് ഗ്യാനേന്ദ്ര അവസ്തി എന്നയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 420 (വഞ്ചന), 469 (ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെ വ്യാജരേഖ ചമയ്‌ക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. പക്ഷെ ഈ പേരും വ്യാജമാണെന്ന് കരുതുന്നു.  

Tags: bjpപ്രചാരണംmadhya pradeshPriyankaപ്രിയങ്കാഗാന്ധിshivraj chouhanമധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

Kerala

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

Kerala

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

Kerala

ഹലാലില്‍ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തില്‍ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എന്‍. ഹരി

പുതിയ വാര്‍ത്തകള്‍

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.