Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്നാട് ബിജെപി ഓഫീസിലെ ഭാരത് മാതാവിനെ നീക്കി സ്റ്റാലിന്റെ പൊലീസ് ;ആഞ്ഞടിച്ച് അണ്ണാമലൈ

തമിഴ്നാട്ടിലെ ബിജെപി ഓഫീസില്‍ സ്ഥാപിച്ചിരുന്ന ഭാരത് മാതാവിന്റെ പ്രതിമ നീക്കം ചെയ്ത് സ്റ്റാലിന്റെ പൊലീസും റവന്യൂ ഡിപാര്‍ട്ട്മെന്‍റ് ഉദ്യോഗസ്ഥരും. തമിഴ്നാട്ടിലെ വിരുദുനഗറിലുള്ള ബിജെപി ഓഫീസില്‍ സ്ഥാപിച്ചിരുന്ന ഭാരതമാതാവിന്റെ പ്രതിമയാണ് തിങ്കളാഴ്ച അര്‍ധരാത്രി റവന്യൂവകുപ്പ് ഉദ്യോഗസ്ഥരുമായി എത്തിയ 60ഓളം പൊലീസുകാര്‍ ഗേറ്റ് തകര്‍ത്തും മതില്‍ ചാടിയും ഉള്ളില്‍ കടന്ന് നീക്കം ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2023, 08:31 pm IST
inIndia

ചെന്നൈ: തമിഴ്നാട്ടിലെ ബിജെപി ഓഫീസില്‍ സ്ഥാപിച്ചിരുന്ന ഭാരത് മാതാവിന്റെ പ്രതിമ നീക്കം ചെയ്ത് സ്റ്റാലിന്റെ പൊലീസും റവന്യൂ ഡിപാര്‍ട്ട്മെന്‍റ് ഉദ്യോഗസ്ഥരും. തമിഴ്നാട്ടിലെ വിരുദുനഗറിലുള്ള ബിജെപി ഓഫീസില്‍ സ്ഥാപിച്ചിരുന്ന ഭാരതമാതാവിന്റെ പ്രതിമയാണ് തിങ്കളാഴ്ച അര്‍ധരാത്രി റവന്യൂവകുപ്പ് ഉദ്യോഗസ്ഥരുമായി എത്തിയ 60ഓളം പൊലീസുകാര്‍ ഗേറ്റ് തകര്‍ത്തും മതില്‍ ചാടിയും ഉള്ളില്‍ കടന്ന് നീക്കം ചെയ്തത്.  

അനുവാദമില്ലാതെയാണ് പ്രതിമ സ്ഥാപിച്ചത് എന്ന കാരണമാണ് റവന്യൂ ഉദ്യോഗസ്ഥരും പൊലീസും പറയുന്നത്. ഈയിടെ ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി. നദ്ദയാണ് തമിഴ്നാട്ടിലെ വിരുദുദനഗറിലെ ബിജെപി ഓഫീസ് ഉദ്ഘാടനം ചെയ്തത്. വിരുദുനഗര്‍, മധുരൈ, കന്യാകുമാരി ദേശീയ പാതയില്‍ ജില്ല കളക്ടറുടെ ഓഫീസിനടത്തുാണ് പുതിയ ബിജെപി ഓഫീസ്.  ഓഫീസില്‍ ഇന്‍റീരിയര്‍ ജോലിയും മറ്റു ജോലികളും പൂര്‍ത്തിയാക്കാനുണ്ട്. അണ്ണാമലൈയുടെ എന്റെ മണ്ണ്, എന്റെ മക്കള്‍ യാത്ര ആഗസ്ത് 9,10,11 തീയതികളില്‍  വിരുദുനഗര്‍ ജില്ലയിലൂടെ കടന്നുപോകും. ഇതിന്റെ ഭാഗമായാണ് ലോക്കല്‍ നേതാക്കള്‍ തല്‍ക്കാലം ഓഫീസില്‍ ഭാരത് മാതാവിന്റെ വിഗ്രഹം സ്ഥാപിക്കാമെന്ന് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് ബ്ലാക്ക് സ്റ്റോണില്‍ തീര്‍ത്ത പ്രതിമ തിങ്കളാഴ്ച ഓഫീസ് കവാടത്തില്‍ സ്ഥാപിച്ചത്.  

ഇത് മണത്തറിഞ്ഞ സ്റ്റാലിന്റെ പൊലീസ് ഓഫീസില്‍ തിങ്കളാഴ്ച തന്നെ എത്തി. അധികൃതരില്‍ നിന്നും അനുവാദം വാങ്ങാതെ ഇത്തരമൊരു പ്രതിമ സ്ഥാപിക്കാന്‍ കഴിയില്ലെന്നായിരുന്നു പൊലീസ് വാദം. ഉടനെ മാറ്റാനും ആവശ്യപ്പെട്ടു. എന്നാല്‍ ഇത് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണെന്നും ഓഫീസ് നില്‍ക്കുന്ന പ്ലോട്ടിന് നിയമാനുസൃത രേഖകള്‍ കൈവശം ഉണ്ടെന്നും ബിജെപി നേതാക്കള്‍ വാദിച്ചു. ഒരു മണിക്കൂറോളം വാഗ്വാദം ഉണ്ടായി. ഒടുവില്‍ ഒത്തുതീര്‍പ്പെന്ന നിലയില്‍ ചൊവ്വാഴ്ച പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കുന്നതുവരെ പ്രതിമ തുണിയിട്ട് മൂടിവെയ്‌ക്കാമെന്ന് ബിജെപി നേതാക്കള്‍ സമ്മതിച്ചു. ഇതുറപ്പ് നല്‍കി പൊലീസ് തിങ്കളാഴ്ച വൈകുന്നേരം സ്ഥലം വിട്ടു.  

പൊലീസിനോട് വാഗ്ദാനം ചെയ്തതുപോലെ പ്രവര്‍ത്തകര്‍ പ്രതിമ തുണിയിട്ട് മൂടിവെച്ചു. പക്ഷെ തിങ്കാാഴ്ച അര്‍ധരാത്രിയോടെ പൊലീസ് റവന്യൂ ഉദ്യോഗസ്ഥരുമായി എത്തി. പാര്ട്ടി ഓഫീസിന്റെ ഗേറ്റ് പ്രത്യേക ആയുധങ്ങള്‍ ഉപയോഗിച്ച് പൊട്ടിച്ച് അകത്ത് കടന്ന് പ്രതിമ നീക്കം ചെയ്യാന്‍ ശ്രമിച്ചു. ചില പൊലീസുകാര്‍ മതില്‍ ചാടിക്കടക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്. ഏകദേശം 60 പൊലീസുകാര്‍ അവിടെ എത്തിയിരുന്നു. ഇതോടെ ബിജെപി നേതാക്കളും പൊലീസും തമ്മില്‍ വാക്ക് തര്‍ക്കമായി. ഈ പ്രതിമ ഇവിടെ വയ്‌ക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പൊലീസ് അത് നീക്കം ചെയ്ത്  ജില്ലാ തഹസീല്‍ ദാരുടെ ഓഫീസിലേക്ക് കൊണ്ടുപോയി.  

അഴിമതിയില്‍ മുങ്ങിക്കുളിച്ച ഡിഎംകെ ഭാരതമാതാവിനെ പേടിക്കുന്നു: അണ്ണാമലൈ

അഴിമതിയില്‍ മുങ്ങിക്കുളിച്ച ഡിഎംകെ ഭാരതമാതാവിനെ പേടിക്കുകയാണെന്ന് അണ്ണാമലൈ.  ഒരു പാര്‍ട്ടിക്ക് അവരുടെ ഓഫീസില്‍ ഭാരതാമാതാവിന്റെ പ്രതിമ ഉയര്‍ത്താന്‍ പോലും ഡിഎംകെ അനുവദിക്കാതിരിക്കുന്നത് അപലപനീയമാണെന്ന് അണ്ണാമലൈ പറഞ്ഞു. 

അണ്ണാമലൈയെ വിരുദു നഗറില്‍ കടക്കുന്നത് തടയാന്‍ ആര്‍ക്കും കഴിയില്ല:  ബിജെപി നേതാക്കള്‍  

അണ്ണാമലൈയുടെ പദയാത്ര വിരുദുനഗറില്‍ കടക്കുന്നത് തടയാനാണ് ഡിഎംകെയും മുഖ്യമന്ത്രി സ്റ്റാലിനും ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. രാഷ്‌ട്രീയ പ്രതികരത്തിന് പൊലീസിനെയും റവന്യു ഉദ്യോഗസ്ഥരെയും ഉപയോഗിക്കുകയാണ് ഡിഎംകെ. പൊലീസിനെ വെറുതെ വിടില്ല. അവര്‍ ഇതിന് ഉത്തരം പറഞ്ഞേ മതിയാവൂ. ഒരാള്‍ക്കും തലൈവര്‍ അണ്ണാമലൈയുടെ പദയാത്ര തടയാന്‍ കഴിയില്ലെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരം സ്വന്തം സ്ഥലത്ത് ഭാരതമാതാവിന്‍രെ പ്രതിമ പോലം സംസ്ഥാനത്ത് ഉയര്‍ത്താന്‍ കഴിയില്ലെന്നത് ഖേദകരമാണെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.  

Tags: bjpഅണ്ണാമലൈഡിഎംകെK Annamalaiഭാരത മാതാവ്ഭാരത്തമിഴ്നാട്ടിലെ ബിജെപി ഓഫീസിഭാരത് മാതാ കീ ജയ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

News

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

Kerala

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

‘ഇന്നും’ കാലം മായ്‌ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

ഒരു ഭാഗം മുറിച്ചെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നു ; നാടകം എല്ലാവർക്കും കൊണ്ടു ; ഡിവൈഎഫ്‌ഐ വേദിയിലെ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

ലീഗിനെ പേടിച്ച് ആർക്കും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ ; കെ ബി ഗണേഷ് പരനാറിയാണെന്നും വെള്ളാപ്പള്ളി

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.