Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘മേരി മാട്ടി മേരാ ദേശ്’: രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരര്‍ക്കു ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നതിനായി പ്രത്യേക പരിപാടി

ധീരരെ അനുസ്മരിക്കുന്നതിനായി രാജ്യത്തുടനീളം വിവിധ പരിപാടികളാണ് യജ്ഞത്തില്‍ ഉള്‍പ്പെടുത്തുന്നത്. അമൃതസരോവരങ്ങള്‍ക്ക് സമീപമുള്ള ഗ്രാമപഞ്ചായത്തുകളില്‍ ധീരരോടുള്ള ആദരസൂചകമായി ശിലാഫലകങ്ങള്‍ (സ്മാരക ഫലകങ്ങള്‍) സ്ഥാപിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2023, 08:45 pm IST
in India

ന്യൂദല്‍ഹി: മന്‍ കി ബാത്ത് പ്രഭാഷണത്തിലൂടെ അടുത്തിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മേരി മാട്ടി മേരാ ദേശ്’ യജ്ഞം പ്രഖ്യാപിച്ചത്. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരരായ സ്വാതന്ത്ര്യ സമര സേനാനികളെയും ധീരനേതാക്കളെയും ആദരിക്കുക എന്നതാണ് യജ്ഞത്തിന്റെ ലക്ഷ്യം.

ധീരരെ അനുസ്മരിക്കുന്നതിനായി രാജ്യത്തുടനീളം വിവിധ പരിപാടികളാണ് യജ്ഞത്തില്‍ ഉള്‍പ്പെടുത്തുന്നത്. അമൃതസരോവരങ്ങള്‍ക്ക് സമീപമുള്ള ഗ്രാമപഞ്ചായത്തുകളില്‍ ധീരരോടുള്ള ആദരസൂചകമായി ശിലാഫലകങ്ങള്‍ (സ്മാരക ഫലകങ്ങള്‍) സ്ഥാപിക്കും. 2021 മാര്‍ച്ച് 12ന് ആരംഭിച്ച ‘ആസാദി കാ അമൃത് മഹോത്സവി’ന്റെ സമാപനം കുറിക്കുന്നതാണ് ഈ യജ്ഞം. ഇന്ത്യയിലുടനീളം സംഘടിപ്പിച്ച രണ്ടു ലക്ഷത്തിലധികം പരിപാടികളോടെ, വലിയ തോതിലുള്ള പൊതുജന പങ്കാളിത്തത്തിന് (ജന്‍ ഭാഗീദാരി) ‘ആസാദി കാ അമൃത് മഹോത്സവ്’ സാക്ഷ്യം വഹിച്ചു.

‘മേരി മാട്ടി മേരാ ദേശ്’ യജ്ഞത്തിന്റെ ഭാഗമായി 2023 ഓഗസ്റ്റ് 9 മുതല്‍ 30 വരെ ഗ്രാമങ്ങളിലും ബ്ലോക്ക് തലങ്ങളിലും തദ്ദേശ നഗര സ്ഥാപനങ്ങളും സംസ്ഥാന, ദേശീയ തലങ്ങൡും പരിപാടികള്‍ സംഘടിപ്പിക്കും. സ്വാതന്ത്ര്യസമര സേനാനികള്‍ക്കും സുരക്ഷാ സേനയ്‌ക്കുമായി സമര്‍പ്പിതമായ ശിലാഫലകങ്ങള്‍ സ്ഥാപിക്കലും, നമ്മുടെ ധീരനേതാക്കളുടെ വീരത്യാഗത്തെ ആദരിക്കുന്ന പഞ്ച് പ്രാണ്‍ പ്രതിജ്ഞ, വസുധ വന്ദന്‍, വീരോന്‍ കാ വന്ദന്‍ തുടങ്ങിയ സംരംഭങ്ങളും യജ്ഞത്തില്‍ ഉള്‍പ്പെടുത്തും. ഗ്രാമം, പഞ്ചായത്ത്, ബ്ലോക്ക്, ടൗണ്‍, നഗരം, മുനിസിപ്പാലിറ്റി മുതലായവയില്‍ നിന്നുള്ള പ്രാദേശിക വീരന്മാരുടെ ത്യാഗമനോഭാവത്തെ അഭിവാദ്യം ചെയ്യുന്ന ശിലാഫലകങ്ങള്‍/സ്മാരക ഫലകങ്ങള്‍ നഗരഗ്രാമ മേഖലകളില്‍ സ്ഥാപിക്കും. ആ പ്രദേശത്ത് നിന്ന് രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരുടെ പേരുകള്‍ക്കൊപ്പം പ്രധാനമന്ത്രിയുടെ സന്ദേശവും ഫലകത്തില്‍ രേഖപ്പെടുത്തും.

‘അമൃതവാടിക’ നിർമിക്കുന്നതിന്റെ ഭാഗമായി, രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും മണ്ണ് വഹിച്ച് 7500 കലശങ്ങളിൽ നിക്ഷേപിച്ച് ‘അമൃതകലശ യാത്ര’ നടത്തും. ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന മനോഭാവത്തോടുള്ള പ്രതിബദ്ധതയുടെ പ്രതീകമായിരിക്കും  ഈ ‘അമൃതവാടിക’.

പരിപാടിയിൽ ബഹുജന പങ്കാളിത്തം (ജൻ ഭാഗിദാരി) പ്രോത്സാഹിപ്പിക്കുന്നതിനായി https://merimaatimeradesh.gov.in എന്ന വെബ്‌സൈറ്റിനു തുടക്കം കുറിച്ചു. ജനങ്ങൾക്ക് മണ്ണും മൺവിളക്കും പിടിച്ച് നിൽക്കുന്ന സെൽഫികൾ സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ കഴിയും. അങ്ങനെ ചെയ്യുന്നതിലൂടെ, ഇന്ത്യയെ വികസിത രാജ്യമാക്കുക, അടിമത്ത മനോഭാവം ഇല്ലാതാക്കുക, നമ്മുടെ സമ്പന്നമായ പൈതൃകത്തിൽ അഭിമാനിക്കുക, ഐക്യവും അഖണ്ഡതയും ഉയർത്തിപ്പിടിക്കുക, പൗരന്മാരെന്ന നിലയിൽ കടമകൾ നിറവേറ്റുക, രാഷ്‌ട്രത്തെ സംരക്ഷിക്കുന്നവരെ ബഹുമാനിക്കുക എന്നീ ലക്ഷ്യങ്ങളോടെയുള്ള  പഞ്ചപ്രാൺ പ്രതിജ്ഞ എടുക്കാനാകും. പ്രതിജ്ഞയെടുത്ത ശേഷം പങ്കാളിത്തം വഹിച്ചതിന്റെ ഡിജിറ്റൽ സർട്ടിഫിക്കറ്റ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

2023 ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം വരെ സംഘടിപ്പിക്കുന്ന പരിപാടികളോടെ ഈ മാസം 9-ന് രാജ്യവ്യാപക യജ്ഞത്തിനു തുടക്കം കുറിക്കും. 2023 ഓഗസ്റ്റ് 16 മുതൽ ബ്ലോക്ക്, മുനിസിപ്പാലിറ്റി/കോർപ്പറേഷൻ, സംസ്ഥാന തലങ്ങളിൽ  തുടർന്നുള്ള പരിപാടികൾ നടക്കും.  2023 ഓഗസ്റ്റ് 30ന് ന്യൂഡൽഹിയിലെ കർത്തവ്യപഥത്തിൽ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിലാണ് സമാപന ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്. ‘മേരി മാട്ടി മേരാ ദേശ്’ യജ്ഞത്തിനു കീഴിലുള്ള വിവിധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ https://yuva.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഹർ ഘർ തിരംഗ: ഏവരുടെയും പങ്കാളിത്തത്തിലൂടെ കഴിഞ്ഞ വർഷം “ഹർ ഘർ തിരംഗ” പരിപാടി വൻ വിജയമായിരുന്നു. ഈ വർഷവും 2023 ഓഗസ്റ്റ് 13 മുതൽ 15 വരെ ‘ഹർ ഘർ തിരംഗ’ ആഘോഷിക്കും. എല്ലാ പൗരന്മാർക്കും രാജ്യത്ത് എവിടെയും ദേശീയ പതാക ഉയർത്താനും ത്രിവർണ്ണ പതാകയ്‌ക്കൊപ്പം സെൽഫി എടുക്കാനും, ഹർ ഘർ തിരംഗ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യാനും കഴിയും. (hargartiranga.com)

ന്യൂഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ വിവര-പ്രക്ഷേപണ സെക്രട്ടറി ശ്രീ അപൂർവ ചന്ദ്ര, സാംസ്കാരിക സെക്രട്ടറി ശ്രീ ഗോവിന്ദ് മോഹൻ, സെക്രട്ടറി, കായിക യുവജനകാര്യ സെക്രട്ടറി ശ്രീമതി മീട്ട രാജീവ് ലോചൻ എന്നിവരാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.  പ്രസാർ ഭാരതി സിഇഒ ശ്രീ ഗൗരവ് ദ്വിവേദിയും പങ്കെടുത്തു

Tags: indiaകേന്ദ്ര സര്‍ക്കാര്‍ലോകാരോഗ്യ സംഘടനtributeആസാദി ക അമൃത് മഹോത്സവ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാവിലോകത്തെ നയിക്കുക ഭാരതം: ക്രിസ്റ്റഫര്‍ ലാന്‍ഡോ

India

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

News

അതിർത്തി പ്രശ്‌നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാമെന്ന് നേപ്പാൾ ഭാരതത്തോട് പറയുന്നു

India

ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യയുടെ സൈനികതന്ത്രത്തിലെ അഞ്ച് സുപ്രധാന മാറ്റങ്ങള്‍ അടയാളപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

World

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

പുതിയ വാര്‍ത്തകള്‍

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

രമേശ് ചെന്നിത്തല

കടുത്ത അതൃപ്തിയില്‍ ചെന്നിത്തല,നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ ഗുരുവായൂരിലേക്ക്, മന്ത്രിമാരെ നിര്‍ദ്ദേശിക്കാന്‍ കെ സിയും

‘ ഭൂമി ഗോളമാണെന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ പറഞ്ഞത് പ്രവാചകൻ ‘ ; ലീഗിനെയും, ജിഹാദികളെയും കയ്യിലെടുക്കാൻ അന്ന് സതീശൻ നടത്തിയ പ്രസ്താവന

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

ദല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം…പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേഖാ ഗുപ്ത

മഴ മുന്നറിയിപ്പ് : സംസ്ഥാനത്ത് 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

എ​സ്ഐ​ആ​ർ മൂ​ന്നാം ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

മുഖ്യമന്ത്രി പ്രഖ്യാപനത്തെ തുടര്‍ന്ന് പടക്കം പൊട്ടിച്ചതിലൂടെ ആല്‍മരത്തിന് തീപിടിച്ചു

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാണ് എം എൽ ഏമാരും , എസ് എൻ ഡി പിയും, എൻ എസ് എസ്സും ; പരിഹസിച്ച് പി സി ജോർജ്

സതീശൻ കസേരയിൽ ഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്; സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു: എൻ .ഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.