Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജി20യിലൂടെ ഭാരതത്തിന് ലഭിച്ചത് ലോകത്തിന്റെയാകെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള അവസരം: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

ലോകം ഒന്നാണെന്ന ഇന്ത്യന്‍ സംസ്‌കാരത്തിന്റെ മഹത്വം വ്യക്തമാക്കുന്നതാണ് വസുധൈവ കുടുംബകം എന്ന ആശയമെന്നും നമ്മുടെ പാരമ്പര്യം ലോകത്തിന് മുന്നില്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സി20 നിര്‍ണായക പങ്കുവഹിച്ചെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2023, 08:18 pm IST
inIndia

ജയ്‌പുര്‍: ലോകം നേരിടുന്ന വിവിധ വെല്ലുവിളികളെ കുറിച്ച് ചര്‍ച്ച ചെയ്യാനും ഇതിനുള്ള പരിഹാരങ്ങള്‍ കണ്ടെത്താനുമുള്ള അസുലഭ അവസരമാണ് ജി20 അധ്യക്ഷപദവിയിലൂടെ ഭാരതത്തിന് ലഭിച്ചതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക സമിതിയായ സിവില്‍ 20 (സി 20) യുടെ ഉച്ചകോടി ജയ്‌പൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകം ഒന്നാണെന്ന ഇന്ത്യന്‍ സംസ്‌കാരത്തിന്റെ മഹത്വം വ്യക്തമാക്കുന്നതാണ് വസുധൈവ കുടുംബകം എന്ന ആശയമെന്നും നമ്മുടെ പാരമ്പര്യം ലോകത്തിന് മുന്നില്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സി20 നിര്‍ണായക പങ്കുവഹിച്ചെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി. വിവിധ മേഖലകളിലെ നയരൂപീകരണത്തില്‍ സാമൂഹിക സംഘടനകള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. സമൂഹത്തിലെ എല്ലാ തലങ്ങളിലേക്കുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ സര്‍ക്കാരിന് പരിമിതികളുണ്ട്.

ഇവിടെയാണ് ഇത്തരത്തിലുള്ള സാമൂഹിക സംഘങ്ങളുടെ പ്രസക്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ ആശയങ്ങള്‍ സമൂഹത്തില്‍ എത്തിക്കാനും സാമൂഹിക സംഘങ്ങള്‍ക്ക് സാധിക്കും.  അവശതയനുഭവിക്കുന്ന ജനവിഭാഗത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ ഇത്തരം ശ്രമങ്ങള്‍ക്ക് സാധിക്കുമെന്നും അതിന്റെ ഏറ്റവും ഉത്തമ ഉദാഹരണമാണ്  മാതാ അമൃതാനന്ദമയി ദേവിയെന്നും  രാജ്‌നാഥ് സിങ് പറഞ്ഞു.

ഒരുമയാണ് നമ്മുടെ ഏറ്റവും വലിയ ശക്തിയെന്നും ഏകത്വബോധം പ്രാവര്‍ത്തികമാക്കിയില്ലെങ്കില്‍  അത്യാഗ്രഹം അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തി മനുഷ്യന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുന്ന അവസ്ഥയിലേക്കെത്തുമെന്നും ചടങ്ങില്‍ അനുഗ്രഹപ്രഭാഷണം നടത്തിയ സി 20 അധ്യക്ഷ കൂടിയായ  മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. നമ്മുടെ വളര്‍ച്ച നമ്മുടെ ചിന്തയിലും ഉണ്ടാകണമെന്നും  മറ്റുള്ളവര്‍ നമ്മളെ അനുകരിക്കുന്നുണ്ടെന്ന് മനസ്സിലാക്കി വേണം ജീവിക്കാനെന്നും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു.

ജയ്‌പൂരിൽ സിവിൽ 20 ഉച്ചകോടിയുടെ ഉദ്ഘാടനം കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യുന്നു. രാജസ്ഥാൻ വ്യവസായ മന്ത്രി ശകുന്തള റാവത്, സി 20 അധ്യക്ഷ മാതാ അമൃതാനന്ദമയി ദേവി, വിജയ് കെ നമ്പ്യാർ, സ്വാമി അമൃതസ്വരൂപാനന്ദപുരി എന്നിവർ സമീപം.

  

സമൂഹത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനും അവയെ വിശകലനം ചെയ്ത് പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും സി 20 സമിതികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സമൂഹത്തിലെ എല്ലാ മേഖലകളിലുമുള്ളവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കാന്‍ ഈ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സാധിച്ചു. ഇത്തരമൊരു കൂട്ടായ്‌മയ്‌ക്ക് അവസരമൊരുക്കിയ രാജ്യത്തിനോടും  പ്രധാനമന്ത്രിയോടും നന്ദി പറയുന്നതായും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു.

രാജസ്ഥാന്‍ വ്യവസായ മന്ത്രി ശകുന്തള റാവത്, മെക്‌സിക്കന്‍ എംബസി അംബാസഡര്‍ ഫെഡറികോ സലാസ് ലോത്‌ഫെ,  ജി 20 ഉപ ഷെര്‍പ്പ  അഭയ് താക്കൂര്‍, സി ട്വന്റി ഷെര്‍പ്പ വിജയ് കെ നമ്പ്യാര്‍, സി 20 കോര്‍കമ്മിറ്റി അംഗങ്ങളായ സത്സംഗ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീ എം ,  ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് പ്രസിഡന്റ്  വിനയ് സഹസ്രബുദ്ധെ, വിവേകാനന്ദകേന്ദ്ര പ്രതിനിധി ഡോ.നിവേദിത ഭിഡെ, സി 20 ട്രോയ്‌ക അംഗവും മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാനുമായ സ്വാമി അമൃതസ്വരൂപാനന്ദപുരി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

ജയ്‌പൂരിലെ ക്ലാര്‍ക്‌സ് അമര്‍ ഹോട്ടലില്‍ നടക്കുന്ന  ഉച്ചകോടിയില്‍ ലോകമെമ്പാടുമുള്ള സാമൂഹിക സംഘടനകളും വിവിധ മേഖലകളില്‍ നിന്നുള്ള ലോകപ്രശസ്തരായ വിദഗ്ധരുമുള്‍പ്പെടെ 700 ലേറെ പ്രതിനിധികളും ജി 20 ഭാരവാഹികളുമാണ് പങ്കെടുക്കുന്നത്. സി ട്വന്റിയുടെ 16 വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ ലോകമെമ്പാടുമുള്ള സാമൂഹിക സംഘടനകള്‍, നയ രൂപകര്‍ത്താക്കള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ നയനിര്‍ദ്ദേശങ്ങള്‍ ഉച്ചകോടിയില്‍ അവതരിപ്പിക്കും.  

31 ന് നടക്കുന്ന  സമാപന സമ്മേളനത്തില്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര, രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ, ജി 20 ഷെര്‍പ്പ  അമിതാഭ് കാന്ത്, സി 20  ഷെര്‍പ്പ വിജയ് കെ നമ്പ്യാര്‍, സി 20 ട്രോയ്‌ക അംഗവും മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാനുമായ സ്വാമി അമൃതസ്വരൂപാനന്ദപുരി തുടങ്ങിയവര്‍ പങ്കെടുക്കും.

Tags: indiaജി20 ഉച്ചകോടിരാജ്‌നാഥ് സിങ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

Editorial

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ക്ലിഫ് ഹൗസിലെത്തി കാന്തപുരം നേതാക്കൾ; ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി, നിലപാടില്ലായ്‌മ വീണ്ടും തെളിയിച്ച് വി.ഡി സതീശൻ

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

സുശാന്തിന്റെ മാനേജരുടെ ദുരൂഹ മരണം: അഞ്ച് വർഷത്തിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം

വിപണിയില്‍ ചെറുനാരങ്ങ വില കുതിക്കുന്നു ₹ 280

നാളികേര കയറ്റുമതിയില്‍ ചരിത്രനേട്ടം കുറിച്ച് ഭാരതം;

വന്ദേമാതരം ആലപിച്ച് 26 മദ്രസകൾക്ക് അംഗീകാരം നൽകി ഉത്തരാഖണ്ഡ് സർക്കാർ: എല്ലാ കുട്ടികൾക്കും ആധുനിക വിദ്യാഭ്യാസം ലഭിക്കണമെന്ന് മുഖ്യമന്ത്രി ധാമി 

രാജ്യത്തിന്റെ ഹീറോ അഭിനന്തൻ വർധമാൻ ഇനി യാത്രാ വിമാനം പറത്തും, ഫ്ലൈ 91 കമ്പനിയിൽ ചേർന്നു

അശ്ലീല ആപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

മതഭ്രാന്തിന് ഇന്ത്യയുടെ മറുപടി : പാകിസ്ഥാനിലെ 100 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം തകർത്തതിനെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.