തൃശൂര്: 11 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില് രജിസ്റ്റര് ചെയ്ത പോക്സോ കേസില് സോഷ്യല് മീഡിയ ഇന്ഫ്ളുവന്സര് നിഷാ റാഫേലിന് തൃശൂര് ജില്ലാ കോടതി മുന്കൂര് ജാമ്യം അനുവദിച്ചു.
അന്വേഷണ ഉദ്യോഗസ്ഥന് മുന്നില് ഹാജരാകണമെന്ന ഉപാധിയോടെയാണ് ജാമ്യം. 11 വയസ്സുകാരനെ പീഡിപ്പിച്ചെന്ന പരാതിയില് തൃശൂര് വെസ്റ്റ് പൊലീസാണ് നിഷാ റാഫേലിനെതിരെ കേസ് രജിസ്റ്റര് ചെയ്തത്. കേസ് കെട്ടിച്ചമച്ചതാണെന്നും തന്റെ വാദം കേട്ടിട്ടില്ലെന്നും നിഷ ഹര്ജിയില് ചൂണ്ടിക്കാട്ടി. അതേസമയം, ഇവര് താമസിക്കുന്ന ഫ്ളാറ്റിലെ ചിലരുമായി ബന്ധപ്പെട്ട തര്ക്കവും അതുമൂലമുള്ള വൈരാഗ്യവുമാണ് പരാതിക്ക് പിന്നിലെന്നാണ് നിഷയുമായി ബന്ധപ്പെട്ടവര് പറയുന്നത്.
















