Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജി20യിലൂടെ ഭാരതത്തിന് ലഭിച്ചത് ലോകത്തിന്റെയാകെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള അവസരം: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

ലോകം ഒന്നാണെന്ന ഇന്ത്യന്‍ സംസ്‌കാരത്തിന്റെ മഹത്വം വ്യക്തമാക്കുന്നതാണ് വസുധൈവ കുടുംബകം എന്ന ആശയമെന്നും നമ്മുടെ പാരമ്പര്യം ലോകത്തിന് മുന്നില്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സി20 നിര്‍ണായക പങ്കുവഹിച്ചെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.

Janmabhumi Online by Janmabhumi Online
Jul 30, 2023, 08:18 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ജയ്പുര്‍: ലോകം നേരിടുന്ന വിവിധ വെല്ലുവിളികളെ കുറിച്ച് ചര്‍ച്ച ചെയ്യാനും ഇതിനുള്ള പരിഹാരങ്ങള്‍ കണ്ടെത്താനുമുള്ള അസുലഭ അവസരമാണ് ജി20 അധ്യക്ഷപദവിയിലൂടെ ഭാരതത്തിന് ലഭിച്ചതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക സമിതിയായ സിവില്‍ 20 (സി 20) യുടെ ഉച്ചകോടി ജയ്പൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകം ഒന്നാണെന്ന ഇന്ത്യന്‍ സംസ്‌കാരത്തിന്റെ മഹത്വം വ്യക്തമാക്കുന്നതാണ് വസുധൈവ കുടുംബകം എന്ന ആശയമെന്നും നമ്മുടെ പാരമ്പര്യം ലോകത്തിന് മുന്നില്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സി20 നിര്‍ണായക പങ്കുവഹിച്ചെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി. വിവിധ മേഖലകളിലെ നയരൂപീകരണത്തില്‍ സാമൂഹിക സംഘടനകള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. സമൂഹത്തിലെ എല്ലാ തലങ്ങളിലേക്കുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ സര്‍ക്കാരിന് പരിമിതികളുണ്ട്.

ഇവിടെയാണ് ഇത്തരത്തിലുള്ള സാമൂഹിക സംഘങ്ങളുടെ പ്രസക്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ ആശയങ്ങള്‍ സമൂഹത്തില്‍ എത്തിക്കാനും സാമൂഹിക സംഘങ്ങള്‍ക്ക് സാധിക്കും.  അവശതയനുഭവിക്കുന്ന ജനവിഭാഗത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ ഇത്തരം ശ്രമങ്ങള്‍ക്ക് സാധിക്കുമെന്നും അതിന്റെ ഏറ്റവും ഉത്തമ ഉദാഹരണമാണ്  മാതാ അമൃതാനന്ദമയി ദേവിയെന്നും  രാജ്‌നാഥ് സിങ് പറഞ്ഞു.

ഒരുമയാണ് നമ്മുടെ ഏറ്റവും വലിയ ശക്തിയെന്നും ഏകത്വബോധം പ്രാവര്‍ത്തികമാക്കിയില്ലെങ്കില്‍  അത്യാഗ്രഹം അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തി മനുഷ്യന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുന്ന അവസ്ഥയിലേക്കെത്തുമെന്നും ചടങ്ങില്‍ അനുഗ്രഹപ്രഭാഷണം നടത്തിയ സി 20 അധ്യക്ഷ കൂടിയായ  മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. നമ്മുടെ വളര്‍ച്ച നമ്മുടെ ചിന്തയിലും ഉണ്ടാകണമെന്നും  മറ്റുള്ളവര്‍ നമ്മളെ അനുകരിക്കുന്നുണ്ടെന്ന് മനസ്സിലാക്കി വേണം ജീവിക്കാനെന്നും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു.

ജയ്പൂരിൽ സിവിൽ 20 ഉച്ചകോടിയുടെ ഉദ്ഘാടനം കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യുന്നു. രാജസ്ഥാൻ വ്യവസായ മന്ത്രി ശകുന്തള റാവത്, സി 20 അധ്യക്ഷ മാതാ അമൃതാനന്ദമയി ദേവി, വിജയ് കെ നമ്പ്യാർ, സ്വാമി അമൃതസ്വരൂപാനന്ദപുരി എന്നിവർ സമീപം.

  

സമൂഹത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനും അവയെ വിശകലനം ചെയ്ത് പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും സി 20 സമിതികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സമൂഹത്തിലെ എല്ലാ മേഖലകളിലുമുള്ളവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കാന്‍ ഈ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സാധിച്ചു. ഇത്തരമൊരു കൂട്ടായ്മയ്‌ക്ക് അവസരമൊരുക്കിയ രാജ്യത്തിനോടും  പ്രധാനമന്ത്രിയോടും നന്ദി പറയുന്നതായും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു.

രാജസ്ഥാന്‍ വ്യവസായ മന്ത്രി ശകുന്തള റാവത്, മെക്‌സിക്കന്‍ എംബസി അംബാസഡര്‍ ഫെഡറികോ സലാസ് ലോത്‌ഫെ,  ജി 20 ഉപ ഷെര്‍പ്പ  അഭയ് താക്കൂര്‍, സി ട്വന്റി ഷെര്‍പ്പ വിജയ് കെ നമ്പ്യാര്‍, സി 20 കോര്‍കമ്മിറ്റി അംഗങ്ങളായ സത്സംഗ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീ എം ,  ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് പ്രസിഡന്റ്  വിനയ് സഹസ്രബുദ്ധെ, വിവേകാനന്ദകേന്ദ്ര പ്രതിനിധി ഡോ.നിവേദിത ഭിഡെ, സി 20 ട്രോയ്ക അംഗവും മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാനുമായ സ്വാമി അമൃതസ്വരൂപാനന്ദപുരി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

ജയ്പൂരിലെ ക്ലാര്‍ക്‌സ് അമര്‍ ഹോട്ടലില്‍ നടക്കുന്ന  ഉച്ചകോടിയില്‍ ലോകമെമ്പാടുമുള്ള സാമൂഹിക സംഘടനകളും വിവിധ മേഖലകളില്‍ നിന്നുള്ള ലോകപ്രശസ്തരായ വിദഗ്ധരുമുള്‍പ്പെടെ 700 ലേറെ പ്രതിനിധികളും ജി 20 ഭാരവാഹികളുമാണ് പങ്കെടുക്കുന്നത്. സി ട്വന്റിയുടെ 16 വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ ലോകമെമ്പാടുമുള്ള സാമൂഹിക സംഘടനകള്‍, നയ രൂപകര്‍ത്താക്കള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ നയനിര്‍ദ്ദേശങ്ങള്‍ ഉച്ചകോടിയില്‍ അവതരിപ്പിക്കും.  

31 ന് നടക്കുന്ന  സമാപന സമ്മേളനത്തില്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര, രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ, ജി 20 ഷെര്‍പ്പ  അമിതാഭ് കാന്ത്, സി 20  ഷെര്‍പ്പ വിജയ് കെ നമ്പ്യാര്‍, സി 20 ട്രോയ്ക അംഗവും മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാനുമായ സ്വാമി അമൃതസ്വരൂപാനന്ദപുരി തുടങ്ങിയവര്‍ പങ്കെടുക്കും.

Tags: രാജ്‌നാഥ് സിങ്indiaജി20 ഉച്ചകോടി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ജയ് ബജ്രംഗ് ബലി’ മുഴക്കി ചൈനീസ് ക്യാമ്പിലെത്തി അടിച്ച ഇന്ത്യൻ സിംഹകുട്ടികൾ :  ചൈനീസ് സൈനികരുടെ കഴുത്ത് ഒടിച്ച കമാൻഡോകൾ

India

ശത്രുവിന്റെ ശത്രു മിത്രം : തുർക്കിയുടെ ശത്രു ഗ്രീസിന് 1,000 കിലോമീറ്റർ റേഞ്ചുള്ള ക്രൂയിസ് മിസൈൽ നൽകാൻ ഇന്ത്യ : എന്തിനെന്ന ചോദ്യവുമായി തുർക്കി

India

ബംഗ്ലാദേശിനെയും, പാകിസ്ഥാനെയും കൂട്ടുപിടിച്ച് ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ തുർക്കി : വീട്ടിൽ കയറി ഇന്ത്യ അടിക്കുമെന്ന ഭയത്തിൽ പാകിസ്ഥാൻ

India

ജലത്തെ ഒരു ആയുധമാക്കരുത്. ; ഇന്ത്യ സമാധാനത്തിന്റെ അടിത്തറ പാകണം ; ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ പങ്കുചേരണം : കളം മാറ്റി ചവിട്ടി ബിലാവൽ ഭൂട്ടോ

India

ഇന്ത്യയുമായി യുദ്ധം ഉണ്ടായപ്പോൾ അള്ളാഹു ഞങ്ങളെ സഹായിച്ചു ; അവർ ഞങ്ങളെ ആക്രമിച്ചാൽ അതിന്റെ നാലിരട്ടി അവർ അനുഭവിക്കേണ്ടിവരും ; മൊഹ്‌സിൻ നഖ്‌വി

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ നേതൃത്വത്തിൽ നാടാകെ പ്രതിഷേധം; കോർപ്പറേറ്റുകൾക്ക് വേണ്ടി സർക്കാർ വിടുപണി ചെയ്യുന്നു: കെ. സുരേന്ദ്രൻ

ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽനിന്ന് മോചിപ്പിക്കാൻ ദൽഹിയിൽ മഹാപഞ്ചായത്ത് ചേരുന്നു

കേരളത്തിൽ നാളെ സ്വകാര്യ ബസ് സമരം; ട്രാൻസ്പോർട്ട് കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയം, 23 മുതൽ അനിശ്ചിതകാല പണിമുടക്ക്

ഇതിലും ഭേദം മരിക്കുന്നതാണ്’; ധ്യാനിന്റെ അഹങ്കാരം തീര്‍ത്ത ശ്രീനിവാസന്റെ മറുപടി

പൈതൃക സമ്പത്തായ കഥകളിക്കോപ്പുകൾ

ഈ കിരീടത്തിന് നൂറ്റാണ്ടുപഴക്കം, കഥകളിയിലെ ആ വിപ്ലവത്തിനുമുണ്ട് അത്രത്തോളം, കലാകേരളത്തിന്റെ സ്വത്ത്…

ഫീനിക്സ് കണ്ട ശേഷം സൂര്യ സേതുപതിയെയും അനൽ അരശിനെയും നേരിട്ട് അഭിനന്ദിച്ച് ദളപതി വിജയ്

ശ്രീ ഗോകുലം മൂവീസ് – എസ് ജെ സൂര്യ ചിത്രം ‘കില്ലർ’; സംഗീതം എ ആർ റഹ്മാൻ

രൺവീർ സിങ് – ആദിത്യ ധർ ചിത്രം “ധുരന്ദർ” ഫസ്റ്റ് ലുക്ക് പുറത്ത്; റിലീസ് 2025 ഡിസംബർ 5 ന്

ഓണം മൂഡ്; “സാഹസം” ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്

ഗിരീഷ് എ.ഡി ചിത്രത്തിൽ നിവിൻ പോളി നായകൻ;ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന മെഗാ-കൂട്ടുകെട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies