Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

തൃഷ്ണയെ കൈക്കൊള്ളുന്ന ഹൃദയം ശൂന്യതയെ പ്രാപിക്കുന്നു

ജ്ഞാനവാസിഷ്ഠത്തിലൂടെ

കവനമന്ദിരം പങ്കജാക്ഷന്‍byകവനമന്ദിരം പങ്കജാക്ഷന്‍
Jul 16, 2023, 07:30 pm IST
inSamskriti

‘ബാലക! പുത്രന്‍, ഭാര്യ എന്നീ വിഷയത്തിലെ ആഗ്രഹമാകുന്ന മാലിന്യം ലവലേശംപോലും ഇല്ലാത്തതായി വളരെയധികം സ്വച്ഛഭാവയുക്തമായീടുന്ന അന്തഃകരണംകൊണ്ടു സംഭ്രമമൊക്കെ ദൂരെനീക്കി ഹൃദയമാകുന്ന താമരയുടെ മദ്ധ്യമായീടുന്ന ആത്മാവിങ്കല്‍ എന്നും നന്നായി ആനന്ദമേറ്റമാര്‍ന്നു നീ വസിച്ചാലും; സൂര്യന്‍ ഉദിക്കുന്ന നേരത്ത് ഭൂതലം പ്രകാശത്തെ പ്രാപിച്ചീടുന്നപോലെ.’ ഈവണ്ണം പുണ്യംചേര്‍ന്ന വാക്കുകള്‍ കേട്ടനേരം പാവനന്‍ പ്രബോധത്തെ പ്രാപിച്ചു.

രാഘവ! പിന്നെ ജ്ഞാനവിജ്ഞാനപാരഗന്മാരായ, സിദ്ധന്മാരായ രണ്ടുപേരും ആ കാട്ടില്‍ത്തന്നെ സസുഖം വാണു. ഇതു നീ ഉള്ളില്‍ നന്നായി ധരിച്ചാലും.  പണ്ടനുഭവിച്ച ദേഹസംബന്ധമായുണ്ടാകുന്ന ബന്ധുസ്‌നേഹത്തിന് അളവില്ല.  അതിനെ സ്വീകരിക്കുന്നതോ ത്യജിക്കുന്നതോ നല്ലതെന്നു നന്നായി ചിന്തിക്കുക.  ഇന്ധനംകൊണ്ട് അഗ്നിയെന്നതുപോലെ, ചിന്തചെയ്യുന്നതുകൊണ്ടുതന്നെ ചിന്ത വര്‍ദ്ധിച്ചീടുന്നു.  ചിന്തനമില്ലെന്നാകില്‍ ചിന്തയില്ലാതെയാകും, ഇന്ധനമില്ലെന്നാകില്‍ അഗ്നിയെന്നതുപോലെ. രാഘവ! ധ്യേയത്യാഗമായീടും തേരില്‍ നീ കേറിയിരുന്നു കരുണാദൃഷ്ടിയോടെ ലോകത്തെനോക്കിക്കണ്ടു സൗഖ്യമായി വസിച്ചാലും: വൈകാതെ ജീവന്മുക്തനാകാന്‍ ശ്രമിച്ചാലും. കാമമില്ലല്പംപോലും, മായമിതിലില്ല; താമരസാക്ഷ! ഈ ബ്രഹ്മസ്ഥിതിസ്വസ്ഥയാണ്. മൂഢനായീടുന്നവനെങ്കിലും നന്നായതിനെ പ്രാപിക്കുകില്‍ ഒട്ടും മോഹിച്ചീടുകയില്ല. സകലാര്‍ത്ഥങ്ങളെയും സര്‍വബന്ധുക്കളെയും അകലെക്കളഞ്ഞ തന്റെ ധൈര്യമൊന്നല്ലാതെ ഓര്‍ത്താല്‍ ആതങ്കത്തിങ്കല്‍നിന്നു കരകേറ്റുന്നതിനു യാതൊന്നും ഇതിനില്ല എന്നതില്‍ അല്പംപോലും തര്‍ക്കമില്ല.

വൈരാഗ്യംകൊണ്ടും നല്ല അദ്ധ്യാത്മശാസ്ത്രംകൊണ്ടും മഹത്വാദി സത്ഗുണങ്ങളെക്കൊണ്ടും മാനവേശ്വരസൂനോ! നന്നായി പ്രയത്‌നിച്ച് മനസ്സിനെ പെട്ടെന്നു ഉപേക്ഷിക്കണം. നല്ല മഹത്വത്താല്‍ പോഷണംചെയ്യപ്പെട്ട ചേതസ്സ് ഏതുമാതിരിയായ ഫലത്തെ തന്നീടുന്നു, രത്‌നധാരിയായീടുന്ന കോശം (ധനമുള്ള അറ) ത്രൈലോകൈ്യശ്വര്യം എന്നിതൊന്നും ആവിധമായ ഫലമേകുകയില്ല. മനസ്സു സമ്പൂര്‍ണമായിരിക്കുമ്പോള്‍ അമൃതദ്രവങ്ങളാല്‍  പൂര്‍ണമായ ലോകമെല്ലാം കാലില്‍ നല്ല ചെരിപ്പിട്ട പുരുഷനു ഭൂലോകം തോലുകൊണ്ടു പൊതിഞ്ഞതെന്നു തോന്നുംപോലാകും. വൈരാഗ്യംനിമിത്തം മനസ്സു പൂര്‍ണത്വമാര്‍ന്നീടുന്നു. ആശയുടെ ഒപ്പം സഞ്ചരിക്കുന്ന മനസ്സ് ഒരു ലേശവും പൂര്‍ണതയെ പ്രാപിച്ചീടുന്നില്ല. തടാകത്തിലെ വെള്ളം വേനല്‍ക്കാലത്തിലെന്നപോലെ, ആശയാല്‍ ശൂന്യതയെ പ്രാപിച്ചീടുന്നു. കുംഭസംഭവനായ മുനിയാല്‍ മഞ്ഞനിറംപൂണ്ട സമുദ്രം പോലെ, നല്ലവണ്ണം തൃഷ്ണയെ കൈക്കൊണ്ടിരിക്കുന്നതായ ഹൃദയം ശൂന്യതയെ പ്രാപിച്ചുകൊണ്ടീടുന്നു. പൂര്‍ണചന്ദ്രനും ലക്ഷ്മീദേവിയുടെ മുഖവും പൂര്‍ണമായ പാലാഴിയും ആശാരഹിതമായ മാനസമെന്നപോലെ ശോഭിച്ചീടുകയില്ല.  ചന്ദ്രനെ മേഘമെന്നപോലെയും കുമ്മായത്താല്‍ മിന്നുന്ന ഭിത്തിയെ മഷിയെന്നപോലെയും ഏറ്റവും ആശയാകുന്ന പിശാചിക നല്ലോരു മനുഷ്യനെ വല്ലാതെ കേടുവരുത്തീടുന്നു. ആശയെല്ലാം കളഞ്ഞു നീ മഹാത്മാവായി സംസാരബന്ധം വിട്ടു മുക്തനായി ഭവിച്ചാലും. മനസ്സിലുള്ള കുത്സിതാശകള്‍ നീങ്ങീടുകില്‍ ഭൂതലത്തില്‍ ആരു മുക്തനാവുകയില്ല?  

Tags: hinduഹിന്ദു ദൈവങ്ങള്‍Hindu Dharmaആത്മീയതDevotees
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

Kerala

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.