ശബരിമല : ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഞായറാഴ്ച
വൈകിട്ട് 5 ന് പുതിയ തന്ത്രി കണ്ഠര് ബ്രഹ്‌മദത്തന്റെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി പ്രസാദ് ഇ.ഡി നടതുറന്ന് ദീപം തെളിയിച്ചു. തിങ്കളാഴ്ച ചിങ്ങം ഒന്ന് രാവിലെ 5 മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം നടത്താം.
രാവിലെ ഉഷ പൂജയ്‌ക്ക് ശേഷം മേല്‍ശാന്തിയെ പൂജാ കാര്യങ്ങളില്‍ സഹായിക്കുന്നതിനുള്ള ‘ഉള്‍ക്കഴകം’ ജീവനക്കാരുടെ നറുക്കെടുപ്പ് നടക്കും. എല്ലാ ദിവസവും വൈകിട്ട് ദീപാരാധനയ്‌ക്ക് ശേഷം പതിനെട്ടാം പടിയില്‍ വിശേഷാല്‍ പടിപൂജ ഉണ്ടാകും. ആഗസ്റ്റ് 21-ന് രാത്രി 10ന് നട അടയ്‌ക്കും.
തിരുവോണ പൂജകള്‍ക്കായി 24ന് വൈകിട്ട് നട വീണ്ടും തുറക്കും.
ഭക്തര്‍ www.sabarimalaonline.org എന്ന വെബ്‌സൈറ്റ് വഴി വെര്‍ച്വല്‍ ക്യൂ സ്ലോട്ടുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം.















