Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പൊതു സിവില്‍ നിയമം: എല്‍ഡിഎഫില്‍ ഭിന്നത;ലീഗിനെ ക്ഷണിച്ചതില്‍ സിപിഐക്ക് അതൃപ്തി

പൊതു സിവില്‍ നിയമത്തിനെതിരെയുള്ള സെമിനാറില്‍ മുസ്ലിം ലീഗിനെ ക്ഷണിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ച് സിപിഐ. ഇതോടെ വിഷയത്തില്‍ എല്‍ഡിഎഫിലെ ഭിന്നത മറനീക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2023, 12:24 am IST
inKerala

തിരുവനന്തപുരം: പൊതു സിവില്‍ നിയമത്തിനെതിരെയുള്ള സെമിനാറില്‍ മുസ്ലിം ലീഗിനെ ക്ഷണിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ച് സിപിഐ. ഇതോടെ വിഷയത്തില്‍ എല്‍ഡിഎഫിലെ ഭിന്നത മറനീക്കി.

പൊതു സിവില്‍ നിയമത്തില്‍ സിപിഐ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. ഈയാഴ്ച ചേരുന്ന ദേശീയ യോഗത്തിലേ നിലപാട് വ്യക്തമാക്കൂ. അതിനു മുമ്പേ തന്നെ സെമിനാര്‍ തീരുമാനിച്ചതും മുസ്ലിം ലീഗിനെ ക്ഷണിച്ചതുമാണ് സിപിഐയെ ചൊടിപ്പിച്ചത്. നിയമ കമ്മിഷന്‍ റിപ്പോര്‍ട്ട് പോലും വന്നിട്ടില്ല. അതിനു മുമ്പ് അമിത വേഗത്തില്‍ സെമിനാറും ചര്‍ച്ചകളും നടത്തുന്നതിലും സിപിഐക്ക് അതൃപ്തിയുണ്ട്. പ്രതിപക്ഷത്തുള്ള ലീഗിനെ ക്ഷണിക്കേണ്ട എന്തു സാഹചര്യമാണ് ഇപ്പോഴുള്ളതെന്നാണ് സിപിഐയുടെ ചോദ്യം.

പൊതു സിവില്‍ നിയമത്തിനെതിരെ മുസ്ലിം സംഘടനകള്‍ പോലും പ്രതിഷേധ പരിപാടികള്‍ ആഹ്വാനം ചെയ്തിട്ടില്ല. മാത്രമല്ല, ന്യൂനപക്ഷങ്ങള്‍ക്കെതിരെ മാത്രമാണ് പൊതു സിവില്‍ നിയമം എന്ന തരത്തിലുള്ള പ്രചാരണം നടത്തേണ്ടെന്നും എല്ലാ വിഭാഗങ്ങളെയും ബാധിക്കുമെന്ന തരത്തിലുള്ള പ്രതിഷേധങ്ങളില്‍ പങ്കാളികളായാല്‍ മതിയെന്നുമാണ് ഭൂരിപക്ഷം മുസ്ലിം സംഘടനകളുടെയും നിലപാട്. നിയമ കമ്മിഷന്‍ റിപ്പോര്‍ട്ടിനു ശേഷം നിലപാടറിയിക്കാമെന്നാണ് കോണ്‍ഗ്രസ് പോലും വ്യക്തമാക്കിയത്.  

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെ നേതാക്കളാരും പൊതു സിവില്‍ നിയമത്തില്‍ അഭിപ്രായത്തിനു മുതിര്‍ന്നിട്ടില്ല. പൊതു സിവില്‍ നിയമം നടപ്പാക്കണമെന്നാണ് സിപിഐയുടെ മുമ്പത്തെ നിലപാട്. ഇഎംഎസ് അടക്കമുള്ള മുന്‍കാല നേതാക്കളുടെ നിലപാടുകളില്‍ നിന്നു സിപിഎം പിന്തിരിഞ്ഞത് ഇപ്പോള്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.  

മുസ്ലിം വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് ഇഎംഎസിനെയും തള്ളി സിപിഎം നീങ്ങുന്നതെന്ന ആക്ഷേപവുമുണ്ട്. ഇത് തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയാകും. അതിനാല്‍ എടുത്തുചാടിയുള്ള നിലപാടുകള്‍ വേണ്ടെന്ന വിലയിരുത്തലിലാണ് സിപിഐ. ഇക്കാര്യത്തിലെ എതിര്‍പ്പ് സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്. ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചതില്‍ സിപിഎമ്മിലും എതിരഭിപ്രായമുണ്ട്.

കൂടാതെ മാധ്യമങ്ങള്‍ക്കെതിരെയുള്ള നിലപാടിലും സിപിഐ അതൃപ്തി അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ക്കെതിരെ ഭീഷണി ഉയര്‍ത്തുന്ന സിപിഎം എംഎല്‍എ പി.വി.അന്‍വറിനെതിരെ സിപിഐ മുതിര്‍ന്ന നേതാവ് സി. ദിവാകരന്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. കൊലവിളി നടത്തുന്ന പി.വി. അന്‍വറിനെ കൊടുംക്രിമിനലായി പ്രഖ്യാപിക്കണമെന്നാണ് സി. ദിവാകരന്‍ ആവശ്യപ്പെട്ടത്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിലായിരുന്നു സി. ദിവാകരന്റെ വിമര്‍ശനം. മാധ്യമപ്രവര്‍ത്തകര്‍ സ്വന്തം തൊഴില്‍ ചെയ്യുമ്പോള്‍ അവരെ വധിക്കുമെന്നൊക്കെ ഭീഷണിപ്പെടുത്തുന്നവരെ ക്രിമിനലായി പ്രഖ്യാപിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നുമാണ് സി. ദിവാകരന്‍ പറഞ്ഞത്.

Tags: cpmcpiUniform Civil Codeഎല്‍ഡിഎഫ്‌Muslim League
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.