Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഉച്ചയോടെ തിരികെവരാമെന്ന് പറഞ്ഞുപോയ മഹാരാജന് അന്ത്യവിശ്രമം പഴയവീട്ടിനുള്ളില്‍

കിണറു വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് മരിച്ച വെങ്ങാനൂര്‍ നീലകേശി റോഡ് നെല്ലിതറ വീട്ടില്‍ മഹാരാജന് അന്ത്യവിശ്രമമൊരുക്കിയത് പഴയ വീട്ടിനുള്ളില്‍. സംസ്‌കരിക്കാന്‍ വീട്ടുവളപ്പില്‍ സ്ഥലമില്ലാതെ വന്നതോടെയാണ് മഹാരാജന്‍ നേരത്തെ താമസിച്ച ഒറ്റമുറി വീട് അന്ത്യവിശ്രമത്തിനായി ബന്ധുക്കള്‍ തിരഞ്ഞെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2023, 12:07 am IST
inKerala

സതീഷ് കരുംകുളം

വിഴിഞ്ഞം: കിണറു വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് മരിച്ച വെങ്ങാനൂര്‍ നീലകേശി റോഡ് നെല്ലിതറ വീട്ടില്‍ മഹാരാജന് അന്ത്യവിശ്രമമൊരുക്കിയത് പഴയ വീട്ടിനുള്ളില്‍. സംസ്‌കരിക്കാന്‍ വീട്ടുവളപ്പില്‍ സ്ഥലമില്ലാതെ വന്നതോടെയാണ് മഹാരാജന്‍ നേരത്തെ താമസിച്ച ഒറ്റമുറി വീട് അന്ത്യവിശ്രമത്തിനായി ബന്ധുക്കള്‍ തിരഞ്ഞെടുത്തത്. ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെയെത്തിയ മഹാരാജനും ഭാര്യയും രണ്ട് പെണ്‍മക്കളോടൊപ്പം ആദ്യം താമസിച്ചത് കഷ്ടപ്പെട്ടും കടംവാങ്ങിയും സ്വന്തമാക്കിയ വസ്തുവിലുള്ള ഈ ഒറ്റമുറി കെട്ടിടത്തിലാണ്. ഇതിനിടയ്‌ക്ക് സര്‍ക്കാരില്‍നിന്ന് ഭവനപദ്ധതി പ്രകാരം രണ്ടുലക്ഷം രൂപ ലഭിച്ചെങ്കിലും അടിച്ചുറപ്പുള്ള വീടു നിര്‍മിക്കാന്‍ പര്യാപ്തമായില്ല. തുടര്‍ന്നാണ് വെങ്ങാനൂര്‍ സര്‍വീസ് സഹകരണ സംഘത്തില്‍ നിന്നും 2016 ആഗസ്റ്റ് മാസം രണ്ടുലക്ഷം രൂപ വായ്‌പയെടുത്തത്.

 പല പണികളും പരീക്ഷിച്ച മഹാരാജന്‍ മുക്കോലയില്‍ കുറച്ചുകാലം തട്ടുകട നടത്തിയിരുന്നു. കൊവിഡ് കാലമായതോടെ  ഇത് അടച്ചുപൂട്ടി. തുടര്‍ന്ന് കക്കൂസ് മാലിന്യങ്ങള്‍ നീക്കുന്ന ജോലി ചെയ്‌തെങ്കിലും പ്രതീക്ഷിച്ച വരുമാനം ലഭിക്കാതെ വന്നതോടെ കുടുംബത്തിന്റെ എതിര്‍പ്പിനെ മറികടന്ന് കിണര്‍ പണിക്ക് ഇറങ്ങുകയായിരുന്നു.

 ഇതിനിടയില്‍ വായ്‌പ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് നോട്ടീസ് അയച്ചു. ഇതുമൂലമാണ് അഞ്ചു ദിവസം തുടര്‍ച്ചയായി പെയ്ത മഴയ്‌ക്ക് പിന്നാലെ  ശനിയാഴ്ച രാവിലെ കിണര്‍ പണിക്കിറങ്ങിയത്. പണിക്കുളള ഉപകരണങ്ങളുമായി പുറപ്പെടുമ്പോള്‍ വിലക്കിയ ഭാര്യയോട് ഉച്ചയ്‌ക്ക് തിരിച്ചുവരുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഉച്ചയോടെ അപകടവിവരം അറിഞ്ഞെങ്കിലും മണ്ണിനടിയില്‍പ്പെട്ട് കിടക്കുന്ന മഹാരാജന്‍ ജീവനോടെ തിരികെ വരുമെന്ന് വീട്ടുകാര്‍  പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് തന്റെ ഭര്‍ത്താവിന്റെ ചേതനയറ്റ ശരീരം വീട്ടിലെത്തിച്ചപ്പോള്‍ അമ്മയുടെയും മക്കളുടെയും നിലവിളി കണ്ട് നിന്ന ബന്ധുക്കളെയും നാട്ടുകാരെയും കണ്ണിരിലാഴ്‌ത്തി. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി വീട്ടുവളപ്പിലുളള പഴയവീട്ടിലെ ഒറ്റമുറിയില്‍ മഹാരാജനെ സംസ്‌കരിച്ചു.

Tags: houseഅപകടംwellVizhinjam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിഴിഞ്ഞം ഹാര്‍ബറിലെ തരംഗരോധക ഭിത്തിയില്‍ സ്ഥാപിച്ച പ്രത്യേക കോണ്‍ക്രീറ്റ് കെയ്‌സണ്‍
Kerala

കടലലകളില്‍ നിന്നുള്ള വൈദ്യുതി; വിഴിഞ്ഞത്തെ വിപ്ലവകരമായ പരീക്ഷണം മങ്ങുന്നു

Kerala

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

Kerala

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.