Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കാമുകനെ തേടി മക്കള്‍ക്കൊപ്പം പാകിസ്ഥാനില്‍ നിന്നെത്തി പിടിയിലായ യുവതി ഹിന്ദുമതം സ്വീകരിച്ചു; ഗംഗാസ്‌നാനം നടത്തി വിവാഹം ഉടന്‍

താമസിയാതെ അയല്‍ക്കാര്‍ക്ക് പന്തികേട് തോന്നിത്തുടങ്ങി. പാകിസ്ഥാന്‍കാരിയാണെന്ന് സംശയമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2023, 04:03 pm IST
inIndia

നോയ്ഡ : പാകിസ്ഥാനില്‍ നിന്ന് നാല് മക്കളുമായി എത്തി ഇന്ത്യയിലുളള കാമുകനൊപ്പം താമസിച്ച മുസ്ലീം യുവതി പിടിയിലായ വാര്‍ത്ത ഏതാനും ദിവസം മുമ്പാണ് പുറത്തുവന്നത്. യുവതിയും ഒപ്പം പിടിയിലായ കാമുകനും കഴിഞ്ഞ ദിവസം ജാമ്യം കിട്ടിയതിനെ തുടര്‍ന്ന് പുറത്തിറങ്ങി.

ഉത്തര്‍പ്രദേശില്‍ ഗ്രേറ്റര്‍ നോയിഡയിലെ റബുപുരയിലെ വീട്ടിലെത്തിയ പാകിസ്ഥാന്‍കാരി സീമ ഹൈദറും കാമുകന്‍ സച്ചിന്‍ മീണയും മറ്റൊരു പ്രസ്താവന കൂടി നടത്തി. മുസ്ലീം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ചെന്നും കടലാസുപണികള്‍ പൂര്‍ത്തിയാക്കി ഉടന്‍ സച്ചിന്‍ മീണയെ വിവാഹം കഴിക്കുമെന്നും യുവതി പറഞ്ഞു.  

‘സീമ എന്നത് ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പൊതുവായുള്ള പേരാണ്. അതിനാല്‍ എന്റെ ആദ്യ പേര് മാറ്റേണ്ടതില്ലെന്ന് സച്ചിന്‍ പറഞ്ഞു. ഞാന്‍ എന്നെ സീമ എന്നോ സീമ സച്ചിന്‍ എന്നോ വിളിക്കും. ഞങ്ങള്‍ ഞങ്ങളുടെ കുട്ടികളുടെ പേരുകള്‍ രാജ്, പ്രിയങ്ക, പരി, മുന്നി എന്നാക്കി മാറ്റി-യുവതി  പറഞ്ഞു.

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഖൈര്‍പൂര്‍ ജില്ലയില്‍ താമസിച്ച് വന്ന  സീമ ഹൈദര്‍ നേപ്പാള്‍ വഴി രഹസ്യമായി മേയ് 13നാണ്  ഇന്ത്യയില്‍ കടന്നത്.  അനുരാഗബദ്ധയായി കാമുകനെ കാണാനുളള യാത്രയ്‌ക്ക് വേണ്ടി പണം സ്വരൂപിച്ചത് സ്വന്തമായുണ്ടായിരുന്ന സ്ഥലം 12  ലക്ഷം രൂപയ്‌ക്ക് വിറ്റാണ്.

ഇന്ത്യയിലെത്തിയ സീമയെയും മക്കളെയും കൂട്ടി സച്ചിന്‍ തന്റെ  മാതാപിതാക്കള്‍ താമസിക്കുന്ന  വീട്ടില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള റബുപുരയിലെ  വാടക വീട്ടിലേക്ക്  മാറി. താന്‍ ദല്‍ഹിയില്‍ നിന്നാണെന്നും സച്ചിനെ വിവാഹം കഴിച്ചതാണെന്നുമാണ്  അയല്‍ക്കാരോട് സീമ പറഞ്ഞത്.ബോധപൂര്‍വ്വം ഉറുദു ഒഴിവാക്കി കൂടുതല്‍ ഹിന്ദി വാക്കുകള്‍ സംസാരിക്കുകയും ചെയ്തു.

എന്നാല്‍ , താമസിയാതെ അയല്‍ക്കാര്‍ക്ക്  പന്തികേട് തോന്നിത്തുടങ്ങി. പാകിസ്ഥാന്‍കാരിയാണെന്ന് സംശയമായി. പൊലീസ് തിരച്ചില്‍ ആരംഭിച്ചതോടെ കാമുകീകാമുകന്മാര്‍  ബല്ലഭ്ഗഡിലേക്ക് രക്ഷപ്പെട്ടെങ്കിലും ഈ മാസം 4 ന് അറസ്റ്റിലായി.

തന്റെ കുടുംബാംഗങ്ങള്‍ സീമയെ മക്കള്‍ക്കൊപ്പം സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് സച്ചിന്‍ മീണ പറഞ്ഞു. സീമയ്‌ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും  അഭ്യര്‍ത്ഥിക്കുകയാണെന്നും യുവാവ് പറഞ്ഞു. പരമ്പരാഗത ഹിന്ദു രീതിയില്‍ വിവാഹം സംഘടിപ്പിക്കാനാണ്  ഉദ്ദേശിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് 13 ന് കാഠ്മണ്ഡുവില്‍ വച്ച് തങ്ങള്‍ വിവാഹിതരായെന്നും എന്നാല്‍ അതിന്റെ  രേഖകളോ സാക്ഷികളോ ഇല്ലെന്നും ദമ്പതികള്‍ പറഞ്ഞു.

ഗംഗാ സ്‌നാനം നടത്തി ഹിന്ദു ആചാരപ്രകാരം  ഔപചാരികമായ വിവാഹ ചടങ്ങ് ഉടന്‍ നടത്തുമെന്ന് സച്ചിന്റെ മാതാപിതാക്കള്‍ പറഞ്ഞു.  അവര്‍  ഒരുമിച്ച് ജീവിക്കാന്‍ താത്പര്യപ്പെടുന്ന സാഹചര്യത്തില്‍ അതിന്  അനുവദിക്കണമെന്നാണ്  അയല്‍ക്കാരും ഇപ്പോള്‍ പറയുന്നത്.

അതേസമയം,  ഇസ്ലാമോ ഹിന്ദുമതമോ ഒരു സ്ത്രീ വിവാഹിതയായിരിക്കുമ്പോള്‍ മറ്റൊരു  വിവാഹം കഴിക്കാന്‍ അനുവദിക്കുന്നില്ലെന്നും സീമയെ തിരികെ അയയ്‌ക്കണമെന്ന്   മോദി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണെന്നുമാണ് സൗദി അറേബിയയില്‍ ജോലി ചെയ്യുന്ന സീമയുടെ ഭര്‍ത്താവ് ഗുലാം ഹൈദര്‍ വീഡിയോ സന്ദേശത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഭര്‍ത്താവ് ഫോണിലൂടെ വിവാഹമോചനം നേടിയതാണെന്നും  തങ്ങള്‍ തമ്മില്‍ ഏറെക്കാലമായി ബന്ധമില്ലെന്നും സീമ പറഞ്ഞു.

Tags: വിവാഹംindiahindunarendramodiയോഗി ആദിത്യനാഥ്pakistanമുസ്ലിങ്ങള്‍വനിതislamists
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.