Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പശ്ചിമബംഗാൾ: അക്രമം വ്യാപകം, തിരഞ്ഞെടുപ്പ് കമ്മീഷന് അന്ത്യശാസനം നൽകി ഗവർണർ ആനന്ദബോസ്, ചുമതലകൾ നിർവഹിക്കുന്നതിൽ പരാജയം

“തിരഞ്ഞെടുപ്പ് കാലത്ത് ജനജീവിതത്തിന്റെ കാവൽക്കാരൻ നിങ്ങളാണ്. പോലീസും മജിസ്‌ട്രേറ്റും ഭരണകൂട സംവിധാനവും നിങ്ങളുടെ കീഴിലാണ്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള എല്ലാ അധികാരങ്ങളും നിങ്ങളിൽ നിക്ഷിപ്തമാണ്. പിന്നെ എന്തുകൊണ്ടാണ് ക്രൂരമായ കൊലപാതകങ്ങളും അക്രമവും അടിച്ചമർത്താൻ കഴിയാത്തത് ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2023, 03:29 pm IST
inIndia

കൊൽക്കത്ത: സംസ്ഥാനത്ത് തദ്ദേശ ഭരണതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഗവർണർ ഡോ സി.വി ആനന്ദബോസ് കർശന നിർദേശം നൽകി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മേധാവി തന്റെ ചുമതലകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് വ്യാഴാഴ്‌ച്ച വാർത്താസമ്മേളനത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി.   

“ഞാൻ നിങ്ങളെ നിയമിച്ചു, നിങ്ങൾ ബംഗാളിലെ ജനങ്ങളെ നിരാശപ്പെടുത്തി,”  തിരഞ്ഞെടുപ്പ് കമ്മീഷനോട് ഗവർണർ പറഞ്ഞു. ജനങ്ങൾ നിങ്ങളുടെ യജമാനന്മാരാണ്. നിങ്ങളത് മറക്കുന്നു. ഭരണഘടനയോടും നീതിനിർവഹണ സംവിധാനത്തോടുമുള്ള അവഹേളനമാണിത് – ആനന്ദബോസ് വാർത്താസമ്മേളന ത്തിൽ പറഞ്ഞു. 

“തിരഞ്ഞെടുപ്പ് കാലത്ത് ജനജീവിതത്തിന്റെ കാവൽക്കാരൻ നിങ്ങളാണ്. പോലീസും മജിസ്‌ട്രേറ്റും ഭരണകൂട സംവിധാനവും നിങ്ങളുടെ കീഴിലാണ്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള എല്ലാ അധികാരങ്ങളും നിങ്ങളിൽ നിക്ഷിപ്തമാണ്.  പിന്നെ എന്തുകൊണ്ടാണ് ക്രൂരമായ കൊലപാതകങ്ങളും അക്രമവും അടിച്ചമർത്താൻ കഴിയാത്തത് ?   

“ഇവിടെ തെരുവുകളിൽ പൊലിഞ്ഞുവീഴുന്ന ഓരോ ജീവനും നിങ്ങൾ ഉത്തരവാദിയായിരിക്കും. അത് മറക്കാതിരിക്കുക. ഇനിയെങ്കിലും നിങ്ങൾ  സ്വന്തം കടമ നിർവഹിക്കുമെന്ന് ബംഗാൾ ജനത പ്രതീക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളിൽ ഇതുവരെ 16 മരണങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. നിരവധിപേർക്ക് മാരകമായ പരിക്കും വസ്തുനഷ്ടവും സംഭവിച്ചു.   

അടുത്തിടെ നടന്ന അക്രമസംഭവങ്ങൾ ചർച്ച ചെയ്യാൻ  തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ്സിൻഹയെ രാജ്ഭവനിലേക്ക് വിളിച്ചുവെങ്കിലും തിരക്കാണെന്ന കാര്യം പറഞ്ഞ്  കമ്മീഷണർ  ഒഴിഞ്ഞുമാറി. തുടർന്ന് ഗവർണർ അദ്ദേഹത്തിന് ചൊവ്വാഴ്ച തന്ത്രപ്രധാനമായ രേഖകൾ അടങ്ങിയ മുദ്രവച്ച കവർ അയച്ചിരുന്നു. 

തെരഞ്ഞെടുപ്പിലെ അക്രമങ്ങൾ നിയന്ത്രിക്കുന്നതിനുള്ള കർശന നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് ചെയ്യാൻ  ബോസ് തിങ്കളാഴ്ച സിൻഹയ്‌ക്ക് 48 മണിക്കൂർ സമയം നൽകിയിരുന്നു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ കാനിംഗ്, ഭംഗർ, ബസന്തി എന്നിവിടങ്ങളിലെ ദുരിതബാധിത പ്രദേശങ്ങളും സംസ്ഥാനത്തിന്റെ വടക്കൻ ഭാഗത്തുള്ള കൂച്ച് ബെഹാർ ജില്ലയിലെ ദിൻഹത, സിതായ് എന്നിവിടങ്ങളും ഗവർണർ സന്ദർശിച്ചു.

ജില്ലാ പരിഷത്തുകൾ, പഞ്ചായത്ത് സമിതികൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ 74,000 സീറ്റുകളിലേക്ക് ജൂലൈ 8 ന് നടക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 5.67 കോടി ആളുകൾക്ക് വോട്ട് രേഖപ്പെടുത്താൻ അർഹതയുണ്ട്.

Tags: electiongovernorപശ്ചിമ ബംഗാള്‍സിവി ആനന്ദബോസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.