Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമേരിക്കന്‍ സന്ദര്‍ശനം നമ്മുടെ പങ്കാളിത്തത്തിന്റെ ആഴവും വൈവിധ്യവും സമ്പന്നമാക്കാനുള്ള അവസരം: നരേന്ദ്രമോദി .

ചര്‍ച്ചകള്‍ നമ്മുടെ ഉഭയകക്ഷി സഹകരണവും ഒപ്പംതന്നെ ജി20, ക്വാഡ്, ഐപിഇഎഫ് തുടങ്ങിയ ബഹുരാഷ്‌ട്ര വേദികളിലും ഏകീകരിക്കുന്നതിനുള്ള അവസരമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2023, 10:05 am IST
inIndia

ന്യൂദല്‍ഹി: അമേരിക്കന്‍  പ്രസിഡന്റ് ബൈഡനുമായും മറ്റ് മുതിര്‍ന്ന അമേരിക്കന്‍ നേതാക്കളുമായും നടത്തുന്ന ചര്‍ച്ചകള്‍ നമ്മുടെ ഉഭയകക്ഷി സഹകരണവും ഒപ്പംതന്നെ  ജി20, ക്വാഡ്, ഐപിഇഎഫ് തുടങ്ങിയ ബഹുരാഷ്‌ട്ര വേദികളിലും ഏകീകരിക്കുന്നതിനുള്ള അവസരമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി..

അമേരിക്കന്‍ സന്ദര്‍ശനം നമ്മുടെ പങ്കാളിത്തത്തിന്റെ ആഴവും വൈവിധ്യവും സമ്പന്നമാക്കാനുള്ള അവസരമായിരിക്കുമെന്നും.യുഎസ്എ, ഈജിപ്ത് സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവനവനയില്‍ പറഞ്ഞു

പ്രസ്താവനവനയുടെ പുൂര്‍ണ്ണരൂപം

പ്രസിഡന്റ് ജോസഫ് ബൈഡന്‍, പ്രഥമ വനിത ഡോക്ടര്‍ ജില്‍ ബൈഡന്‍ എന്നിവരുടെ ക്ഷണം സ്വീകരിച്ചാണ് ഞാന്‍ അമേരിക്കയിലേക്ക് പോകുന്നത്. ഈ പ്രത്യേക ക്ഷണം നമ്മുടെ ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള പങ്കാളിത്തത്തിന്റെ കരുത്തിന്റെയും ചൈതന്യത്തിന്റേയും പ്രതിഫലനമാണ്.

ഞാന്‍ ന്യൂയോര്‍ക്കില്‍ എന്റെ സന്ദര്‍ശനം ആരംഭിക്കും. അവിടെ ജൂണ്‍ 21 ന് ഐക്യരാഷ്‌ട്രസഭാ ആസ്ഥാനത്ത് യുഎന്‍ നേതൃത്വത്തിനും അന്താരാഷ്‌ട്ര സമൂഹത്തിനും ഒപ്പം ഞാന്‍ അന്താരാഷ്‌ട്ര യോഗാ ദിനം ആഘോഷിക്കും. 2014 ഡിസംബറില്‍ അന്താരാഷ്‌ട്ര യോഗാ ദിനം അംഗീകരിക്കണമെന്ന ഇന്ത്യയുടെ നിര്‍ദേശത്തെ പിന്തുണച്ച സ്ഥലത്ത് തന്നെ ഈ പ്രത്യേക ആഘോഷത്തില്‍ പങ്കെടുക്കുന്നതിനായി ഞാന്‍ കാത്തിരിക്കുകയാണ്.

അതിന് ശേഷം ഞാന്‍ വാഷിങ്ടണ്‍ ഡിസിയിലേക്ക് പോകും. സെപ്റ്റംബര്‍ 2021ലെ അമേരിക്കയിലേക്കുള്ള എന്റെ അവസാനത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് ശേഷം പ്രസിഡന്റ് ബൈഡനും ഞാനും പല തവണ പരസ്പരം കണ്ടുമുട്ടിയിരുന്നു. ഈ വിവിധ മേഖലകളിലുടനീളമുള്ള ആഴത്തിലുള്ള ഇടപെടലുകള്‍ കാരണം ഇന്ത്യയുഎസ് ബന്ധം ബഹുമുഖമാണ്. ചരക്കു കയറ്റുമതിയിലും സേവനങ്ങളിലും ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎസ്എ. ശാസ്ത്രം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആരോഗ്യം, പ്രതിരോധം, സുരക്ഷാ  തുടങ്ങിയ മേഖലകളിലും ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.ക്രിട്ടിക്കല്‍ & എമര്‍ജിംഗ് ടെക്‌നോളജീസ് എന്ന സംരംഭം പ്രതിരോധ വ്യാവസായിക സഹകരണം, ബഹിരാകാശം, ടെലികോം, ക്വാണ്ടം, നിര്‍മിത ബുദ്ധി, ബയോടെക് മേഖലകളില്‍ പുതിയ മാനങ്ങളും വിശാല സഹകരണവും സാധ്യമാക്കി. സ്വതന്ത്രവും തുറന്നതും ഉള്‍ക്കൊള്ളുന്നതുമായ ഇന്തോപസഫിക് എന്ന യോജിച്ച കാഴ്ചപ്പാട് സാധ്യമാക്കുന്നതിന് ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.

പ്രസിഡന്റ് ബൈഡനുമായും മറ്റ് മുതിര്‍ന്ന അമേരിക്കന്‍ നേതാക്കളുമായും ഞാന്‍ നടത്തുന്ന ചര്‍ച്ചകള്‍ നമ്മുടെ ഉഭയകക്ഷി സഹകരണവും ഒപ്പംതന്നെ  ജി20, ക്വാഡ്, ഐപിഇഎഫ് തുടങ്ങിയ ബഹുരാഷ്‌ട്ര വേദികളിലും ഏകീകരിക്കുന്നതിനുള്ള അവസരമായി മാറും.

പ്രസിഡന്റ് ബൈഡന്‍, പ്രഥമ വനിത ഡോ. ജില്‍ ബൈഡന്‍ എന്നിവരോടൊപ്പം നിരവധി പ്രമുഖരുമായി വിരുന്നില്‍ പങ്കെടുക്കാന്‍ കഴിയുന്നതിലും എനിക്ക് വളരെ സന്തോഷമുണ്ട്.

ഇന്ത്യയുഎസ് ബന്ധത്തിന് യുഎസ് കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും ശക്തമായ പിന്തുണയാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. യുഎസ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ക്ഷണപ്രകാരം ഞാന്‍ യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും.

ഇരുരാജ്യങ്ങളിലേയും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും സഹകരണവും ഇന്ത്യ യുഎസ് പരസ്പര വിശ്വാസം വളര്‍ത്തിയെടുക്കുന്നതിന് സഹായകമായിട്ടുണ്ട്. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ നേരില്‍ക്കാണുന്നതിനേയും ഞാന്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. അതോടൊപ്പം തന്നെ വ്യാപാരനിക്ഷേപ ബന്ധം ഉയര്‍ത്തുന്നതിനും ആഗോള വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതിനുമുള്ള അവസരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഞാന്‍ പ്രമുഖ സിഇഒമാരെയും നേരില്‍ കാണും.

യുഎസ് സന്ദര്‍ശനം ജനാധിപത്യം, വൈവിധ്യം, സ്വാതന്ത്ര്യം എന്നിവയുടെമൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള നമ്മുടെ ബന്ധത്തെ ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. ആഗോളതലത്തിലുള്ള വെല്ലുവിളികളെ നേരിടുന്നതില്‍ ഞങ്ങള്‍ ഒരുമിച്ച് ശക്തമായി നിലകൊള്ളുന്നു.

ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍സിസിയുടെ ക്ഷണപ്രകാരം ഞാന്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്ന് കെയ്‌റോയിലേക്ക് പോകും. ഏറെ അടുപ്പമുള്ളതും സൗഹൃദപരവുമായ രാജ്യത്തേക്ക് ആദ്യമായി സന്ദര്‍ശനം നടത്തുന്നതില്‍ ഞാന്‍ ആവേശത്തിലാണ്.

ഈ വര്‍ഷത്തെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പ്രസിഡന്റ് സിസിയെ മുഖ്യാതിഥിയായി സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ഈ രണ്ട് സന്ദര്‍ശനങ്ങളും ഈജിപ്തുമായുള്ള ഇന്ത്യയുടെ വളരെ വേഗത്തില്‍ വികസിക്കുന്ന പങ്കാളിത്തത്തിന്റെ പ്രതിഫലനം കൂടിയാണ്. പ്രസിഡന്റ് സിസിയുടെ സന്ദര്‍ശന വേളയില്‍ ഒരു തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഈ സഹകരണം ഉയര്‍ന്നു.

ഇന്ത്യയും ഈജിപ്തും തമ്മിലുള്ള ബഹുമുഖവ പങ്കാളിത്തത്തിന് കൂടുതല്‍ ഊര്‍ജം പകരാന്‍ പ്രസിഡന്റ് സിസിയുമായും ഈജിപ്ഷ്യന്‍ ഗവണ്‍മെന്റിലെ മുതിര്‍ന്ന അംഗങ്ങളുമായും ഞാന്‍ നടത്തുന്ന ചര്‍ച്ചകള്‍ക്ക് കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈജിപ്തിലെ ഇന്ത്യന്‍ സമൂഹവുമായി സംവദിക്കാനും എനിക്ക് അവസരം ലഭിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

Music

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

Varadyam

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

India

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

Kerala

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.