Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഫൈനല്‍ നാളെ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടത്തിന് ഇനി ഒരു ദിനം മാത്രം. നാളെ ഇംഗ്ലണ്ടിലെ പ്രാദേശിക സമയം രാവിലെ 11മുതലാണ് മത്സരം. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30ന്. രണ്ടാം വട്ടം കിരീടപോരാട്ടത്തിനിറങ്ങുമ്പോള്‍ ഇന്ത്യ മാത്രം അതേപടി നില്‍ക്കുന്നു. മറ്റ് പല കാര്യങ്ങളിലും രണ്ട് വര്‍ഷം മുമ്പ് ഇന്ത്യ കണ്ട ആദ്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നിന്നും മാറിയിട്ടുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 6, 2023, 05:00 am IST
inCricket

കെന്നിങ്ടണ്‍ ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടത്തിന് ഇനി ഒരു ദിനം മാത്രം. നാളെ ഇംഗ്ലണ്ടിലെ പ്രാദേശിക സമയം രാവിലെ 11മുതലാണ് മത്സരം. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30ന്. രണ്ടാം വട്ടം കിരീടപോരാട്ടത്തിനിറങ്ങുമ്പോള്‍ ഇന്ത്യ മാത്രം അതേപടി നില്‍ക്കുന്നു. മറ്റ് പല കാര്യങ്ങളിലും രണ്ട് വര്‍ഷം മുമ്പ് ഇന്ത്യ കണ്ട ആദ്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നിന്നും മാറിയിട്ടുണ്ട്.

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡ് ആയിരുന്നു ഇന്ത്യയുടെ എതിരാളികള്‍. അന്ന് ഇന്ത്യയെ നയിച്ചത് വിരാട് കോഹ്‌ലിയാണ്. ഇന്ത്യന്‍ ക്യാമ്പിനെ പരിശീലിപ്പിച്ചിരുന്നത് രവി ശാസ്ത്രിയായിരുന്നു. ഇക്കുറി ഇന്ത്യയെന്ന പേര് അതേപടി നിലനില്‍ക്കുന്നു, ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പ്രധാനമായും എതിരാളികള്‍. ന്യൂസിലാന്‍ഡിന്റെ സ്ഥാനത്ത് പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഓസ്‌ട്രേലിയ ആണ്. ഇന്ത്യയെ അന്ന് നയിച്ച കോഹ്‌ലി ടീമിലുണ്ട്. പക്ഷെ നായകനല്ല. ഇന്ത്യയെ നയിക്കുന്നത് രോഹിത് ശര്‍മ്മയാണ്. പരിശീലക സ്ഥാനത്ത് രാഹുല്‍ ദ്രാവിഡ്.

21ല്‍ ബോളിങ് ഡിപ്പാര്‍ട്ട്‌മെന്റിനെ മുന്നില്‍ നിന്ന് നയിക്കാന്‍ ജസ്പ്രീത് സിങ് ബുംറ ഉണ്ടായിരുന്നു. ഇക്കുറി ബുംറയെ പരിക്ക് തടഞ്ഞുനിര്‍ത്തി. പകരം, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്കൊപ്പം പരിചയ സമ്പന്നനായ ഉമേഷ് യാദവും ഉണ്ട്.

ഇംഗ്ലണ്ടിലെ പ്രത്യേകിച്ച് ഓവലിലെ ടെസ്റ്റില്‍ പേസ് ബോളര്‍മാര്‍ മുതല്‍കൂട്ടാണ്. ആ നിലയ്‌ക്കാണ് ബുംറയുടെ അസാന്നിധ്യം വലിയ തിരിച്ചടിയാകുന്നത്. ഓസ്‌ട്രേലിയക്ക് ജോഷ് ഹെയ്‌സല്‍വുഡിനെ പരിക്ക് കാരണം കഴിഞ്ഞ ദിവസം നഷ്ടമായിക്കഴിഞ്ഞു. എങ്കിലും മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നീ നിരകള്‍ ഒത്തുചേരുമ്പോള്‍ നല്ല ശക്തരാണ്.  

കഴിഞ്ഞ ദിവസം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ഒരു ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ ടെസ്റ്റ് ഫൈനലിനെ കുറിച്ച് അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ് – ഇംഗ്ലണ്ടിലെ പിച്ചുകള്‍ ബാറ്റിങ്ങിന് വെല്ലുവിളി നിറഞ്ഞതാണ്. ഇന്ത്യന്‍ നായകന്‍ പ്രകടിപ്പിച്ച ഈ ഉത്കണ്ഠയില്‍ കരുതല്‍ ഉണ്ടായിട്ടുണ്ടെന്ന് വേണം കരുതാന്‍. ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സിന്റെ സാന്നിധ്യത്തിലായിരുന്നു ഇന്ത്യന്‍ നായകന്റെ ഈ പറച്ചില്‍.

ഈ മാസം 16ന് തുടങ്ങാനിരിക്കുന്ന ആഷസ് പരമ്പരയ്‌ക്ക് കൂടിയുള്ള ഒരുക്കത്തിലാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം. അവര്‍ ലോക പോരാട്ടത്തേക്കാള്‍ മതിപ്പ് കാണുന്നത് ആഷസിലാണ്. എന്നാല്‍ എത്ര നിസ്സാരപ്പെട്ട മത്സരം പോലും ലാഘവത്തോടെ കാണുന്നവരല്ലെ ഓസീസ്. ടെസ്റ്റ് ക്രിക്കറ്റിനെ വലിയ ഗൗരവത്തോടെ കാണുന്നവരുമാണ് ഓസ്‌ട്രേലിയ. ക്രിക്കറ്റില്‍ പ്രൊഫഷണലിസം കൊണ്ടുവന്നതാണ് ഓസീസ് പാരമ്പര്യം.

ടെസ്റ്റിന്റെ നിലനില്‍പ്പില്‍ ആശങ്ക പങ്കുവച്ച് സ്മിത്ത്

കെന്നിങ്ടണ്‍ ഓവല്‍: ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിയില്‍ ആശങ്ക തുറന്ന് പങ്കുവച്ച് ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. ഇന്നലെ പരിശീലനത്തിനിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് താരം തന്റെ ആശങ്ക മറയില്ലാതെ പങ്കുവച്ചത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇപ്പോള്‍ ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് പോലുള്ള ടീമുകള്‍ മാത്രമേ ഗൗരവത്തിലെടുക്കുന്നുള്ളൂ. മറ്റ് ചെറു രാജ്യങ്ങളെല്ലാം ടെസ്റ്റിന് വേണ്ടത്ര പ്രാധാന്യം കൊടുക്കാന്‍ തയ്യാറാകുന്നില്ല. എന്നത് ചൂണ്ടിക്കാട്ടിയായിരുന്നു സ്മിത്തിന്റെ അഭിപ്രായപ്രകടനം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പാണ് താരത്തിന്റെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. ടെസ്റ്റ് ക്രിക്കറ്റ് നിലനില്‍ക്കേണ്ടതുണ്ട് വളരെ നന്നനിലയില്‍, ഇപ്പോള്‍ അതിനുള്ള നല്ല അവസ്ഥയുണ്ടെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ പല രാജ്യങ്ങളും ഫ്രാഞ്ചൈസി ക്രിക്കറ്റ് എന്ന ആകര്‍ഷകത്വത്തിലേക്ക് മറയുകയാണ്. ധാരാളം പണം ലഭിക്കുമെന്നതിനാലാണ് താരങ്ങള്‍ ഇതിന്റെ സമ്മര്‍ദ്ദത്തില്‍പ്പെട്ടുപോകുന്നത്. ഈ സാഹചര്യത്തില്‍ ക്രിക്കറ്റ് അതിന്റെ സൗന്ദര്യം ചോരാതെ നിലനില്‍ക്കുന്നതിന് ടെസ്റ്റ് നിലനില്‍ക്കേണ്ടത് അനിവാര്യമാണെന്ന അഭിപ്രായം ശക്തമാണ്.

Tags: indiaഓസ്ട്രേലിയബിസിസിഐലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

India

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

World

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.