Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സര്‍വവും സംഭവിക്കുന്നത് അവിദ്യയില്‍

സരസീരുഹചാരുലോചനന്‍ ശ്രീരാഘവന്‍ ഗുരുനായകനോടു ചോദിച്ചു- സ്വപ്‌നമെങ്ങനെ ഗുരോ സത്യമായിട്ടുവന്നു? ഹൃത്പ്പൂവില്‍ എന്തോര്‍ത്തിട്ടും സംശയം നീങ്ങുന്നില്ല. കനിവോടരുള്‍ ചെയ്തീടേണമെന്നു കേട്ടു മുനിനായകന്‍ ഇങ്ങനെ പറഞ്ഞു; സര്‍വവും സംഭവിക്കുന്നത് അവിദ്യയില്‍ എന്നു ബോധിക്കുക. ഇതു നന്നായി ഗാധിവൃത്താന്തംകൊണ്ടറിയാം

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
May 3, 2023, 11:46 pm IST
in Samskriti

സരസീരുഹചാരുലോചനന്‍ ശ്രീരാഘവന്‍ ഗുരുനായകനോടു ചോദിച്ചു- സ്വപ്‌നമെങ്ങനെ ഗുരോ സത്യമായിട്ടുവന്നു? ഹൃത്പ്പൂവില്‍ എന്തോര്‍ത്തിട്ടും സംശയം നീങ്ങുന്നില്ല. കനിവോടരുള്‍ ചെയ്തീടേണമെന്നു കേട്ടു മുനിനായകന്‍ ഇങ്ങനെ പറഞ്ഞു; സര്‍വവും സംഭവിക്കുന്നത് അവിദ്യയില്‍ എന്നു ബോധിക്കുക. ഇതു നന്നായി ഗാധിവൃത്താന്തംകൊണ്ടറിയാം. ചേതോവാസനാവശംകൊണ്ട് കാകതാളീയം (യദൃച്ഛയാ സംഭവിക്കുന്നത്) എന്നപോലെ അന്യോന്യം മഹാവ്യവഹാരങ്ങള്‍ താനേതന്നെ വളരെ യോജിച്ചുകൊണ്ടീടുന്നവെന്ന് അറിയുക. രാജാവ് ആ ഇന്ദ്രജാലക്കാരന്റെ ചേഷ്ടകാരണം പക്കണം (കാട്ടാളക്കുടില്‍) മുതലായതൊക്കെയും കാണുന്നകാലം പാരം ഉല്ലസിതയായീടുന്ന അവിദ്യ  പിറ്റേന്നാളും നല്ലവണ്ണം ഉല്ലസിതയായി. ലവണരാജാവിനാല്‍ അപ്പോള്‍ സ്വപ്‌നവി്രഭമമായിട്ട് യാതൊന്നു കാണപ്പെടുന്നുവോ, വിന്ധ്യാപര്‍വത- പുല്‍ക്കസ-സ്വജനങ്ങളാല്‍ ഹന്ത! സംവിദിതയായിവന്നു. രാജാവിന് അകതാരില്‍ ഏതൊരു തോന്നല്‍ ഉണ്ടായിവന്നുവോ ആ തോന്നല്‍തന്നെ ചണ്ഡാളന്മാര്‍ക്കുമുണ്ടായി. ചണ്ഡാളന്മാര്‍ക്ക് മനസ്സിന് ഏതൊരു തോന്നല്‍ ഉണ്ടായിവന്നിതൊ ആ തോന്നല്‍തന്നെ രാജാവിനുമുണ്ടായി. ശ്രീരാമ! വ്യവഹാരഗതിയാകുന്ന മായയ്‌ക്ക് പ്രതിമാനമാകുന്ന സത്തയുണ്ടായി വരുന്നു. ഇന്നുള്ള പദാര്‍ത്ഥങ്ങള്‍ക്കൊക്കെയും സംവേദനമെന്നിയെ വേറൊരു സത്തയില്ലെന്ന് നീ അറിയുക.

ദൃഷ്ടാവിന്റെയും ദൃശ്യത്തിന്റെയും സംബന്ധത്തില്‍ ദ്രഷ്ടാവിന് ഏതു രൂപം ഭവിക്കുന്നവോ സുമതേ! ത്രിപുടിയില്ലാതെയുള്ള അതുതന്നെ വിമലവും പരവുമായ പദമെന്ന് ഉള്ളില്‍ ധരിക്കുക. ഒന്നിനെ ഉപേക്ഷിച്ചിട്ട് മാനസം പിന്നെ വേറെയൊന്നിനെ പ്രാപിക്കുന്നതിന്റെ മദ്ധ്യേ രാമ! യാതൊരുരൂപമാണു ചേതസ്സിനു ഭവിച്ചീടുന്നത്, ആലോചിച്ചാല്‍, മൂന്നവസ്ഥയും വിട്ടതായ തത്സ്വരൂപമായി മാന്യനായുള്ളോരു നീ എല്ലായ്‌പ്പോഴും ഭവിച്ചീടുക.  

ഹേ രാമ! ജാഗ്രം, സ്വപ്‌നം, സുഷുപ്തി* എന്നീ മൂന്നും ചേരാത്ത നിന്റെ രൂപം യാതൊന്നോ, അത് സനാതനം, അജഡം, അചേതനം എന്നിവയില്‍ തന്മയമായി എല്ലായ്‌പ്പോഴും ഭവിക്കും. അത് മനോരഹിതമായും കല്ലിന്റെ ഉള്ളുപോലെ ആയീടുന്നുവെന്നും കരുതുക. സന്മതേ! ജഡതയെ പെട്ടെന്ന് ദൂരെക്കളഞ്ഞ് നീ എല്ലായ്‌പ്പോഴും തന്മയമായി ഭവിക്കുക. വിളംബംകൂടാതെയും അത്യന്തോല്‍ക്കൃഷ്ടമായ യുക്തിയോടും ഭവഭാവനയോടും കൂടാതെ ചിത്തത്തിനെ ദൂരെക്കളഞ്ഞിട്ട് എങ്ങനെയാകുന്നുവോ അങ്ങനെ സ്ഥിരനായിട്ടു വാഴുക. ഹേ രാമ! സംസാരമാകുന്ന അത്യുഗ്രമായ പൊട്ടക്കുളത്തിനു ചേരുന്നതും നല്ലതുമായ യന്ത്രവാഹിനിയായീടുന്ന വാസനയെന്നു പേരുള്ള കയറിനെ നീ പണിപ്പെട്ട് ഛേദിച്ചുകളയണം. ഒന്നാമതായി പരമാത്മതത്ത്വത്തില്‍നിന്നു വന്നതായ ശൂന്യമായ മനസ്സിന്റെ വികല്പ**ങ്ങളെക്കൊണ്ട് ഇക്കാണുന്ന ശൂന്യമായ ജഗത്തിനെ; ശൂന്യമാകുന്ന ആകാശത്തെ ശൂന്യമായ നീലനിറമായി രാമചന്ദ്ര! തോന്നിച്ചീടുന്നു. സങ്കല്പം ക്ഷയിക്കുമ്പോള്‍ മാനസ്സ് നശിക്കുന്നുവെങ്കില്‍ ഭവമോഹമാകുന്ന മഞ്ഞു നീങ്ങും. ശരത്ക്കാലത്തില്‍ സ്വച്ഛമാകുന്ന ആകാശംപോലെ ആദ്യം പരമാദ്വയമായ ചിന്മാത്രം പ്രകാശിക്കും.  

*വിശ്വന്‍, തൈജസന്‍, പ്രാത്ജ്ഞന്‍ എന്ന മൂന്നു പദങ്ങളുടെ സ്ഥാനങ്ങളായ ജാഗ്രത്, സ്വപ്‌നം, സുഷുപ്തി (ത്രിപുടി) എന്ന അവസ്ഥകളെ സൂക്ഷ്മം, സ്ഥൂലം, കാരണം എന്നു നിര്‍വചിക്കാം.  ഈ മൂന്ന് അവസ്ഥകളെ വിശകലനം ചെയ്തിട്ടാണ് വേദാന്തികള്‍ ആത്മാവിന്റെ അസ്തിത്വത്തെയും ഏകത്വത്തെയും പറ്റിയുള്ള നിഗമനത്തിലെത്തിച്ചേര്‍ന്നിട്ടുള്ളത്.  (മാണ്ഡൂക്യകാരിക).

വികല്പം: (ഒത്ത) വിഷയമില്ലാത്ത ശബ്ദത്തെ അനുസരിച്ചുണ്ടാകുന്നതാണ് വികല്പം.

Tags: hinduശ്രീരാമന്‍വേദ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

ആര്‍എസ്എസ്, ഒരു സമഗ്ര വീക്ഷണം

India

പഞ്ചപരിവര്‍ത്തനമാണ് ഹിന്ദുത്വത്തിന്റെ യുഗധര്‍മ്മം:ദത്താത്രേയ ഹൊസബാളെ

Entertainment

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

Spiritual

എന്താണ് കുറി തൊടല്‍? ഭസ്മം എന്തിന്റെ പ്രതീകമാണ്?

India

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്രസഹായത്തോടെ ജലവിതരണ-ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി

കാരുണ്യം പടര്‍ത്തിയാല്‍ ഭൂമിയെ സ്വര്‍ഗമാക്കാം

പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 12 വര്‍ഷങ്ങള്‍: മൂന്നാം മോദി സര്‍ക്കാര്‍ ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

അഫ്ഗാന്‍ ബാറ്റര്‍ റഹ്‌മത്ത് ഷായുടെ വിക്കറ്റ് നേടിയ മാനവ് സുത്താറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ഭാരത വിജയം ഇന്നിങ്‌സിനും 300 റണ്‍സിനും

രാജ്യത്ത് കാലവര്‍ഷം വ്യാപിക്കുന്നു; മഴയുടെ തീവ്രത കൂടും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; ഹെലികോപ്ടര്‍ കരാര്‍ പുതുക്കണമെന്ന് ഡിജിപി

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.