ന്യൂദല്‍ഹി: വൈദ്യുത വാഹനങ്ങളുടെ ജനപ്രീതി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച കൃത്യമായ നടപടികള്‍ ഇപ്പോള്‍ രാജ്യത്തുടനീളം ദൃശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ശൂന്യ വാതക ബഹിര്‍ഗ്ഗമനം എന്ന കാഴ്ചപ്പാടോടെ രാജ്യം അതിവേഗം ഇലക്ട്രിക് വാഹനങ്ങള്‍ സ്വീകരിക്കുകയാണെന്ന് കേന്ദ്ര ഘനവ്യവസായ മന്ത്രി ഡോ. മഹേന്ദ്ര നാഥ് പാണ്ഡെ ട്വീറ്റില്‍ അറിയിച്ചു.
ഇതിനു മറുപടിയായാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ഇന്ത്യയില്‍ ഇന്ന് വൈദ്യുത വാഹനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. ഇരുചക്ര വാഹനങ്ങളായാലും കാറുകളിലും ഇവി വണ്ടികള്‍ വിപണി പിടിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: