Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കേന്ദ്രഭരണം സ്വാമി വിവേകാനന്ദന്റെ തത്ത്വചിന്തകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ; നരേന്ദ്രമോദി

കന്യാകുമാരിയിലെ പ്രശസ്തമായ പാറയില്‍ നിന്നാണ് സ്വാമി വിവേകാനന്ദന്‍ തന്റെ ജീവിതത്തിന്റെ ലക്ഷ്യം കണ്ടെത്തിയതെന്നും അതിന്റെ പ്രഭാവം ചിക്കാഗോയില്‍ കാണാനായെന്നും നരേന്ദ്രമോദി വിശദീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2023, 10:34 pm IST
inSamskriti

ചെന്നൈ: സ്വാമി വിവേകാനന്ദന്റെ തത്ത്വചിന്തകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടുള്ളതാണ് കേന്ദ്ര ഭരണമെന്ന് നരേന്ദ്ര മോദി. ഗവണ്‍മെന്റിന്റെ എല്ലാ അഭിമാനകരമായ പരിപാടികളിലും ഇതേ വീക്ഷണമാണ് ബാധകമാക്കിയിരിക്കുന്നതെന്ന് വിശേഷാധികാരങ്ങള്‍ തകര്‍ക്കപ്പെടുകയും സമത്വം ഉറപ്പാക്കുകയും ചെയ്യുമ്പോള്‍ സമൂഹം പുരോഗമിക്കുന്നു എന്ന സ്വാമി വിവേകാനന്ദന്റെ വീക്ഷണത്തോടുള്ള സാദൃശ്യം വരച്ചുകാട്ടികൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. തന്റെ ദര്‍ശനം നിറവേറ്റുന്നതിനായി ഇന്ത്യ പ്രവര്‍ത്തിക്കുന്നത് സ്വാമി വിവേകാനന്ദന്‍ അഭിമാനത്തോടെ വീക്ഷിക്കുന്നുണ്ട് എന്നതില്‍ എനിക്ക് ഉറപ്പുണ്ട്. ഇപ്പോള്‍ നമ്മുടെ സമയമാണെന്ന് ഓരോ ഇന്ത്യക്കാരനും തോന്നുന്നു.സ്വാമി രാമകൃഷ്ണാനന്ദ 1897ല്‍ ചെന്നൈയില്‍ ആരംഭിച്ച ശ്രീരാമകൃഷ്ണ മഠത്തിന്റെ 125ാം വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുത്ത് മോദി പറഞ്ഞു

സ്വാമി വിവേകാനന്ദന്റെ മുറിയില്‍  പ്രധാനമന്ത്രി പുഷ്പാര്‍ച്ചനയും പൂജയും ധ്യാനവും നടത്തി.  വിശുദ്ധ ത്രയത്തെക്കുറിച്ചുള്ള  പുസ്തകവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.”സ്വാമി വിവേകാനന്ദന്റെ വീട്ടില്‍ ധ്യാനിക്കുന്നത് വളരെ സവിശേഷമായ ഒരു അനുഭവമായിരുന്നു, ഇപ്പോള്‍ ഞാന്‍ പ്രചോദിതനും ഊര്‍ജ്ജ്വസലനുമായതായി തോന്നുന്നു”  മോദി പറഞ്ഞു.

കന്യാകുമാരിയിലെ പ്രശസ്തമായ പാറയില്‍ നിന്നാണ് സ്വാമി വിവേകാനന്ദന്‍ തന്റെ ജീവിതത്തിന്റെ ലക്ഷ്യം കണ്ടെത്തിയതെന്നും അതിന്റെ പ്രഭാവം ചിക്കാഗോയില്‍ കാണാനായെന്നും അദ്ദേഹം വിശദീകരിച്ചു. സ്വാമി വിവേകാനന്ദന്‍ ആദ്യം കാലുകുത്തിയത് തമിഴ്‌നാടിന്റെ പുണ്യഭൂമിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാംനാട്ടിലെ രാജാവ് അദ്ദേഹത്തെ വളരെ ആദരവോടെയാണ് സ്വീകരിച്ചതെന്നും പതിനേഴ് വിജയ കമാനങ്ങള്‍ സ്ഥാപിക്കുകയും ഒരാഴ്ച പൊതുജീവിതം സ്തംഭിച്ചുകൊണ്ടുള്ള ഉത്സവമായിരുന്നുവെന്നുമാണ് ആ അവസരത്തെ നോബല്‍ സമ്മാന ജേതാവായ ഫ്രഞ്ച് എഴുത്തുകാരന്‍ റൊമെയ്ന്‍ റോളണ്ട് വിശേഷിപ്പിച്ചിരിക്കുന്നത്.ആയിരക്കണക്കിന് വര്‍ഷങ്ങളായി തന്നെ ഇന്ത്യ ഒരു രാഷ്‌ട്രമാണെന്നന്ന നിലയിലുള്ള വളരെ വ്യക്തമായ സങ്കല്‍പ്പം രാജ്യത്തെ ജനങ്ങള്‍ക്ക് ഉണ്ടായിരുന്നുവെന്നും അതാണ് ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്നത് അര്‍ത്ഥവത്താക്കുന്നതാണെന്നും ഇന്ത്യ സ്വതന്ത്രമാകുന്നതിനും വളരെ മുന്‍പ് തന്നെ ബംഗാളില്‍ നിന്നുള്ള സ്വാമ വിവേകാനന്ദന് തമിഴ്‌നാട്ടില്‍ വീരോചിതമായ സ്വീകരണം നല്‍കിയത് ചൂണ്ടിക്കാട്ടികൊണ്ട് പ്രധാനമന്ത്രി തറപ്പിച്ചുപറഞ്ഞു.  

കായികവിനോദങ്ങളും ശാരീകക്ഷമതയും സ്വഭാവവികസനത്തിന് നിര്‍ണായകമാണെന്ന് സ്വാമിജി വിശ്വസിച്ചിരുന്നതായും ഇന്ന് സമൂഹം കായികവിനോദത്തിനെ ഒരു അധികപ്രവര്‍ത്തനം എന്നതിലുപരി പ്രൊഫഷനായി പരിഗണിച്ചു തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗയും ഫിറ്റ് ഇന്ത്യയും ബഹുജന പ്രസ്ഥാനങ്ങളായി മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോളതലത്തിലെ മികച്ച സമ്പ്രദായങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാനായി വിദ്യാഭ്യാസ മേഖലയെ പരിഷ്‌കരിച്ച ദേശീയ വിദ്യാഭ്യാസ നയത്തില്‍ സ്പര്‍ശിച്ച അദ്ദേഹം, വിദ്യാഭ്യാസത്തിലൂടെ ശാക്തീകരണം കൈവരിക്കാമെന്ന സ്വാമി ജിയുടെ വിശ്വാസത്തെക്കുറിച്ചും സാങ്കേതികവും ശാസ്ത്രീയവുമായ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും പരാമര്‍ശിക്കുകയുംചെയ്തു. ”ഇന്ന്, നൈപുണ്യ വികസനത്തിന് മുന്‍പൊന്നുമില്ലാത്ത പിന്തുണ ലഭിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഊര്‍ജ്ജസ്വലമായ സാങ്കേതികവും ശാസ്ത്രീയവുമായ പരിസ്ഥിതിയും നമുക്കുണ്ട്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ ആര്‍.എന്‍. രവി, രാമകൃഷ്ണ മഠം വൈസ് പ്രസിഡന്റ് സ്വാമി ഗൗതമാനന്ദജി, കേന്ദ്ര സഹമന്ത്രി  എല്‍ മുരുകന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags: narendramodiSwami VivekanandanRamakrishna Math
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.