Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഫണ്ട് എത്തിക്കാന്‍ കുഴല്‍പ്പണവഴി ശക്തമാക്കി പിഎഫ്ഐ; കേന്ദ്രം യുഎഇ, പിന്നില്‍ മലയാളികള്‍; എന്‍ഐഎയ്‌ക്ക് വിശദാംശങ്ങള്‍ ലഭിച്ചത് ഭീകരരെ ചോദ്യം ചെയ്തതോടെ

കേരളത്തിലും കര്‍ണാടകയിലും വലിയ തോതില്‍ ഹവാലയായി പണം വരുന്നുണ്ടെന്ന് എന്‍ഐഎ കണ്ടെത്തി. ബിഹാറിലെ ഫുല്‍വാരി ഷെരീഫ് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ്, തെക്കേയിന്ത്യ കേന്ദ്രീകരിച്ച് നടക്കുന്ന ഇവരുടെ വന്‍ കുഴല്‍പ്പണ റാക്കറ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎയ്‌ക്ക് ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളിലേക്ക് തെക്കേയിന്ത്യയില്‍ എത്തിച്ചാണ് പണം കൈമാറുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2023, 10:01 am IST
inKerala

ന്യൂദല്‍ഹി: രാജ്യവിരുദ്ധ, ഭീകര പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് കുഴല്‍പ്പണ വഴി ഉഷാറാക്കുന്നു. കഴിഞ്ഞ ദിവസം പിടിയിലായ കാസര്‍കോട് സ്വദേശി കെ.എം. ആബിദ് അടക്കമുള്ള അഞ്ച് ഭീകരരെ ചോദ്യം ചെയ്തതോടെയാണ് ഇതിന്റെ വിശദാംശങ്ങള്‍ എന്‍ഐഎയ്‌ക്ക് ലഭിച്ചത്.  

കേരളത്തിലും കര്‍ണാടകയിലും വലിയ തോതില്‍ ഹവാലയായി പണം വരുന്നുണ്ടെന്ന് എന്‍ഐഎ കണ്ടെത്തി. ബിഹാറിലെ ഫുല്‍വാരി ഷെരീഫ് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ്, തെക്കേയിന്ത്യ കേന്ദ്രീകരിച്ച് നടക്കുന്ന ഇവരുടെ വന്‍ കുഴല്‍പ്പണ റാക്കറ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎയ്‌ക്ക് ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളിലേക്ക് തെക്കേയിന്ത്യയില്‍ എത്തിച്ചാണ് പണം കൈമാറുന്നത്.

യുഎഇയിലാണ് ഇതിന്റെ കേന്ദ്രം. മലയാളികളാണ് ഇവയ്‌ക്കു പിന്നിലുള്ളതെന്നാണ് സൂചന. പോപ്പുലര്‍ ഫ്രണ്ടിന്റെ ഇന്ത്യയിലെ ഏറ്റവും ശക്തമായ കേന്ദ്രം കേരളമായിരുന്നു. വിലക്കിനു ശേഷം പ്രത്യക്ഷത്തിലുള്ള പ്രവര്‍ത്തനം കുറഞ്ഞുവെങ്കിലും രഹസ്യ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് എന്‍ഐഎയ്‌ക്ക് അറിയാം.  

നിരോധിച്ചെങ്കിലും പിഎഫ്ഐ തങ്ങളുടെ ആശയങ്ങള്‍ ശക്തമായി പ്രചരിപ്പിക്കുന്നുണ്ടെന്നും ഭീകരപരിശീലനങ്ങള്‍ നല്കുന്നുണ്ടെന്നും ആയുധങ്ങളും മറ്റും ശേഖരിക്കുന്നുണ്ടെന്നുമാണ് എന്‍ഐഎ കണ്ടെത്തിയിട്ടുള്ളത്. ഇതിനു വേണ്ടി കുഴല്‍പ്പണ (ഹവാല) ഇടപാടുകള്‍ അവര്‍ ശക്തമാക്കിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ തെക്കന്‍ കര്‍ണാടകയിലും കാസര്‍കോട്ടും എന്‍ഐഎ വ്യാപകമായ റെയ്ഡ് നടത്തിയാണ് അഞ്ചു പേരെ പിടിച്ചത്.

എട്ടു സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. രേഖകളും ഡിജിറ്റല്‍ തെളിവുകളും അടക്കം എന്‍ഐഎ പിടിച്ചെടുത്തിട്ടുണ്ട്. കുഴല്‍പ്പണമായി കോടികള്‍ എത്തിക്കുന്നതിന്റെ വ്യക്തമായ രേഖകളാണ് എന്‍ഐഎ പിടിച്ചെടുത്തത്.എന്‍ഐഎ വക്താവ് പറഞ്ഞു. മുഹമ്മദ് സിനാന്‍, സര്‍ഫ്രാസ് നവാസ്, നഖ്ബാല്‍, അബ്ദുള്‍ റഫീഖ് എന്ന കര്‍ണാടക സ്വദേശികളും കാസര്‍കോട് സ്വദേശി ആബിദുമാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

Tags: indiakeralapfiഹവാല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

പുതിയ വാര്‍ത്തകള്‍

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.