Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ചെട്ടികുളങ്ങരയുടെ ദേശചരിത്രം

വായന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2023, 05:41 pm IST
in Literature

ജെ. മഹാദേവന്‍

ദേശചരിത്രത്തെ വേണ്ടത്ര സൂക്ഷ്മതയോടെ മനസ്സിലാക്കുന്നതിന് ക്ഷേത്രചരിത്രങ്ങള്‍ മികച്ച ഉപാദാനമാണ്. നമ്മുടെ മഹാക്ഷേത്രങ്ങളില്‍ അവശേഷിച്ചിരുന്ന ശിലാശാസനങ്ങളെ ആശ്രയിച്ചാല്‍ ഇതഃപര്യന്തമുള്ള കേരളചരിത്രത്തെ കുറേക്കൂടിസമഗ്രമാക്കാമെന്ന്, ‘കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകള്‍’ എന്ന പുസ്തകത്തില്‍ ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ എഴുതിയത് സത്യത്തെ വേണ്ടവിധം ഉള്‍ക്കൊണ്ടും മനസ്സിലാക്കിയുമാണ്. ദേശചരിത്രം ക്ഷേത്രചരിത്രങ്ങളിലൂടെ എന്ന പുസ്തകത്തിലൂടെ ഡോ. എം. ജി. ശശിഭൂഷണ്‍ സ്ഥാപിക്കുന്നതും മറ്റൊന്നല്ല.

ദേശചരിത്രവും ക്ഷേത്രചരിത്രവും തമ്മിലുള്ള ഈ ഗാഢബന്ധത്തെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഒരു രചനയാണ്, ‘ചെട്ടികുളങ്ങര കുംഭഭരണി: ഓടനാടിന്റെ പൂരോത്സവം’ എന്ന പുസ്തകം. ഇതൊരു ചരിത്രപുസ്തകമല്ലെന്ന് ആമുഖത്തില്‍ ഗ്രന്ഥകര്‍ത്താവ് സൂചിപ്പിക്കുന്നുണ്ടെങ്കിലും, സ്ഥലനാമ പഠനം, സംസ്‌കാരപഠനം, പ്രാദേശിക ചരിത്രപഠനം തുടങ്ങിയ വിവിധ വിജ്ഞാനമേഖലകളുടെ സമന്വയം പുസ്തകത്തിന്റെ സവിശേഷതയായി വായനക്കാരന് അനുഭവപ്പെടുന്നുണ്ട്. നിരവധി ആളുകളെ നേരിട്ട് കണ്ടും നിരവധി പുസ്തകങ്ങള്‍ പരിശോധിച്ചും തയ്യാറാക്കിയ പുസ്തകത്തിന് അതിന്റേതായ ആധികാരികതയുണ്ട്.

വിശ്വത്തോളം ഉയര്‍ന്നുനില്‍ക്കുന്ന കെട്ടുകാഴ്ചകളാണ് ചെട്ടികുളങ്ങരയുടെ കുഭഭരണിയുത്സവനിറവ്. അതിന്റെ ചെട്ടികുളങ്ങരയുടെ മാത്രമല്ല ഓടനാടിന്റെ ആകമാനം അഭിമാനകരമായ ഉത്സവത്തിന്റെ ചാരുതയും ആവേശവും ഒട്ടും ചോര്‍ന്നു പോകാതെ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്നത് പുസ്തകത്തിനെ അനന്യ ശോഭയുള്ളതാക്കി തീര്‍ക്കുന്നു.

ചെട്ടികുളങ്ങരയിലെ വിശേഷപ്പെട്ട അനുഷ്ഠാന കലാരൂപമായ കുത്തിയോട്ടത്തിന്റെ സവിശേഷതകളും പുസ്തകത്തില്‍ വിവരിക്കുന്നു. കുത്തിയോട്ടം എന്ന പേര് നിഷ്പാദിച്ചഥിനെപ്പറ്റി ലേഖകന്‍ പുതിയ കാഴ്ചപ്പാട് മുന്നൗട്ടുവെയ്‌ക്കുന്നു. കുട്ടികള്‍ നടത്തുന്ന ആട്ടമെന്ന അര്‍ത്ഥത്തില്‍ പ്രയോഗത്തിലിരുന്ന, കുട്ടിയാട്ടത്തില്‍നിന്നാണ് കുത്തിയോട്ടം എന്ന വഴക്കം നഷ്പാദിച്ചതെന്നാണ് ലേഖകന്റെ വാദം. കാര്‍ത്തികപ്പള്ളി താലൂക്കില്‍ പതിനാറുക്ഷേത്രങ്ങളില്‍ കുത്തിയോട്ടം നടക്കുന്നതായി പുസ്തകം പറയുന്നു. ആ ക്ഷേത്രങ്ങളുടെ പട്ടികയും നല്‍കിയിരിക്കുന്നു. കോട്ടയം ജില്ലയിലെ ചില ക്ഷേത്രങ്ങളില്‍ കുത്തിയോട്ടം അനുഷ്ഠാനമായി അവതരിപ്പിക്കുന്നുണ്ടെന്ന് പുസ്തകം വെളിപ്പെടുത്തുന്നു.  

ചുരുക്കത്തില്‍, ഓണാട്ടുകര പ്രദേശത്തിന്റെ സവിശേഷതകള്‍, ചെട്ടികുളങ്ങരയിലെ ഉത്സവക്കാഴ്ചകള്‍, കുത്തിയോട്ടം എന്നിവയെക്കുറിച്ചെല്ലാം അറിയാനാഗ്രഹിക്കുന്നവര്‍ക്ക് പ്രയോജനപ്രദമായരീതിയില്‍ രചിക്കപ്പെട്ടതാണ് ചെട്ടികുളങ്ങര കുംഭഭരണി: ഓണാട്ടുകരയുടെ പൂരോത്സവം എന്ന ഈ പുസ്തകം. ചെട്ടികുളങ്ങരയിലെ സാംസ്‌കാരിക സവിശേഷതകള്‍ ഓണാട്ടുകരയെ എങ്ങനെയെല്ലാം സ്വാധീനിച്ചിരിക്കുന്നുവെന്ന് ലളിതമായി വിവരിച്ചുതരാന്‍ പുസ്തകത്തിനു കഴിയുന്നു. ബുദ്ധമതസ്വാധീനം, ഭാഷാ ശൈലികള്‍, കെട്ടുകാഴ്ച നിര്‍മ്മാണം, അവയുടെ സഞ്ചാരവഴികള്‍, ക്ഷേത്രത്തിലെ ദാരുശില്പങ്ങള്‍ എന്നിവകളുടെ വിവരണം സൂക്ഷ്മ ചരിത്രാഖ്യാനത്തിന്റെ തലത്തിലേക്ക് രചനയെ ഉയര്‍ത്തിനിര്‍ത്തുന്നു. അദ്ധ്യാപകര്‍ക്കും നാട്ടറിവ് പഠിതാക്കള്‍ക്കും ഗവേഷകര്‍ക്കും സ്വീകരിക്കത്തക്കതരത്തിലാണ് രചനാ രീതി.

Tags: പുസ്തകംreview
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഭിഭാഷക (ഭേദഗതി) ബില്‍ പുനപരിശോധിക്കാമെന്ന് നിയമമന്ത്രാലയം, പ്രതിഷേധം അവസാനിപ്പിക്കാന്‍ ബിസിഐ

Education

നാലുവര്‍ഷ ബിരുദ സിലബസ് അവലോകനം ചെയ്യും, നിര്‍ദ്ദേശങ്ങള്‍ക്കായി പോര്‍ട്ടല്‍ തുടങ്ങും

India

ജമ്മു കാശ്മീരിന് പ്രത്യേകപദവി റദ്ദാക്കിയ വിധി: പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളി

Kerala

ചലച്ചിത്ര മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിനിമാ സംഘടനകളുടെ യോഗം വിളിച്ച് സര്‍ക്കാര്‍

കുരുക്ഷേത്ര പ്രകാശന്റെ സംഘ ദര്‍ശനമാലിക ഗ്രന്ഥപരമ്പരയുടെ കോട്ടയം ജില്ലയിലെ പുസ്തക പ്രകാശനം കുരുക്ഷേത്ര പ്രകാശന്‍ എംഡി കാഭാ സുരേന്ദ്രന്‍ ചാക്യാര്‍കൂത്ത് കലാകാരന്‍ പൊതിയില്‍ നാരായണ ചാക്യാര്‍ക്ക് നല്കി നിര്‍വഹിക്കുന്നു
Kottayam

‘സംഘ ദര്‍ശനമാലിക’ പുസ്തക പ്രകാശനം

പുതിയ വാര്‍ത്തകള്‍

ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; അവരുടെ മനസ് അത്രമാത്രം ക്രൂരം: കെ.പി. ശശികല ടീച്ചര്‍

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

പ്ലസ്ടുകാര്‍ക്ക് അവസരം…. കേന്ദ്രസര്‍വീസില്‍ 731 സ്റ്റെനോഗ്രാഫര്‍ ഒഴിവുകള്‍; അപേക്ഷ 15 വരെ

ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ബേക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം: മലപ്പുറത്ത് റഹീസിൽ നിന്ന് കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.